Special Story

‘ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍’; മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരൊറ്റ പരിഹാരം !

അഴകും ആരോഗ്യവുമുള്ള മുടി ആരുടെയും സ്വപ്‌നമാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് ഒരുപോലെ മുടിയഴകിനെ സ്‌നേഹിക്കുന്നു. മുടി ഒരു ഫാഷനാവുന്ന കാലഘട്ടമാണിത്. എന്നാല്‍ ഏകദേശം 85 ശതമാനം ആളുകളിലും ഇന്ന് മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒരു വെല്ലുവിളിയാവുകയാണ്.

മുടികൊഴിച്ചിലിനൊപ്പം ആത്മവിശ്വാസവും കുറയുന്നുണ്ടോ..? പരിഹാരം തേടി പല വിദ്യകളും പരീക്ഷിച്ചിട്ടും മികച്ച ഫലം ലഭിക്കുന്നില്ല എന്നാണോ ? നല്ല രീതിയില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ നല്ലതു മാത്രം തിരഞ്ഞെടുക്കാനും സാധിക്കണം. അങ്ങനെ മികച്ചതു മാത്രം നല്‍കുന്നതാണ് സൗപര്‍ണിക ആയുര്‍വേദയുടെ പ്രത്യേകതയും. മലപ്പുറം മഞ്ചേരിയില്‍ ആയുര്‍വേദ ആരോഗ്യ പരിപാലന രംഗത്ത് കഴിഞ്ഞ ആറു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സൗപര്‍ണിക ആയുര്‍വേദയുടെ ഏറ്റവും മികച്ച ഉല്‍പന്നമാണ് ”ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍” എന്ന ഹെയര്‍ ഓയില്‍.

‘ലോമ’യുടെ സവിശേഷതകള്‍
മുടികൊഴിച്ചിലിനു കാരണങ്ങള്‍ പലതായിരിക്കാം. സാധാരണയായി പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കല്‍, പ്രസവ ശേഷമുള്ള ശാരീരിക മാറ്റങ്ങള്‍, മാനസിക സംഘര്‍ഷം, വിഷാദ രോഗം, സര്‍ജറികള്‍, പനി തുടങ്ങിയവയാണ് മുടി കൊഴിച്ചിലിനു കാരണമാകാറുള്ളത്. കോവിഡ് ബാധിതരിലും മുടികൊഴിച്ചില്‍ കണ്ടു വരുന്നുണ്ട്. സാധാരണയായി, ഒരു ദിവസം 50-100 മുടി വരെ കൊഴിയാം.

മുടി കൊഴിച്ചില്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധ്യമല്ല, എന്നാല്‍ വേണ്ട രീതിയില്‍ പരിചരണം നല്‍കുകയാണെങ്കില്‍ ഒരു പരിധിവരെ അതു കുറയ്ക്കാനും നമുക്കു സാധിക്കും. മുടിയുടെ അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതില്‍, ലോമ പൂര്‍ണ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു.

പലതരം ഹെയര്‍ ഓയിലുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍, അതില്‍ നിന്നെല്ലാം ലോമയെ വ്യത്യസ്തമാക്കുന്ന കാരണങ്ങള്‍ ഏറെയാണ്. മുടിയുടെ ആരോഗ്യവും ഭംഗിയുമാണ് ലോമ ഹെയര്‍ ഓയില്‍ ഉറപ്പു വരുത്തുന്നത്. ഉപഭോക്താക്കളില്‍ മറ്റ് അലര്‍ജി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതു കൊണ്ടു തന്നെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഈ ഹെയര്‍ ഓയില്‍ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍ സ്വാഭാവികമായും എല്ലാവര്‍ക്കും തന്നെ സംഭവിക്കാം. എന്നാല്‍ കൊഴിയുന്ന മുടിയുടെ സ്ഥാനത്ത് പുതിയ ആരോഗ്യമുള്ള മുടി വളര്‍ത്തിയെടുക്കേണ്ടതാണ് ആവശ്യം. ഇവിടെ ഔഷധ സസ്യങ്ങളുടേയും ആയുര്‍വേദത്തിലെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ സൗപര്‍ണിക ആയുര്‍വേദയില്‍ ഡോക്ടര്‍ അപര്‍ണ വികസിപ്പിച്ചെടുത്തതാണ് ”ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍” എന്ന ഹെയര്‍ ഓയില്‍.

ലോമ എന്ന ബ്രാന്‍ഡ് നെയിമില്‍ ഈ ഹെയര്‍ ഓയില്‍ വിപണിയില്‍ സുലഭമായിട്ട് ഒരു വര്‍ഷത്തില്‍ അധികമായെങ്കിലും ലോമയുടെ ഉത്ഭവത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ലോമയുടെ അമൂല്യമായ ഔഷധക്കൂട്ടില്‍ ഹെയര്‍ ഓയില്‍ നിര്‍മാണം ആരംഭിച്ചിട്ട് കാലമേറെയായി. തന്റെ ആയുര്‍വേദ ആശുപത്രിയിലെ ആവശ്യക്കാര്‍ക്കു മാത്രം നല്‍കിയാണ് അപര്‍ണ ‘ലോമ’യ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഉപഭോക്തരിലെ സംതൃപ്തി ഹെയര്‍ ഓയിലിനെ കൂടുതല്‍ വളര്‍ത്തി. ഇന്ന് ഈ ഹെയര്‍ ഓയിലിന് ആവശ്യക്കാര്‍ ഏറെയാണ്. കേട്ടറിഞ്ഞും, ഉപയോഗിച്ച് ശീലിച്ചവരുമാണ് ലോമയുടെ കേരളം മുഴുവനായുള്ള വളര്‍ച്ചയുടെ കാരണവും.

ലോമ എന്നത് ഒരു സംസ്‌കൃത പദമാണ്. അതിനര്‍ത്ഥം മുടിയെന്നാണ്. സൗപര്‍ണിക ആയുര്‍വേദ ഇന്ന് അറിയപ്പെടുന്നതു തന്നെ ലോമ ഹെയര്‍ ഓയിലിന്റെ പേരിലാണ്. അമൂല്യമായ ഔഷധക്കൂട്ടുകളും ആയുര്‍വേദ പഠനങ്ങളെ ആധാരമാക്കിയുമാണ് ലോമയുടെ നിര്‍മാണം. തികച്ചും പ്രകൃതി ദത്തമായ വസ്തുക്കളില്‍ നിന്നുമാണ് ഇതിന്റെ നിര്‍മാണം.

ചെമ്പരത്തി പൂവും അതിന്റെ ഇലയുമാണ് മുഖ്യഘടകം. കൂടാതെ നാട്ടിന്‍പുറത്തെ പാടശേഖരങ്ങളിലെ മുക്കുറ്റി, തുളസി തുടങ്ങിയ സസ്യങ്ങളും. ആവശ്യാനുസൃതം ഉപയോഗിക്കാനായി ഇവയെ പരിപാലിക്കുന്ന രീതിയും സൗപര്‍ണിക ആയൂര്‍വേദയിലുണ്ട്. ആയുര്‍വേദ ആശുപത്രിയുടെ ഉപയോഗത്തിനും ഹെയര്‍ ഓയില്‍ തുടങ്ങി മറ്റു മരുന്നുകളുടെ നിര്‍മാണത്തിനുമായി ഒരു പ്രൊഡക്ഷന്‍ യൂണീറ്റും സൗപര്‍ണികയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡോക്ടര്‍ അപര്‍ണ സൗപര്‍ണികയുടെ വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ”സൗപര്‍ണിക ആയുര്‍വേദ”. ഹെയര്‍ കെയര്‍ ട്രീറ്റ്‌മെന്റുകള്‍ക്കു പുറമെ, ചര്‍മ്മ സംരക്ഷണവും മറ്റു പരമ്പരാഗത ആയുര്‍വേദ ചികിത്സാ രീതികളും സൗപര്‍ണികയില്‍ ലഭ്യമാണ്.

ഒരു ആയുര്‍വേദ ആശുപത്രി എന്നതിനുപരിയായി ഡോക്ടര്‍ അപര്‍ണയ്ക്ക് ഇത് വ്യക്തിപരമായി ആത്മബന്ധം കൂടിയുള്ള ഇടമാണ്. സ്ത്രീ സ്വാതന്ത്രത്തിനും, സ്ത്രീ ശാക്തീകരണത്തിനും മുന്‍ഗണന നല്‍കുന്ന അപര്‍ണ തന്റെ സംരംഭത്തെ സ്ത്രീകള്‍ക്കു മാത്രമായി അവതരിപ്പിക്കുന്നു. സൗപര്‍ണിക ആയുര്‍വേദയുടെ വിജയം തന്നെ ഡോക്ടര്‍ അപര്‍ണയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ്.

ഫെയ്‌സ് പാക്കുകളും, ചര്‍മ്മ സംരംക്ഷണ എണ്ണകളും, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തുടങ്ങി ആവശ്യമായ ഉത്പന്നങ്ങളെല്ലാം
സൗപര്‍ണികയില്‍ തന്നെ നിര്‍മിക്കുന്നു. നേരിട്ടുള്ള കൊറിയര്‍ സര്‍വ്വീസ് സംവിധാനവും ഇവിടെയുണ്ട്. വിദേശത്തു നിന്നും പരമ്പരാഗത ചികിത്സാ രീതികള്‍ തേടിയെത്തുന്നവരാണ് ഇവിടെ അധികവും. ആശങ്കകള്‍ പങ്കുവയ്ക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി മുഴുവന്‍ സമയവും സന്നദ്ധരായ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യക്കാര്‍ക്കു മൊബൈല്‍ കണ്‍സള്‍ട്ടന്‍സി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കാലം മാറുന്നതനുസരിച്ച് ആയുര്‍വേദത്തിന്റെ ചികിത്സാ രീതിയിലും, മരുന്നുകളിലും മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും. ഇവിടെ ആയുര്‍വേദ മേഖലയില്‍ പുതിയ കണ്ടെത്തലുകള്‍ക്കും, അന്വേഷണങ്ങള്‍ക്കും സാധ്യതകള്‍ തേടുകയാണ് ഡോക്ടര്‍ അപര്‍ണ സൗപര്‍ണിക.

Souparnika Ayurveda
Narukara P.O.  676122                                                                                                                                                                        Mob: +91 8137948355

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button