EntreprenuershipSuccess Story

സോഫ്റ്റ്‌വെയറില്‍ നിന്നും കാര്‍ ഡീറ്റെയിലിംഗ് രംഗത്തേക്ക്

വിജയ കിരീടം ചൂടിയ യുവ സംരംഭകന്‍; ഗിരീഷ് കുമാര്‍

ഒരു ബിസിനസ് സംരംഭം എന്നതിലുപരി പാഷനില്‍ നിന്നും പിറവിയെടുത്ത സംരംഭങ്ങള്‍ എക്കാലത്തും സമൂഹത്തില്‍ മികച്ച സേവനങ്ങള്‍ മാത്രമാണ് നല്‍കി വരുന്നത്. കാരണം ധനപരമായ നേട്ടം എന്നതിലുപരി ആളുകള്‍ക്ക് ഏറ്റവും നല്ല സര്‍വീസ് നല്‍കുക എന്നതാണ് ഇത്തരം സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്. കാര്‍ ഡീറ്റെയിലിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗിരീഷ് കുമാര്‍. ഇദ്ദേഹത്തിന്റെ സംരംഭമാണ് T.A.S DETAILING STUDIO.

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഈ സംരംഭം പ്രധാനമായും പ്രവര്‍ത്തിച്ചു വരുന്നത്. 2013ല്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് നിരവധി ആളുകള്‍ക്ക് ഏറ്റവും നല്ല സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. 10 വര്‍ഷങ്ങളായി ഡീറ്റെയിലിംഗ് രംഗത്തെ സജീവ സാന്നിധ്യമാണ് ഈ സംരംഭം. ഒരു ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കൂടിയായ ഗിരീഷ് കുമാറിന് ഐ ടി രംഗത്തെ 23 വര്‍ഷ പ്രവൃത്തി പരിചയം കൂടിയുണ്ട്. ഇതും ഇദ്ദേഹത്തെ ഡീറ്റെയിലിംഗ് രംഗത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ സഹായിച്ചു.

T.A.S DETAILING STUDIOയുടെ പിറവി
സ്വന്തം കാര്‍ ഡീറ്റെയിലിംഗിന് എവിടെനിന്നും മികച്ച സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഗിരീഷ് കുമാര്‍, ഇന്റര്‍ നാഷണല്‍ ഉത്പന്നങ്ങളും സര്‍വീസുകളും ഉള്‍പ്പെടുത്തി ഒരു പ്രൊഫഷണല്‍ ഡീറ്റെയിലിംഗ് സെന്റര്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്. ആ ചിന്തയില്‍ നിന്നുമാണ് പിന്നീട് T.A.S DETAILING STUDIO പിറവിയെടുത്തത്.

നിരവധി കാലം വിദേശത്ത് ജോലി അനുഷ്ഠിച്ച ഒരു വ്യക്തിയാണ് ഗിരീഷ്. അതില്‍ നിന്നെല്ലാം ലഭിച്ച പാഠങ്ങള്‍ അദ്ദേഹം തന്റെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്കായി ഇന്ന് ഉപയോഗിക്കുന്നു. കൂടാതെ ഈ മേഖലയില്‍ ഉപയോഗിക്കുന്ന നിരവധി ഉത്പന്നങ്ങളെയും പുതിയ ടെക്‌നിക്കുകളെയും കുറിച്ചുള്ള നിരന്തര പരീക്ഷണ നിരീക്ഷണങ്ങളും T.A.S DETAILING STUDIOയെ വളര്‍ച്ചയിലേക്ക് നയിക്കുന്നു.

T.A.S DETAILING STUDIOയുടെ വിജയം
ചെറിയ കാര്‍ പോളിഷിങ്ങും മറ്റും ഉള്‍പ്പെടുത്തി തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് നിരവധി ഉപഭോക്താക്കളുണ്ട്. എല്ലാവരും മികച്ച അഭിപ്രായം ഈ സംരംഭത്തെക്കുറിച്ച് പറയുന്നു എന്നത് തന്നെയാണ് ഈ സംരംഭകന്റെ വിജയം. കസ്റ്റമറിന് നല്‍കുന്ന സര്‍വീസിന്റെ ഗുണമേന്മയില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും വരുത്താന്‍ ഗിരീഷ് കുമാര്‍ തയ്യാറല്ല.

കാര്‍ ഡീറ്റെയിലിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ പ്രോഡക്ടുകളും ആഗോള ഗുണനിലവാരമുള്ളതും മുന്‍കൂട്ടി ടെസ്റ്റ് ചെയ്തതും ഗുണമേന്മ ഉറപ്പുവരുത്തിയതുമാണ്. 100% പരിസ്ഥിതി സൗഹാര്‍ദമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്നത് കൊണ്ട് ഇത് കാറിന്റെ പെയിന്റിനെയോ, ഇന്റീരിയറിനെയോ ഒന്നും തന്നെ ഇത് യാതൊരു വിധ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നില്ല.

ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍
മുപ്പതിലധികം സര്‍വീസുകളാണ് പ്രധാനമായും ഇവിടെ നിന്നും കസ്റ്റമേഴ്‌സിന് നല്‍കി വരുന്നത്. നാനോ സെറാമിക് കോട്ടിംഗ്, നാനോ ഗ്രാഫൈന്‍ കോട്ടിംഗ്, പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം, ഗ്ലാസ് റീസ്റ്റോറേഷന്‍, ആന്റി ബാക്ടീരിയല്‍ ട്രീറ്റ്‌മെന്റ്, വാക്‌സ് പാക്കേജസ്, സ്‌നോ ഫോം വാഷ് തുടങ്ങിയവയാണ് പ്രധാന സര്‍വീസുകള്‍.

ചെയ്യുന്ന വര്‍ക്കുകള്‍ക്ക് ഭീമാകാരമായ വാറണ്ടികള്‍ ഒന്നും തന്നെ ഇവിടെ അവകാശപ്പെടാറില്ല. കാരണം സത്യസന്ധമായ വര്‍ക്കിലാണ് ഗിരീഷ് കുമാര്‍ വിശ്വസിക്കുന്നത്. ഒന്നിനെയും പൊലിപ്പിച്ചു പറഞ്ഞ് ആളുകളില്‍ തെറ്റിദ്ധാരണ വരുത്താന്‍ ഒരു സംരംഭകന്‍ എന്ന നിലയില്‍ ഗിരീഷ് ചിന്തിക്കാറില്ല. കൂടാതെ ബ്രാന്‍ഡുകളുടെ വിപണന തന്ത്രങ്ങളെ കുറിച്ചും, ഉത്പന്നങ്ങളുടെ യഥാര്‍ത്ഥ ഉപയോഗത്തെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കി കൊണ്ടാണ് ഇവിടെ നിന്നും ഓരോ സര്‍വീസുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

കേരളത്തില്‍ ആദ്യമായി ഡീറ്റെയിലിംഗ് രംഗത്ത് Nano Ceramic Coating, Glass Scratch Repair, Professional Quality PPF, Hydrographics, Leather Repair Services തുടങ്ങിയ ഏറ്റവും മികച്ച സേവനങ്ങള്‍ കൊണ്ടുവന്നത് T A S Detailing Studio ആണ്.

ഈ മേഖലയില്‍ നിന്നും കരസ്ഥമാക്കിയ
നേട്ടങ്ങള്‍

ഇതിനോടകം നിരവധി അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും ഗിരീഷ് കുമാര്‍ നേടിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് GYEON Korea Certified Detailer on 2015, Gtechniq UK Accredited Detailer on 2015 എന്നിവ. ഇവ ഇന്ത്യയില്‍ തന്നെ ആദ്യമായി സ്വന്തമാക്കിയത് T.A.S DETAILING STUDIO ആണ്.

കൂടാതെ IDA (International Detailer Association in early 2015) യില്‍ രജിസ്റ്റര്‍ ചെയ്ത സംരഭമാണ് ഇത്. കാര്‍ ഡീറ്റൈയിലിംഗ് രംഗത്ത് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കിയതിന് Top Gear (2020 ), Metro MSME( 2019) എന്നി പ്രത്യേക അവാര്‍ഡുകളും T.A.S DETAILING STUDIO നേടിയിട്ടുണ്ട്.

T. A.S DETAILING STUDIOയുടെ പ്രത്യേകതകള്‍
തിരക്കുള്ള ജീവിതത്തില്‍ നിങ്ങളുടെ വാഹനം ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടാറില്ല എങ്കില്‍ അത്തരക്കാര്‍ക്ക് വേണ്ടിയും T.A.S DETAILING STUDIO നൂതന സാങ്കേതിക വിദ്യകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഗ്ലോസ് മെയ്ന്റനന്‍സ് കോണ്‍ട്രാക്ട് (GMC). ഇതില്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഒരു വാഹനത്തിന് കോണ്‍ട്രാക്ട് എടുക്കുന്നത്.

ഓരോ തവണ സര്‍വിസിനു കൊണ്ടുവരുമ്പോഴും ഒരു കാറിന്റെ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ മുഴുവനായും പരിശോധിച്ച് എല്ലാവിധ മെയ്ന്റനന്‍സും ചെയ്ത് കൊടുക്കുന്നു. അത്‌കൊണ്ട് തന്നെ നിങ്ങളുടെ കാര്‍ എപ്പോഴും പുതുമയോടെ നിലനില്‍ക്കാന്‍ ഇത് സഹായിക്കുന്നു.

കൂടാതെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ കാര്‍ ഡീറ്റെയിലിംഗ് രംഗത്ത് വ്യക്തികള്‍ക്ക് ട്രെയിനിങ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് ഗുണമേന്മയുള്ള നിരവധി ഡീറ്റൈലിംഗ് സെന്ററുകള്‍ ഉണ്ടാകുന്നതിന് സഹായിക്കുന്നു. രണ്ടോ മൂന്നോ ദിവസം നീളുന്ന പ്രത്യേക കാര്‍ ഡീറ്റെയിലിംഗ് വര്‍ക്ക് ഷോപ്പുകള്‍ക്കും വ്യക്തികള്‍ക്കുമായി നല്‍കുന്നുണ്ട്. ഇതില്‍ Detailing, Washing, Machine Polishing, Coating തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

നിങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത്
ഒരു സംരംഭകന്‍ എന്ന നിലയില്‍ ഗിരീഷ് കുമാറിന് ബിസിനസിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തികളോടും ചിലത് പറയാനുണ്ട്. ഓരോ വ്യക്തികളുടെയും താത്പര്യമനുസരിച്ച് മാത്രം ഓരോ വര്‍ക്കും ചെയ്യുക, ഓരോന്നിനും അതാതിന്റെ ഗുണമേന്മ ഉറപ്പാക്കുക, ഒന്നിനെയും പൊലിപ്പിച്ചു പറയാതെ വിശ്വസ്തതയുടെ മുകളില്‍ മാത്രം പ്രവര്‍ത്തിക്കുക.

ഒരു പ്രോഡക്ടിനെ ഒരിക്കലും മാര്‍ക്കറ്റിംഗ് ടെക്‌നിക്ക് എന്ന രീതിയില്‍ പ്രമോട്ട് ചെയ്യരുത്. കൂടാതെ തുടര്‍പഠനങ്ങള്‍ ഈ മേഖലയിലെ വിജയത്തിന് ആവശ്യമാണ്. അതുപോലെ തന്നെ, പുതിയ സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍ എന്നിവ നമ്മള്‍ പ്രവര്‍ത്തിക്കുന്ന ബിസിനസിലേക്ക് കൊണ്ടുവരികയും വേണം. ഇത്തരത്തില്‍ കൃത്യമായ രീതിയില്‍ സഞ്ചരിച്ചാല്‍ ഏതൊരു വ്യക്തിയെ സംബന്ധിച്ചും വിജയം സുനിശ്ചിതമാണ്.
TAS (aka Travancore Auto Spa) Detailing Studio, Kanjirampra Road,
Maruthankuzhi, Thiruvananthauram.
Pin: 695013
PH : 9995500024, 9497454647

https://www.instagram.com/tasdetailing/
https://www.facebook.com/TravancoreAutoSpa
https://g.page/TASDetailingStudio
https://tasdetailing.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button