സ്വപ്നങ്ങളുടെ വര്‍ണ്ണങ്ങളുമായി കണ്ണൂരില്‍ നിന്നൊരു വിജയഗാഥ

സഹോദരിമാര്‍ കൂടിയായ കണ്ണൂര്‍ സ്വദേശിനികളായ നയനയും വിസ്മയയും ആദ്യം പ്രഥമ പരിഗണന നല്കിപ്പോന്നത് സ്വയം പര്യാപ്തതയ്ക്കാണ്. നയനയും സഹോദരി വിസ്മയയും അവിചാരിതമായി തിരിച്ചറിഞ്ഞ തങ്ങളുടെ കഴിവിനെയും, സ്വയം പര്യാപ്തരാവുക എന്ന മോഹത്തെയും കൂട്ടിയിണക്കി ഇന്ന് കേരളത്തിലെ പുതിയ സംരംഭകത്വ മാതൃകയായാണ് മാറിയിരിക്കുന്നത്. അധ്യാപന രംഗത്ത് പ്രവര്‍ത്തിച്ച നയന പിന്നീട് തന്റെ കഴിവ് തിരിച്ചറിഞ്ഞ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞുവന്നതും, വിസ്മയയുടെ ഡിസൈന്‍ കഴിവുകളും ഒരുമിപ്പിച്ചാണ് ‘ഊലാലാ ബൈ നയന & വിസ്മയ’ എന്ന ഈ ബ്രാന്‍ഡിന്റെ രൂപകല്പന.

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമിലായിരുന്നു ഊലാലയുടെ തുടക്കം. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് പിന്നീട് ബൂട്ടിക്ക് ആയി വികസിപ്പിക്കുകയായിരുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിലയും വ്യത്യസ്തമായ ഡിസൈന്‍ പാറ്റേണുകളുമാണ് ഇവരുടെ പ്രത്യേകത. പൂര്‍ണമായും ശ്രദ്ധാപൂര്‍വം നേരിട്ടു തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്തമായ വസ്ത്രങ്ങള്‍ തുന്നിയെടുക്കുമ്പോഴും അമിത ലാഭത്തിനോ, കൊള്ളവിലയ്ക്കോ അല്ല ഇവിടെ പ്രാധാന്യം നല്‍കുന്നത്.

299 രൂപ മുതല്‍ ആരംഭിക്കുന്ന കുര്‍ത്തികളും നെയ്ത്തുകാരുടെ പക്കല്‍ നിന്നും നേരിട്ട് എത്തിക്കുന്ന കൈത്തറി അടക്കമുള്ള സാരികളുമാണ് ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഉത്പന്നങ്ങള്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി കസ്റ്റമൈസ് സേവനവും വസ്ത്ര റെന്റല്‍ സംവിധാനങ്ങളും ലഭ്യമാണ്. നിലവില്‍ പുരുഷന്മാര്ക്ക് കൂടുതലും കസ്റ്റമൈസ് സേവനങ്ങളാണ് നല്കിപ്പോരുന്നത്.
മാഹി പള്ളൂരില്‍ 2024 സെപ്റ്റംബറിലാണ് ഊലാല ബൈ നയന & വിസ്മയ ആരംഭിക്കുന്നത്. വെറുമൊരു ബുട്ടീക്കായി ഒതുക്കുന്നതിനു പകരം തങ്ങളുടെ സംരംഭത്തിനെ എത്തിപ്പിടിക്കാവുന്ന ദൂരങ്ങളിലേക്കൊക്കെ വളര്‍ത്താനുള്ള നിരന്തരശ്രമവും ഇവരുടെ ഭാഗത്ത് നിന്നുണ്ടായി. ആ ശ്രമങ്ങളുടെ ഫലമാണ് 2025 ഡിസംബര്‍ മാസത്തില്‍ കണ്ണൂരില്‍ നടന്ന ഫാഷന്‍ ഷോ മുഖേന യാഥാര്‍ത്ഥ്യമാക്കിയ ‘Nevermore Modelling Company”. പ്രാദേശികമായി മോഡലിംഗ് രംഗത്ത് ഒരു കരിയര്‍ ആരംഭിക്കാന്‍ അവസരം തേടുന്ന പുതിയ മോഡലുകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും നെവര്‍മോര്‍ കാരണമായി. ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റേതടക്കം സ്പോണ്‍സര്‍ഷിപ്പ് നേടുന്ന തരത്തില്‍ വിപുലമായ ഫാഷന്‍ ഷോ സ്വതന്ത്രമായി ഒരു ബുട്ടീക്കിന്റെ മാത്രം പേരില്‍ വിജയകരമായി നടത്തുക എന്ന വിപ്ലവകരമായ ചുവടും ഇക്കാലയളവില്‍ ഭംഗിയായി പൂര്‍ത്തിയാക്കി.
വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി മാത്രം ആരംഭിച്ച വിപണനം നിലവില്‍ കേരളത്തില്‍ ഓണ്‍ലൈന്‍ & ഓഫ്ലൈന് മാര്‍ഗങ്ങളിലൂടെയും ദുബായ്, ബഹ്റിന് തുടങ്ങിയ രാജ്യങ്ങളില്‍ ഓണ്‍ലൈനായും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തലശ്ശേരിയിലെ സ്റ്റിച്ചിങ് യൂണിറ്റില്‍ നിന്നാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന തരത്തില്‍ ക്ലോത്തിങ് ബ്രാന്‍ഡ് ആയി വളര്‍ന്ന ഊലാലയുടെ തുടക്കം. പ്ലസ് സൈസില്‍ അധികം ഉപഭോക്താക്കള്‍ എത്താത്തതിനാല്‍ ഇവിടുത്തെ വസ്ത്രങ്ങള്‍ 3തഘ സൈസ് വരെ മാത്രമാണ് പൊതുവേ ലഭ്യമാവുകയെങ്കിലും കുറ്റമറ്റ ആള്‍ട്ടറിങ് സംവിധാനം അതിനു മുകളില്‍ ശരീര വലിപ്പമുള്ളവരെയും ഒപ്പം നിര്‍ത്താന്‍ സഹായകമാകുന്നുണ്ട്.
ലക്ഷ്യങ്ങളെ പരിമിതപ്പെടുത്താതിരിക്കാന്‍ നയനക്കും വിസ്മയയും ബദ്ധശ്രദ്ധ പുലര്‍ത്തുന്നു. ഒരുപാട് മേഖലകളില്‍ കഴിവുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്ന നിരവധി സ്ത്രീകള്‍ നമുക്കുചുറ്റിലുമുണ്ട്. മറ്റൊരാളുടെ മേല്‍വിലാസത്തിലല്ലാതെ, തന്റേതായ ഒരു അടയാളമുണ്ടാക്കാന്‍ സ്വന്തം കഴിവുകളെ പ്രയോജനപ്പെടുത്തി ആത്മവിശ്വാസത്തോടെ മുന്നിട്ടിറങ്ങിയാല്‍ മാത്രം മതിയെന്ന് ഇവര്‍ പറഞ്ഞുവയ്ക്കുന്നു. നമുക്ക് ചുറ്റുമുള്ള നിരവധി സ്ത്രീകള്‍ ഇന്നും അവസരങ്ങളില്ലാതെ നിലനില്‍ക്കുകയാണ്. എന്നാല്‍ ‘താന്‍ തന്നെയാണ് സ്വന്തം സാധ്യതയുടെ ചിഹ്നം’ എന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍, അവര്‍ക്ക് മുന്പില് ഒരുപാട് വാതിലുകള്‍ തുറക്കാനാകും അനുഭവത്തിന്റെ വെളിച്ചത്തേക്കുറിച്ച് തുറന്നുപറഞ്ഞ് പുതിയ ഡിസൈനുകളിലേക്ക് തിരിയുകയാണ് വിസ്മയയും നയനയും.



