EntreprenuershipSuccess Story

രോഗങ്ങളുടെ വേര് അറിഞ്ഞുള്ള ‘പരമ്പരാഗത ചികിത്സ’യുമായി കളരിയാശാന്‍ ശിവകുമാര്‍

അസുഖങ്ങളും ശാരീരികമായ ബുദ്ധിമുട്ടുകളും അലട്ടുമ്പോള്‍ ഏത് ചികിത്സാരീതി സ്വീകരിക്കാം എന്നതോര്‍ത്ത് ആശങ്കപ്പെടാറുള്ളവരാണ് ഓരോരുത്തരും. പനി, ജലദോഷം തുടങ്ങി താരതമ്യേന ചെറിയ രോഗങ്ങള്‍ക്ക് അലോപ്പതിയെ തന്നെയാവും ഭൂരിഭാഗവും സമീപിക്കുക. എന്നാല്‍, നടുവേദന, കഴുത്ത് വേദന, സന്ധി സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയില്‍ ആയുര്‍വേദവും ഹോമിയോപ്പതിയും തന്നെയാവും മിക്കവാറും എല്ലാവരും പരിഗണിക്കുക. ഇതില്‍ തന്നെ രോഗാവസ്ഥയെ പൂര്‍ണമായും സുഖപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ ആയുര്‍വേദത്തിന് തന്നെയാവും പ്രഥമ പരിഗണനയും ലഭിക്കുക. എന്നാല്‍ ആയുര്‍വേദ ചികിത്സാരീതിക്കൊപ്പം രോഗത്തിന്റെ വേരറിഞ്ഞുള്ള പരമ്പരാഗത ചികിത്സാരീതിയാണ് കളരിയാശാനായ ശിവകുമാര്‍ മുന്നോട്ടുവയ്ക്കുന്നത്.

രോഗത്തെ സംബന്ധിച്ച് പ്രധാനമായും ശാരീരികം, ഊര്‍ജ സംബന്ധം, ആത്മീയം തുടങ്ങി മൂന്നു ഭാഗങ്ങളാണുള്ളത്. ഇതില്‍ ശാരീരികമായ അസുഖങ്ങള്‍ക്ക് തൊലിപ്പുറത്തുള്ള ചികിത്സയ്ക്ക് പകരം അതിന്റെ മൂലകാരണം കണ്ടെത്തിയുള്ള ചികിത്സാരീതി തന്നെയാണ് ഏറെ ഫലം കാണുക. കൂടാതെ പല രോഗങ്ങളും മാനസികമായ ഘടകങ്ങളുമായി ബന്ധവും കാണും. അതുകൊണ്ടുതന്നെ ഇതുകൂടി പരിശോധിച്ച് കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാനാവും. അതായത് ഇരുത്തം, നടത്തം അല്ലെങ്കില്‍ അബോധാവസ്ഥയായ ഉറക്കത്തിലുള്ള കിടത്തത്തിന് പോലും രോഗാവസ്ഥയുമായി നേരിട്ട് ബന്ധമുണ്ടാവും. ഇത് ഫലപ്രദമായി കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ മടങ്ങിവരാത്ത രീതിയില്‍ ആ രോഗത്തെ പിടിച്ചുകെട്ടാനുമാകും.

കാര്‍മിക ദോഷങ്ങള്‍ മൂലം ഊര്‍ജ സംബന്ധമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും പല രോഗാവസ്ഥയുമായും നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവയെ പ്രാണിക് ഹീലിംഗ് പോലുള്ള എനര്‍ജി തെറാപ്പിയിലൂടെ മറികടക്കാനാകും. ഓരോ രോഗത്തെയും ചികിത്സിക്കാന്‍ ശരീരത്തിന് സ്വന്തമായ ഒരു കഴിവും അതും മരുന്നിലൂടെ അല്ലാതെ ‘നോ ടച്ച് ‘ ചികിത്സാരീതിയിലൂടെ സാധ്യമാക്കുന്നതുമായ ഈ പ്രാണിക് ഹീലിംഗും കളരിയാശാന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

കൂടാതെ കായികവിനോദങ്ങളുമായി ബന്ധപ്പെട്ടുള്ള ‘സ്‌പോര്‍ട്‌സ് ഇഞ്ചുറി’കള്‍ക്ക് കളരി സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ള പരമ്പരാഗത ചികിത്സയും ഇവിടെയുണ്ട്. ഒപ്പം മുദ്രാ തെറാപ്പി, യോഗ, കളരി, സ്വയം പ്രതിരോധത്തിനുള്ള പരിശീലനം തുടങ്ങിയവയും കളരിയാശാന്‍ ശിവകുമാര്‍ ലഭ്യമാക്കുന്നുണ്ട്.

ചികിത്സയ്‌ക്കെത്തി ഒന്നോ രണ്ടോ ദിവസങ്ങളില്‍ വലിയ രീതിയില്‍ മാറ്റം കാണിക്കുന്ന മാന്ത്രികതയല്ല പരമ്പരാഗത ചികിത്സാരീതി. അതുകൊണ്ടുതന്നെ നേരിട്ടെത്തി രോഗാവസ്ഥയുടെ വേരറിഞ്ഞുവേണം പരിഹാരം കാണാന്‍. അതിനാല്‍ നേരിട്ടെത്തിയുള്ള ചികിത്സയല്ലാതെ ഓണ്‍ലൈനായുള്ള ചികിത്സ കളരിയാശാന്‍ ശിവകുമാര്‍ അംഗീകരിക്കുന്നില്ല.

അതേസമയം മിക്ക അസുഖങ്ങള്‍ക്കും ജീവിതശൈലിയുമായും പ്രവൃത്തികളുമായും നേരിട്ട് ബന്ധമുള്ളതിനാല്‍ തന്നെ പഥ്യവും, ചിട്ടയായ ഭക്ഷണക്രമവും, വ്യായാമവും തന്നെയാണ് കളരിയാശാന്‍ മുന്നോട്ടുവയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ അസുഖങ്ങളെ ചൂണ്ടിയുള്ള ചികിത്സാരീതിയിലെ കഴുത്തറപ്പന്‍ രീതിക്കും ഇവിടെ സ്ഥാനമില്ല. മാത്രമല്ല ചികിത്സ എന്നതിലുപരി പാരമ്പര്യ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുക എന്ന സദുദ്യേശം കൂടിയുണ്ട് ശിവകുമാറിനും അദ്ദേഹത്തിന്റെ ശ്രീരുദ്രം മര്‍മ്മ തിരുമ്മ് കളരി സംഘത്തിനും. ഇതിനാല്‍ ഒരു ചാരിറ്റി ട്രസ്റ്റായാണ് ഇത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. എല്ലാത്തിലുമുപരി, പരമ്പരാഗതമായി കൈമാറി വന്ന നാടിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന കളരി സമ്പ്രദായത്തില്‍ ഊന്നിയ ചികിത്സാരീതിയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് രീതിയിലേക്ക് മാറ്റുന്ന ശ്രമത്തിലാണ് അദ്ദേഹം.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button