EntreprenuershipSuccess Story

പത്തരമാറ്റിന്റെ നിറപ്പകിട്ടേകി സൗന്ദര്യ രംഗത്തെ നിറസാന്നിധ്യം LA TULLES MAKEUP AND DESIGN STUDIO

സൗന്ദര്യ സങ്കല്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിക്കാനുള്ള ഓട്ടത്തിലാണ് മനുഷ്യന്‍. ആണ്‍ പെണ്‍ ഭേദമന്യേ എല്ലാവരും ഇന്ന് സൗന്ദര്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. മാറിവരുന്ന ജീവിതശൈലികളും സൗന്ദര്യ ബോധത്തെ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. അണിഞ്ഞൊരുങ്ങി നടക്കേണ്ട ഏത് സാഹചര്യവും ആകട്ടെ ഏറ്റവും മനോഹരമായി ഒരുങ്ങുക എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. അതൊരു പക്ഷേ വിവാഹമാകാം, പിറന്നാള്‍ ആവാം, അല്ലെങ്കില്‍ മറ്റേത് പരിപാടികളും ആകാം. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് പത്തരമാറ്റാകേന്‍ നിങ്ങള്‍ക്ക് തുണയായി ഇനി LA TULLES MAKEUP AND DESIGN STUDIO ഉണ്ട്.

ഏഴുവര്‍ഷമായി സൗന്ദര്യരംഗത്തെ നിറസാന്നിധ്യമാണ് LA TULLES MAKEUP AND DESIGN STUDIO. ജൂഡിയാണ് ഈ സംരംഭത്തിന്റെ ഉടമ. കഠിന പ്രയത്‌നവും അര്‍പ്പണബോധവും കൊണ്ടാണ് ജൂഡി ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നുവന്നത്. ചെറുപ്പകാലം മുതല്‍ മേക്കപ്പിനോടുള്ള ഇഷ്ടമാണ് ജൂഡിയെ ഈ മേഖല തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

കസ്റ്റമര്‍ ആഗ്രഹിക്കുന്നത് എന്താണോ അതിന്റെ 100% നല്‍കുക എന്നതാണ് ജൂഡിയെന്ന പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലക്ഷ്യമിടുന്നത്. എച്ച് ഡി മേക്കപ്പ്, ബ്രൈഡല്‍ ഫോട്ടോ ഷൂട്ട് മേക്കപ്പ്, നോണ്‍ ബ്രൈഡല്‍ മേക്കപ്പ്, സെലിബ്രിറ്റി മേക്കപ്പ്, ഗസ്റ്റ് മേക്കപ്പ്, ഫാഷന്‍ ഫോട്ടോ ഷൂട്ട്, എയര്‍ ബ്രഷ് മേക്കപ്പ്, നെയില്‍ ആര്‍ട്ട്, സാരി ഡ്രാപ്പിംഗ് ഏതുമാകട്ടെ LA TULLES MAKEUP AND DESIGN STUDIO യുടെ സേവനം ലഭ്യമാണ്.

കൂടാതെ ക്രിസ്ത്യന്‍ വധുവിനാവശ്യമായിട്ടുള്ള എല്ലാവിധ വെഡിങ് പ്രോഡക്ടുകളും ഇവിയെ ലഭ്യമാക്കുന്നുണ്ട്. ഇതില്‍ ബോക്കെ, വെഡിങ് ബാസ്‌കറ്റ്, സാരി ട്രേ, റിംഗ് പ്ലേറ്റര്‍, ടിയാരാ, ബോട്ടേനേഴ്‌സ്, കോര്‍സേജ് എന്നിവയും ഉള്‍പ്പെടുന്നു. കൂടുതലും ഈ സംരംഭത്തെ തേടിയെത്തുന്നത് റഫറന്‍ഷ്യല്‍ കസ്റ്റമേഴ്‌സ് ആണ്. അതുതന്നെയാണ് LA TULLES MAKEUP AND DESIGN STUDIO യുടെ വിജയവും.

ഈ മേഖലയിലെ ഏറ്റവും വലിയ ഒരു പോരായ്മയായി ജൂഡിക്ക് പറയാനുള്ളത് ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ലഭ്യതയാണ്. സൗന്ദര്യ രംഗത്ത് ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടതുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ അതിക്രമിച്ചിരിക്കുന്ന ഈ സമയത്ത് കൃത്യമായ കരുതലോടെ വേണം ഓരോ ഉത്പന്നങ്ങളും വിപണിയില്‍ നിന്നും വാങ്ങേണ്ടത്. കൂടാതെ ഉപഭോക്താവ് പറയുന്നത് എന്താണെങ്കിലും അത് കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം വേണം അത് ചെയ്തു കൊടുക്കേണ്ടത്.

രണ്ടുപേര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ വരുന്ന അപാകതകള്‍ ഈ മേഖലയില്‍ വരാനുള്ള സാധ്യത വളരെയേറെയാണ്. കൂടാതെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്നതും വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നു തന്നെ. എല്ലാ കാര്യങ്ങളും പൂര്‍ണമായും മനസ്സിലാക്കിയശേഷം അവ പരിഹരിച്ചു കൊടുക്കുമ്പോഴാണ് ഓരോ സംരംഭത്തിന്റെയും വിജയം സാധ്യമാകുന്നത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button