Health

ആരോഗ്യം പ്രകൃതിയിലൂടെ

ഭാരതീയ സംസ്‌കാരത്തോളം പഴക്കമുള്ള ഒരു ചികിത്സാ സമ്പ്രദായമാണ് ആയൂര്‍വേദം. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. ഇത്തരം ജൈവസമ്പത്ത് ഉപയോഗിച്ച് ആയൂര്‍വേദ വിധിപ്രകാരം ചിട്ടകളോടുകൂടിയ തയ്യാറാക്കുന്ന മരുന്നുകള്‍ ആരോഗ്യ സൗന്ദര്യസംരക്ഷണത്തിനും രോഗനിവാരണത്തിനും വളരെ ഫലപ്രദമാണ.്

നാം നിസ്സാരമായി കാണുന്ന ചെറുതും വലുതുമായ നിരവധി സസ്യങ്ങള്‍ കൊണ്ടുള്ള പ്രയോജനം നമ്മുടെ ചിന്തകള്‍ക്കു പോലും അതീതമാണ്. ഉദാഹരണമായി ചൊറിച്ചിലുണ്ടാക്കുന്ന നായ്ക്കുരണ, രൂക്ഷഗന്ധമുള്ള അശ്വഗന്ധ. ഇവയ്‌ക്കെല്ലാം ആയൂര്‍വേദത്തില്‍ നിരവധി ഔഷധഗുണങ്ങളുണ്ട്. പ്രാചീന കാലത്ത് ഇത്തരം സസ്യസമ്പത്തുകളെ പരിപാലിച്ചിരുന്ന മനുഷ്യന്‍ ഇന്ന് ഈ വസ്തുതകളില്‍ നിന്നെല്ലാം അജ്ഞരായി മാറിയിരിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ചിലരെങ്കിലും ഇത്തരം സസ്യങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അതിനെ സംരക്ഷിക്കുന്നതിനും അവയെ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയെടുക്കുന്നതിനും താല്‍പര്യം കാണിക്കാറുണ്ട്. അത്തരമൊരു കാഴ്ചപ്പാടുമായി ആയുര്‍വേദ പ്രൊഡക്ടുകളുടെ പുതിയൊരു ബ്രാന്‍ഡ് കാഴ്ചവയ്ക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ ബിനു ആലപ്പാട്ട് എന്ന കുടുംബശ്രി പ്രവര്‍ത്തക.

കണ്ണൂര്‍ ഇരിക്കൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകയായ ബിനു നായ്ക്കുരണ, അശ്വഗന്ധ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുകയും അവയില്‍നിന്നും ആരോഗ്യ സംരക്ഷണത്തിനായുള്ള മരുന്നുകള്‍ സംസ്‌കരിച്ചെടുക്കെടുക്കുകയും അവ വിപണിയില്‍ സജീവമാക്കുകയും ചെയ്തു. അങ്ങനെയാണ് ‘പവര്‍ പ്ലസ് ഹെര്‍ബല്‍സ്’ എന്ന ബ്രാന്റ് രൂപംകൊളളുന്നത്. 2017-ല്‍ ബിനു എ.സി, അവരുടെ സുഹൃത്തു മാത്യു എം.ജെ, അവരുടെ കുടുംബശ്രീ യൂണിറ്റ് എന്നിവര്‍ സംയുക്തമായാണ് പവര്‍പ്ലസ് ഹെര്‍ബല്‍സ് എന്ന ഈ ബ്രാന്റ് ആരംഭിച്ചത്.

നായ്ക്കുരണയുടെയും അശ്വഗന്ധയുടെയും പൗഡറുകളാണ് പവര്‍ പ്ലസ് ഹെര്‍ബല്‍സ് ബ്രാന്റിലൂടെ ഈ കൂട്ടായ്മ വിപണിയ്ക്ക് പരിചയപ്പെടുത്തിയത്. നിരവധി ഗുണങ്ങളുള്ള ഈ പ്രോഡക്ടുകള്‍ വിപണിയില്‍ വളരെ പെട്ടന്നുതന്നെ സ്വീകാര്യത നേടി. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വരെ ഒരു ആശ്വാസമാണ് ഇവരുടെ ഈ പ്രൊഡക്ടുകള്‍.

പവര്‍ പ്ലസ് ഹെര്‍ബല്‍ ഉല്‍പന്നങ്ങളിലൂടെ…

പവര്‍പ്ലസ് ഹെര്‍ബല്‍സ് ബ്രാന്റിനു കീഴില്‍ വരുന്ന പ്രധാന പ്രൊഡക്ടുകളാണ് നായ്ക്കരുണ, അശ്വഗന്ധ പൗഡറുകള്‍. ആയൂര്‍വേദ ശാസ്ത്രപ്രകാരം നിരവധി ഗുണങ്ങളുള്ള സസ്യങ്ങളാണ് ഇവ രണ്ടും.

പവര്‍പ്ലസ് ഹെര്‍ബല്‍ നായ്ക്കുരണ പൗഡര്‍
ചൊറിച്ചില്‍ ഉളവാക്കുന്ന സസ്യമാണ് നായ്ക്കരുണ. ആഫ്രിക്കന്‍ സ്വദേശിയായ ഈ സസ്യം നമ്മുടെ മണ്ണില്‍ വളരെ സുലഭമാണ.് ഹെര്‍ബല്‍ വയാഗ്ര എന്നും വെല്‍വെറ്റ് ബീന്‍സെന്നുമൊക്കെ അപരനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ പൗഡറിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

പ്രധാന ഗുണങ്ങള്‍:
• ദഹനപ്രക്രിയ, ശോധന എന്നിവ സുഗമമാക്കുന്നു. അള്‍സര്‍, വാദം, രക്തശുദ്ധി എന്നിവയ്ക്ക് ഉത്തമ പരിഹാരം.
• നാഡീവ്യൂഹത്തെ സംരക്ഷിക്കുന്നതിനൊപ്പം വളര്‍ച്ചാ ഹോര്‍മോണിന്റെ ഉത്പാദനത്തിനെയും സ്വാധീനിക്കുന്നു.
• മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം.
• ലൈംഗിക ഉത്തേജനം, ഉണര്‍വ,് പ്രത്യുല്‍പാദനം എന്നിവയെ സ്വാധീനിക്കുന്നു.
• ശരീരത്തിന്റെ മാസ്റ്റര്‍ ഗ്രന്ഥിയായ പിറ്റിയൂറ്ററി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് മറ്റെല്ലാ ഗ്രനഥികളെയും പ്രവര്‍ത്തനക്ഷമമാക്കുകയും ശരീരത്തിന്റെ പോരായ്മകളെ പരിഹരിക്കുവാനും സഹായിക്കുന്നു
• കായശേഷിയെയും കര്‍മശേഷിയെയും ഓര്‍മ ശേഷിയെയും ബുദ്ധി ശേഷിയെയും ലൈംഗികശേഷിയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്നു.
• വാര്‍ദ്ധക്യസഹജമായ അല്‍ഷിമേഴ്‌സ,് പാര്‍ക്കിന്‍സണ്‍സ് എന്നീ പ്രയാസങ്ങള്‍ക്ക് പ്രതിവിധിയായി ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചത.്
• പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് പ്രമേഹനിയന്ത്രണം സാധ്യമാക്കുന്നു.
കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കുന്നു.
• ദഹനക്കുറവ് ഉറക്കക്കുറവ,് പൈല്‍സ് എന്നിവയ്ക്ക് ആശ്വാസം.
• പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിച്ചു ലൈംഗിക ആരോഗ്യം വീണ്ടെടുത്ത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
• തലച്ചോറിലെ ഡോപാമൈന്‍ ക്രമീകരിപ്പിച്ച് ശാരീരിക മാനസിക സുഖാവസ്ഥ അനുഭവിക്കാന്‍ കഴിയുന്നു.
• പുരുഷ ബീജാണുക്കള്‍ വര്‍ദ്ധിപ്പിക്കുകയും സ്ത്രീകളിലെ അണ്ഡ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്തു വന്ധ്യത പരിഹരിക്കുവാന്‍ പ്രകൃതി നല്‍കിയ അല്‍ഭുത ഔഷധമാണ് പവര്‍പ്ലസ് ഹെര്‍ബല്‍ നായ്ക്കുരണ പൗഡര്‍.

പവര്‍പ്ലസ് ഹെര്‍ബല്‍ അശ്വഗന്ധ പൗഡര്‍
100 വര്‍ഷത്തിലധികമായി ആരോഗ്യ സംരക്ഷണ മേഖലയില്‍ ഉപയോഗിച്ചുവരുന്ന സസ്യമാണ് വിന്റര്‍ ചെറി അല്ലെങ്കില്‍ കിറശമി ഴശിലെിഴ എന്നറിയപ്പെടുന്ന അശ്വഗന്ധ. ഔഷധഗുണങ്ങള്‍ വളരെയേറെയാണ് ഇതിന്. ഗര്‍ഭിണികള്‍ ഒഴികെ പ്രായഭേദമന്യേ എവര്‍ക്കും സ്വീകരിക്കാവുന്ന പ്രൊഡക്ടാണ് ഇത്.

പ്രധാന ഗുണങ്ങള്‍
• ക്യാന്‍സര്‍, അള്‍ഷിമേഴ്‌സ,് തൈറോയ്ഡ,് ഷുഗര്‍ എന്നിവയ്ക്ക് ആശ്വാസദായകമാണ് ഈ പൗഡറിന്റെ ഉപയോഗം.
• മാനസികവും ശാരീരികവുമായ യൗവനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതു കൊണ്ട് ഇതിനെ രസായനം എന്നും അറിയപ്പെടുന്നു. ഉത്ക്കണ്ഠയുടെ പരിധി കുറയ്ക്കുന്നതിനും സന്ധി രോഗപീഡകള്‍ക്കും ശാശ്വതമായ പരിഹാരം. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ പരിപാലിക്കുന്നു.
• നാഡീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.
• ചില ശരീരഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും ഉത്തമമാണ് ഇത്.

നിര്‍മാണരഹസ്യം
യാതൊരു കലര്‍പ്പുമില്ലാത്ത രീതിയില്‍ സംസ്‌കരിച്ചെടുക്കുന്ന ഉല്‍പന്നങ്ങളാണ് ഇവിടെയുള്ളത്. നായ്ക്കുരണയും അശ്വഗന്ധയുമെല്ലാം കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടുകൂടി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു.

വിളവു ലഭ്യമായാല്‍ നായ്ക്കുരണയുടെ കുരുവും അശ്വഗന്ധയുടെ കിഴങ്ങും വേര്‍തിരിച്ചെടുക്കുന്നു. ഓരോന്നും ആയുര്‍വേദവിധി പ്രകാരം രണ്ടുപ്രാവശ്യം പാലില്‍ വേവിച്ചെടുക്കുന്നു. പിന്നീട് ഇതിനെ ഉണക്കി പൗഡറാക്കി മാറ്റുന്നു. ഇത് അഞ്ച് ഗ്രാം വീതമുള്ള സാഷേ പായ്ക്കുകളില്‍ നിറയ്ക്കുന്നു. പവര്‍പ്ലസ് ഹെര്‍ബല്‍സിന്റെ ഒരു ബോക്‌സില്‍ ഇത്തരം 30 സാഷേകളാണ് ഉള്ളത്.

പാലില്‍ വേവിച്ചെടുക്കുന്നതിനാല്‍ അധികനാള്‍ ഇവ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഒരു സാഷേ ഒരു നേരം പാലിലോ തേനിലോ ചാലിച്ച് സേവിക്കണം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലോകത്തിന്റെ ഏതു കോണിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നു. കൂടാതെ കുടുംബശ്രീ സ്റ്റാളുകളിലും ഈ ഉത്പന്നം ലഭ്യമാണ്. കേരളത്തിനകത്തും ചെന്നൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലുമെല്ലാം ബ്രാന്‍ഡ് പ്രമോഷനും വില്പനയ്ക്കുമായി സ്റ്റാളുകള്‍ ചെയ്യുന്നുണ്ട.് മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും ഇപ്പോള്‍ പവര്‍പ്ലസ് ഹെര്‍ബല്‍സ് പ്രെഡക്ടുകള്‍ ലഭിക്കുന്നുണ്ട.്

ഒരു സംയുക്ത കൂട്ടായ്മയിലൂടെ സേവനവും ഒപ്പം തന്നെ സംരംഭകത്വവുമെന്ന ആശയം ഒരു പോലെ മുന്നോട്ടു കൊണ്ടുപോകുകയാണ് ഇവര്‍. ഇതിലൂടെ ആയൂര്‍വേദത്തിന്റെ പ്രസക്തിയും മൂല്യവും രാജ്യാന്തരങ്ങളോളം വ്യാപിപ്പിക്കുന്നതിലും ഈ കൂട്ടായ്മ മുന്‍കൈയെടുക്കുന്നു. ഇത്തരമൊരു വനിതാ സംരംഭത്തിന് എല്ലാ പിന്തുണയും സഹായവും നല്‍കി അവരോടൊപ്പം ഈ സംരംഭത്തിന്റെ മുഖ്യധാരയില്‍ മാത്യുവുമുണ്ട്. മാര്‍ക്കറ്റിങ് കൂടുതല്‍ വിപുലമാക്കി തങ്ങളുടെ ബ്രാന്റിനെ ലോകം മുഴുവന്‍ പ്രചരിപ്പിക്കാനുള്ള പരിശ്രമത്തിലാണ് പവര്‍ പ്ലസ് ഹെര്‍ബല്‍സ് ടീം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close