Success Story

സൗന്ദര്യത്തിന്റെ കാവലായി Glam Up

സൗന്ദര്യമെന്നത് കാണുന്നവന്റെ കണ്ണുകളിലാണെന്ന് പറയുമ്പോഴും ഭംഗിയായി അണിഞ്ഞൊരുങ്ങാനും സുന്ദരിയാണെന്നും സുന്ദരനാണെന്നും പറഞ്ഞു കേള്‍ക്കാനും ആഗ്രഹമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലപ്പോഴും കൈമുതലായുള്ള സൗന്ദര്യത്തെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതിന്റെ ഫലമോ പലതരം സൗന്ദര്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. പക്ഷേ, ഇത് അവിടെ ക്കൊണ്ടും തീരുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് അടുത്തത്.

ചിലര്‍ ബ്യൂട്ടി സലുണുകളെ ആശ്രയിക്കും. മറ്റു ചിലര്‍ പരസ്യത്തില്‍ കാണുന്നതും പറഞ്ഞു കേള്‍ക്കുന്നതുമായ ബ്യൂട്ടി പ്രോഡക്ടുകള്‍ സ്വന്തം ശരീരത്തിനു അനുയോജ്യമാണോ എന്നുപോലും ചിന്തിക്കാതെ ഉപയോഗിച്ച്, നിലവിലുള്ള പ്രശ്‌നങ്ങളെ ഇരട്ടിയാക്കി മാറ്റും. ഇത്തരം അബദ്ധങ്ങളെ അതിജീവിക്കണമെങ്കില്‍ ശരിയായ രീതിയിലുള്ള സൗന്ദര്യ പരിപാലനമാണ് ആവശ്യം.

സൗന്ദര്യ സംരക്ഷണ മേഖലയിലെ ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവ തരണം ചെയ്യുന്നതിന് ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച്, നിരവധി പേര്‍ക്ക് ആശ്വാസമേകുന്ന,  തിരുവനന്തപുരത്തെ Glam Up എന്ന ബ്യൂട്ടി സലൂണിന്റെയും 150-ഓളം പെണ്‍കുട്ടികളെ അണിയിച്ചൊരുക്കിയ Glam Up ന്റെ സാരഥി മീനാ വസന്ത എന്ന മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെയും വിശേഷങ്ങളിലൂടെ….

വിദേശ രാജ്യത്തൊരു സംരംഭം….
കുട്ടിക്കാലം മുതല്‍ മനസ്സില്‍ നെയ്ത സ്വപ്‌നം എന്നാണ്് സൗന്ദര്യസംരക്ഷണ മേഖലയെക്കുറിച്ച് മീന പറയുന്നത.് ബികോം ബിരുദധാരിയായ മീന പഠനത്തിനുശേഷം തന്റെ പാഷനായ ബ്യൂട്ടി കെയര്‍ മേഖലയെ സ്വന്തം പ്രൊഫഷനാക്കാന്‍ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായി ഗവണ്‍മെന്റിന്റെ സര്‍ട്ടിഫൈഡ് ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചു. അതിനുശേഷം, യാദൃശ്ചികമായി ദുബായിലേക്ക് ഒരു പറിച്ചു നടല്‍.

ദുബായിലെത്തിയ മീനാ വസന്ത അവിടെ നിന്നും ബ്യൂട്ടി കെയറില്‍ ഡിപ്ലോമ കരസ്ഥമാക്കുകയും മേക്കപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. ആ മേഖലയില്‍ പൂര്‍ണമായ പഠനം നടത്തിയ ശേഷമാണ് ഗള്‍ഫ് രാജ്യത്തെ തന്റെ പ്രഥമ സംരംഭമായ ‘പ്രിറ്റി ക്വീന്‍’ 2004ല്‍ ഷാര്‍ജയില്‍ തുടക്കം കുറിച്ചത.് നല്ല സ്വീകാര്യതയാണ് ഗള്‍ഫില്‍ നിന്നും ലഭിച്ചത്. അധികം താമസിയാതെ ഷാര്‍ജയില്‍ ‘ഇന്ത്യാന ബ്യൂട്ടി സെന്റര്‍’ എന്ന മറ്റൊരു സലൂണ്‍ കൂടി ആരംഭിച്ചു.
വിദേശ രാജ്യത്തു നിന്നും കിട്ടിയ പിന്തുണ സൗന്ദര്യസംരക്ഷണ മേഖലയില്‍ ശക്തമായി മുന്നോട്ടുപോകുന്നതിന് മീനാ വസന്തയുടെ ആത്മവിശ്വാസം ഇരട്ടിയാക്കാന്‍ സഹായിച്ചു.

നാട്ടിലെ സംരംഭം…
വിദേശത്ത് ബ്യൂട്ടി സലൂണ്‍ നടത്തുമ്പോള്‍ തന്നെ 2015ല്‍ മീനാ വസന്ത കാസര്‍ഗോഡ് ആസ്ഥാനമാക്കി പ്രിറ്റി ക്വീനിന്റെ ശാഖ ആരംഭിക്കുകയുണ്ടായി. നീണ്ട 18 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയ മീന നാട്ടിലെ തന്റെ സംരംഭത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.

2019ല്‍ തിരുവനന്തപുരത്തെ കുറവന്‍കോണം ആസ്ഥാനമാക്കി Glam Up എന്ന പുതിയ ബ്യൂട്ടി സലൂണ്‍ ആരംഭിക്കുമ്പോള്‍, മികച്ച ബ്യൂട്ടി കെയര്‍ സ്വന്തം നാട്ടുകാര്‍ക്ക് ലഭ്യമാക്കുകയെന്ന ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ ഈ സംരംഭകയുടെ മനസ്സില്‍…

മികച്ച ബ്യൂട്ടി കെയര്‍ ട്രീറ്റ്‌മെന്റ്
Glam Up സലൂണിലൂടെ മികച്ച ബ്യൂട്ടി കെയര്‍ ട്രീറ്റ്‌മെന്റാണ് കസ്റ്റമേഴ്‌സിന് ലഭിക്കുന്നത.് ആരോഗ്യപൂര്‍ണമായ സൗന്ദര്യം എന്ന സ്വന്തം ആശയത്തെ മുറുകെ പിടിച്ചാണ് ഓരോ ട്രീറ്റ്‌മെന്റും ചര്‍മത്തിനായാലും തലമുടിയ്ക്കായാലും മീനാ വസന്ത നിര്‍ണയിക്കുന്നത്. ഓരോ വ്യക്തിക്കും അനുയോജ്യമായ പ്രോഡക്റ്റുകള്‍ തിരഞ്ഞെടുത്താണ് ട്രീറ്റ്‌മെന്റ്.

ഭംഗിയ്ക്കായി അമിതമായ കെമിക്കലുകളുടെ ഉപയോഗം പലപ്പോഴും ശരീരത്തിന്റെയും മുടിയുടെയും പൂര്‍ണമായ നാശത്തിനു കാരണമാകാറുണ്ട.് അതുകൊണ്ടുതന്നെ മികച്ച ബ്രാന്‍ഡഡ് ഹെര്‍ബല്‍ ബ്യൂട്ടി കെയര്‍ പ്രോഡക്റ്റുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. എല്ലാവിധത്തിലുള്ള സ്‌കിന്‍ ആന്‍ഡ് ഹെയര്‍ റിപ്പര്‍മെന്റ് സര്‍വീസുകളും Glam Up ല്‍ ലഭ്യമാണ്.

സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ്
ഏറ്റവും കൂടുതല്‍ ആളുകള്‍ ബുദ്ധിമുട്ടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു (Acne). കൂടാതെ സണ്‍ റ്റാന്‍, ബ്ലാക്ക് ഹെഡ്‌സ്്, വൈറ്റ് ഹെഡ്‌സ് തുടങ്ങി എല്ലാവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള ട്രീറ്റ്‌മെന്റ് ഇവിടെ ലഭ്യമാണ്. ആദ്യം കസ്റ്റമേഴ്‌സിന്റെ പ്രശ്‌നം മനസ്സിലാക്കും, അതിനുശേഷം ഓരോ വ്യക്തിയുടെയും ചര്‍മത്തിന് അനുയോജ്യമായ ഹെര്‍ബല്‍ പ്രോഡക്റ്റുകള്‍ തിരഞ്ഞെടുക്കുന്നു. ഒരുപരിധി വരെ ചര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഇവിടെ ലഭ്യമാണ്.

ഹെയര്‍ ട്രീറ്റ്‌മെന്റ്‌സ്
ആന്റി ഡാന്‍ഡ്രഫ്, കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്, പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് തുടങ്ങി ഹെയര്‍ ഡാമേജ് തടയാനുള്ള ചികിത്സകളും സ്മൂത്തനിംഗ,് സ്‌ട്രൈറ്റ്‌നിംഗ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഹെര്‍ബല്‍ പ്രോഡക്റ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ട്രീറ്റ്‌മെന്റാണ് Botox.

വിദേശരാജ്യങ്ങളില്‍ ധാരാളമായി ചെയ്തുവരുന്ന ഈ ഹെയര്‍ ട്രീറ്റ്‌മെന്റ് തലയിലെ സ്‌കിന്നിന്റ പ്രായം നിലനിര്‍ത്തുന്നതിനൊപ്പം മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും പുതിയ മുടിയിഴകളെ പുനരുജ്ജീവിക്കുകയും ചെയ്യുന്നു.
കൂടാതെ Glam Up ന്റെ മറ്റൊരു ബ്യൂട്ടി കെയര്‍ സര്‍വീസാണ് മൊറൊക്കാന്‍ ബാത്ത്. ശരീരത്തിലെ ‘ഡ്രൈ സ്‌കിന്നി’നെ നീക്കം ചെയ്ത് ചര്‍മ്മത്തിന് പുനരുജ്ജീവനം നല്‍കുന്നതിനോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യം കൂടി കാത്തുസൂക്ഷിച്ചു ചര്‍മ്മത്തിന്റെ യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് ഈ ട്രീറ്റ്‌മെന്റ്. വിദേശത്ത് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഈ സ്‌കിന്‍ കെയര്‍ സംവിധാനത്തിന്റെ സേവനങ്ങള്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നമ്മുടെ നാട്ടിലുള്ളവര്‍ക്കും Glam Up എത്തിച്ചു കൊടുക്കുകയാണ്.

ബ്രൈഡല്‍ മേക്കപ്പ്
വിവാഹ സുദിനത്തിലും അനുബന്ധ നിമിഷങ്ങളിലും വധുവിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ Glam Upന്റെ സേവനം ലഭ്യമാണ്. പെണ്‍കുട്ടിയുടെ ചര്‍മത്തെ കുറിച്ച് പഠിച്ചു, അതിനു അതിനനുയോജ്യമായ രീതിയിലുള്ള ‘ബ്രൈഡല്‍ മേക്കപ്പ് പാക്കേജാ’ണ് ഇവര്‍ക്കുള്ളത്. വിവാഹ നിമിഷങ്ങളെ കൂടൂതല്‍ വര്‍ണാഭമാക്കാന്‍, ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള മീനാ വസന്തയുടെ ‘കരവിരുത്’ അങ്ങേയറ്റം പ്രശംസനീയമാണ്.

ഭാവി ലക്ഷ്യങ്ങള്‍
2019-ല്‍ കോവിഡ് മഹാ മാരി ബാധിച്ചതോടുകൂടി തന്റെ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതായി വന്നെങ്കിലും മീനാ വസന്ത തളര്‍ന്നുപോയില്ല. പ്രശ്‌നങ്ങള്‍ ഒരുവിധം നിയന്ത്രണവിധേയമായപ്പോള്‍ Glam Up പൂര്‍വാധിക ശക്തിയോടെ പ്രവര്‍ത്തനം തുടങ്ങി.

അടുത്തതായി മീനാ വസന്തയുടെ ഡ്രീം പ്രോജക്ടാണ് MI Estilo എന്ന യൂണിസെക്ഷ്വല്‍ സലൂണ്‍. 2022 ഓടുകൂടി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന ഈ സംരംഭം പുരുഷന്മാരുടെയും സ്ത്രീകളുടെയും സൗന്ദര്യ സങ്കല്‍പത്തിന് തിളക്കമേകുമെന്നതില്‍ സംശയമില്ല.

ഓരോ വ്യക്തിയ്ക്കും സൗന്ദര്യമുണ്ട.് എന്നാല്‍ ബാഹ്യ സൗന്ദര്യത്തെ വേണ്ടവിധം സംരക്ഷിക്കേണ്ടത് ജീവിതത്തില്‍ അനിവാര്യമായ കാര്യമാണ്. അതിന് നാം സ്വീകരിക്കേണ്ട വഴികള്‍ എപ്പോഴും മികച്ചതായിരിക്കണം. ആരോഗ്യമുള്ള ചര്‍മ്മവും തലമുടിയും, അതാണ് യഥാര്‍ത്ഥ സൗന്ദര്യം എന്ന ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട് തന്റെ പുതിയ ബ്രാന്‍ഡിന്റെ വരവേല്പിനുള്ള ഒരുക്കത്തിലാണ് ഈ വനിതാ സംരംഭക.

Glamup makeup studio ladies salon and spa
KRA D6, First floor,
Kairali nagar, Market junction,
Nearwisdom school,
kuravankonam, TVM
Ph:7902270227
Insta: @glamupmakeupsaloon

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button