businessEntreprenuership

പ്ലാസ്റ്റിക് മുക്ത പ്രകൃതിക്കായി കൈകോര്‍ക്കാം അബുവിനൊപ്പം

പ്ലാസ്റ്റിക് മാലിന്യങ്ങളാലും പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കളാലും ശ്വാസംമുട്ടുകയാണ് ഭൂമി. ഇവയ്ക്ക് സ്ഥായിയായ ഒരു പരിഹാരമാര്‍ഗം വര്‍ഷങ്ങള്‍ക്കുമുന്‍പേ തന്റെ സംരംഭത്തിലൂടെ നല്‍കി ശ്രദ്ധേയനായിരിക്കുകയാണ് അബു സാഹിര്‍ എന്ന പാലക്കാട്ടുകാരന്‍. പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കി ‘ഇക്കോ ഫ്രണ്ട്‌ലി’യായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് ജിഎസ്എ എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്.

പഠനശേഷം പ്രിന്റിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന അബു തന്നിലെ സംരംഭകനെ പ്രകൃതിക്കുവേണ്ടി വാര്‍ത്തെടുക്കുകയായിരുന്നു. പേപ്പര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വരുമാനം ഉണ്ടാക്കുക എന്നതിലുപരി മറ്റുള്ളവരിലേക്കും ഈ ആശയം പകര്‍ന്ന് പ്ലാസ്റ്റിക്കിനെ എന്നെന്നേക്കുമായി ഒഴിവാക്കാനാണ് അബു ആഗ്രഹിച്ചത്.  അതോടൊപ്പം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ജിഎസ്എ എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തിലൂടെ സ്വയം തൊഴില്‍ എന്ന വാതിലും തുറന്നുകൊടുത്തു.

പേപ്പര്‍ ബാഗ്, പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പാള പ്ലേറ്റ് തുടങ്ങിയവയും ഇവ നിര്‍മിക്കാനാവശ്യമായ മെഷീനുകളും പ്രിന്റിങ് യൂണിറ്റുകളും ഈ കമ്പനിയില്‍ നിര്‍മിക്കുന്നുണ്ട്. ഇതിന് പുറമേ ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ട്രെയിനിങും ഇവിടെ നല്‍കുന്നുണ്ട്. വെറും ട്രെയിനിങ് മാത്രമല്ല, മറിച്ച് കൈകൊണ്ട് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയും മെഷീന്‍ ആവശ്യമുള്ളവര്‍ക്ക് മെഷീന്‍ ഉള്‍പ്പെടെയും നല്‍കും.  അതുപോലെ ഉത്പന്നങ്ങള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാനുള്ള ക്ലാസുകളും സഹായങ്ങളും ജിഎസ്എ എക്‌സ്‌പോര്‍ട്‌സ് ചെയ്തുനല്‍കുന്നുണ്ട്.

സാധാരണക്കാര്‍, കുടുംബശ്രീ യൂണിറ്റുകള്‍, വീട്ടമ്മമാര്‍, അംഗവൈകല്യമുളളവര്‍ എന്നു തുടങ്ങി 18 വയസ് കഴിഞ്ഞ ആര്‍ക്കും കുറഞ്ഞ മുതല്‍ മുടക്കില്‍ ഈ സംരംഭം ആരംഭിക്കാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിയും ഓണ്‍ലൈനായും ട്രെയിനിങ് നല്‍കിവരുന്നുണ്ട്. തന്റെ ഓണ്‍ലൈന്‍ ചാനല്‍ വഴി പ്രവര്‍ത്തനമേഖല കൂടുതല്‍ വ്യാപിപ്പിക്കുകയാണ് അബു. നിലവില്‍ മുന്നൂറോളം യൂണിറ്റുകള്‍ അബുവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പേപ്പര്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ്, യൂണിറ്റ് തുടങ്ങാനാവശ്യമായ ലോണിന്റെ സബ്‌സിഡി, പേപ്പറുകളുടെ ലഭ്യത, മാര്‍ക്കറ്റിംഗ് എന്നിവയെല്ലാം അബു തന്റെ ട്രെയിനിങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം തൊഴില്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും സമീപത്ത് മെറ്റീരിയല്‍ എവിടെ ലഭിക്കുമെന്ന വിവരം നല്‍കുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് മെറ്റീരിയലുകള്‍ കൊറിയര്‍ ചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട്.

അങ്ങനെ ആവശ്യമായ എല്ലാ പിന്തുണയും നല്‍കി അബു അവരോടൊപ്പം ഉണ്ടാകും എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇതിനോടകം കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തിലധികം പേര്‍ക്ക് അബു ട്രെയിനിങ് നല്‍കിക്കഴിഞ്ഞു.

തന്റെ വിജയകരമായ ബിസിനസ് ആശയത്തിലൂടെ നിരവധിപേരെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് അബു സാഹിര്‍. സ്വന്തമായി വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് തന്നെയാണ് ജിഎസ്എ എക്‌സ്‌പോര്‍ട്‌സ്. വെറുമൊരു സംരംഭം എന്നതിലുപരി നല്ലൊരു നാളേക്കായുള്ള കൈകോര്‍ക്കലാണ് ഇത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button