businessEntreprenuership

പാലക്കാടിന്റെ മനോഹാരിതയ്ക്ക് തിലകക്കുറിയായി Paramount City

ലോകത്തിലെ ഏറ്റവും വലിയ സംരംഭക രാജ്യം ഏതെന്ന ചോദ്യത്തിന് ഉത്തരം ന്യൂസിലാന്റ് എന്നാണ്. എന്നാല്‍ ഇന്ന് നമ്മുടെ കേരളത്തിലും അത്തരത്തില്‍ വിശാലമായ കാഴ്ചപ്പാടുകളുള്ള, സംരംഭക വൈദഗ്ധ്യമുള്ള ഒട്ടനവധി സംരംഭകരുണ്ട്. അവര്‍ ദിനംപ്രതി നമ്മുടെ സംസ്ഥാനത്തെ സാമ്പത്തികതയിലും സംരംഭത്തിലും ഏറ്റവും മുന്നിലേക്ക് എത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളുടെ ഏറിയ പങ്കും ആ സംരഭകരുടെ മികച്ച പ്രയത്‌നവും കാഴ്ച്ചപാടുകളും കൊണ്ട് തന്നെയാണ് ലഭിച്ചിട്ടുള്ളത്. അത്തരത്തില്‍ വിശാലമായ കാഴ്ചപ്പാടുകളും പദ്ധതികളുമുള്ള ഒരു സ്ഥാപനമാണ് Bismax Developers.

കേരളത്തിന്റെ കലവറ എന്ന് അറിയപ്പെടുന്ന പാലക്കാടിന്റെ മണ്ണില്‍, വളരെ നൂതനവും വ്യത്യസ്തവുമായ ഒരു പുതിയ സംരംഭത്തിന് Bismax Developers തുടക്കം കുറിക്കുന്നു. ‘കരിമ്പനകളുടെ നാട്’ എന്നും ‘കേരളത്തിന്റെ കവാട’മെന്നുമൊക്കെ വിശേഷണങ്ങളുള്ള പാലക്കാട് ഇനി മുതല്‍ അറിയപ്പെടാന്‍ പോകുന്നത് Paramount City എന്ന പേരില്‍ കൂടിയായിരിക്കും. Paramount എന്ന പേര് പോലെ തന്നെ ഏറ്റവും ഉന്നതിയിലെത്തുന്ന പ്രധാനമായ ഒരു സംരംഭം തന്നെയായിരിക്കും ഇത്. അതിന് ഒരു വ്യക്തമായ കാരണം കൂടിയുണ്ട്, കേരളത്തില്‍ ഇത്തരത്തില്‍ ഒരു സംരംഭം ആദ്യമായാണ് ഒരുങ്ങുന്നത്.

ഒരു മനുഷ്യന് ആവശ്യമായതെന്തും ഒരുമിച്ചു ചേരുന്ന ഒരു സംരംഭം… പല മേഖലകള്‍ നിറഞ്ഞ, പല ഇടങ്ങള്‍ നിറഞ്ഞ ഒരു വലിയ മികച്ച നഗരത്തിനാണ് ഇവര്‍ തുടക്കം കുറിക്കുന്നത്. 15 ഓളം വിവിധങ്ങളായ സംരഭങ്ങളെയും, അത്രയും തന്നെ സംരംഭകരെയും ഒരുമിച്ചു ചേര്‍ത്ത് Bismax രൂപം നല്‍കുന്നത് ഒരു വലിയ Paramount നഗരത്തിന് തന്നെയാണ്. നിങ്ങളുടെ അവധി ദിവസങ്ങളെയും സമയത്തെയും ഒരു വലിയ ആനന്ദം തന്നെയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് Paramount City എന്ന ഈ സംരംഭം.

എത്രയൊക്കെ മാളുകള്‍ കയറി ഇറങ്ങിയാണ് നമ്മള്‍ ജീവിതത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള സമയങ്ങളെ ഇല്ലാതാക്കുന്നത്. എന്നാല്‍ Paramount City എന്ന ഈ പദ്ധതി നിങ്ങള്‍ക്ക് നല്‍കുന്നത് ഏറ്റവും വിലപിടിപ്പുള്ള സമയത്തെ തന്നെയാണ്. കാരണം നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും ഇവിടെയുണ്ട്.

ഒരു മാളില്‍ നിന്നും കിലോമീറ്റര്‍ താണ്ടി മറ്റൊരു പാര്‍ക്കിലേക്കും അവിടെ നിന്ന് വീണ്ടും മണിക്കൂറുകളോളം യാത്ര ചെയ്ത് അപ്പാര്‍ട്ട്‌മെന്റുകളിലേക്കും അങ്ങനെ അങ്ങനെ എത്രത്തോളമാണ് നമ്മള്‍ അനാവശ്യമായ യാത്രകള്‍ ചെയ്ത് പ്രയാസപ്പെടുന്നത്. അതിനെല്ലാമുള്ള ഒരേയൊരു ഉത്തരമാണ് Paramount City എന്ന ഈ പുതിയ സംരംഭം.

Shoping Complex, Garden, Childrens Game Park, Multiplex Theatre, Open Stage, Auditorium, Food Court, Adventure Games, Indoor Games, Swimming Pool, Football Turf, Zip Line, Glass Bridge, Apartments, Gated Community Villas തുടങ്ങി അനവധി മേഖലകളാണ് Paramount City എന്ന പേരില്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ പോകുന്നത്.

മലയാളികളുടെ സംരംഭ കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കാന്‍ പോകുന്ന, കേരളത്തിന്റെ സാമ്പത്തികതയിലും നേട്ടത്തിലും തന്നെ വലിയ മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന ഒരു പദ്ധതിയാണ് ഇത് എന്നതില്‍ യാതൊരു സംശയവുമില്ല. പാലക്കാടിന്റെ ചരിത്രത്തില്‍ തന്നെ ഒരു വലിയ വിപ്ലവം തീര്‍ക്കാന്‍ പോകുന്ന ഈ സ്വപ്‌ന പദ്ധതി ഓരോ കേരളീയനും ഏറെ ആഗ്രഹിക്കുന്നത് തന്നെയാണ്. കാരണം ഇത്തരത്തില്‍ 15 ഓളം മേഖലകള്‍ ഒരുമിച്ചു ചേരുന്ന ഒരു നഗര രൂപം കേരളത്തില്‍ മറ്റൊരിടത്തുമില്ല. പ്രകൃതിയുടെ സൗന്ദര്യത്തിന്റെ നടുക്ക് തലയുയര്‍പ്പോടെ ഉയരാന്‍ പോകുന്ന ഈ നഗരം കേരളത്തിന് തന്നെ അഭിമാനമായിരിക്കും.

എല്ലായ്‌പ്പോഴും Bismax Developers െന്റെ സംരംഭങ്ങള്‍ വ്യത്യസ്തമായതും ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നവയുമാണ്. അപ്പാര്‍ട്ട്‌മെന്റിലെ മുറിക്കുള്ളില്‍ ഒതുങ്ങി, മൊബൈല്‍ ഫോണുകളില്‍ കുടുങ്ങി, സര്‍ഗാത്മകത നഷ്ടപ്പെടുന്ന നിരവധി ബാല്യങ്ങള്‍ക്ക് ആശ്വാസ കേന്ദ്രം കൂടിയാണ് ഈ പ്രൊജക്ട്. നിങ്ങളുടെ താമസസ്ഥലം മാത്രമല്ല, നിങ്ങളുടെ മക്കളുടെ ഭാവി പടുത്തുയര്‍ത്താനും അവരുടെ ബാല്യത്തെയും ആരോഗ്യത്തെയും മികച്ചതാക്കാന്‍ സഹായിക്കുന്നതുമായ പാര്‍ക്കുകളും ടര്‍ഫുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇനി അപ്പാര്‍ട്ട്‌മെന്റിലെ അല്ലെങ്കില്‍ വില്ലയിലെ മുറികളില്‍ മാത്രം അവര്‍ ഒതുങ്ങി പോകില്ല.

എന്ത് കൊണ്ട് വികസനമുള്ള കൊച്ചിയോ, തിരുവനന്തപുരമോ തെരഞ്ഞെടുക്കാതെ, പാലക്കാട് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് Bismax Developers ന് വ്യക്തമായ ഉത്തരമുണ്ട്. പാലക്കാട് മറ്റുള്ളവയെ അപേക്ഷിച്ച് പൊതുവെ വികസനം വലിയ തോതില്‍ എത്താത്ത ഒരു പ്രദേശമാണ്. ആ പാലക്കാടിന്റെ ഏറ്റവും വലിയ സാധ്യതകളെ മുന്നില്‍ കണ്ടുകൊണ്ടാണ് ആശാെമഃ പാലക്കാടിന്റെ മണ്ണില്‍ ഈ സംരംഭത്തെ ഉറപ്പിക്കുന്നത്. പാലക്കാട് കടമ്പുഴിപ്പുറം എന്ന സ്ഥലത്താണ് Paramount City ഉയരുന്നത്.

വികസനം ഉണ്ടെങ്കില്‍ മാത്രമേ ഒരു പ്രദേശത്തിന് മാറ്റങ്ങളും വ്യത്യാസവുമൊക്കെ രൂപപ്പെടുകയുള്ളൂ. ഏറ്റവും മികച്ച സംരംഭകര്‍ ഈ ലോകത്തെ കുറച്ചുകൂടി മികച്ചതാക്കാന്‍ ശ്രമിക്കുന്നവരാണ്. Bismax Developers രൂപം നല്‍കുന്ന ഈ പദ്ധതി പാലക്കാടിനെ എത്തിക്കുന്നതും ഏറ്റവും വികസിതമായ ഒരു പ്രദേശം എന്ന നിലയിലായിരിക്കും. Paramount City എന്ന പദ്ധതിയിലേക്ക് ഇവര്‍ എത്തിയത് ഒട്ടനവധി പ്രതിസന്ധികള്‍ തരണം ചെയ്തും അവയെ നേരിട്ടുമാണ് .

ഓരോ മേഖലയെ കുറിച്ചും വ്യക്തമായി പഠിച്ചാണ് Paramount City എന്ന പദ്ധതിയിലേക്ക് ഇവര്‍ ചുവട് വയ്ക്കുന്നതും. Parmaount City യുടെ ഓരോ മേഖലകളും കൈകാര്യം ചെയ്യുന്നത് അതില്‍ ഏറ്റവും പ്രവീണ്യം നേടിയ സംരഭകര്‍ തന്നെയാണ്. എല്ലാ കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും ഭാഗമാകാന്‍ കഴിയുന്ന ഒരു Open Mall എന്നതാണ് ഇവരുടെ ലക്ഷ്യം. വലിയ സാമ്പത്തിക മുതല്‍മുടക്കില്ലാതെ തന്നെ ഒരോ കച്ചവടക്കാര്‍ക്കും ഈ Open Mallന്റെ ഭാഗമാകാന്‍ സാധിക്കും.

ഇന്ന് കേരളത്തിന്റെ സംസ്‌ക്കാരത്തിന്റെ തന്നെ ഒരു ഭാഗമായി മാളുകള്‍ മാറി കൊണ്ടിരിക്കുന്നത് നമ്മള്‍ കാണാറുണ്ട്. Online Shopping അല്ലെങ്കില്‍ Mall Shopping എന്ന രണ്ട് തലങ്ങളിലേക്ക് മാത്രം എല്ലാവരും മാറുന്ന ഒരു കാഴ്ച്ചയാണ് നമുക്ക് മുന്നിലുളളത്. പക്ഷേ മാളുകള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നത് വന്‍കിട കച്ചവടക്കാര്‍ക്ക് വേണ്ടി കൂടിയായിരിക്കും. ഇത്തരത്തില്‍ വന്‍കിട കച്ചവടക്കാര്‍ മാളുകള്‍ കയ്യേറുമ്പോള്‍ സാധാരണക്കാരായ കച്ചവടകാര്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നു. എന്നാല്‍ Paramount City അവരെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന തരത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

ഈ മാളിന്റെ ഭാഗമാകാന്‍ അവര്‍ക്കും സാധിക്കുന്നതോടെ എല്ലാ കച്ചവടകാര്‍ക്കും നഷ്ടങ്ങള്‍ നേരിടാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തുടക്കം കുറിച്ച Bismax Developers ഇന്ന് ഈ വിജയത്തിലേക്ക് എത്തിയത് വിവരസാങ്കേതിക വിദ്യയുടെ സൗകര്യങ്ങളെ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ്. ആധുനികതയെ മനസ്സിലാക്കിയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ അവസരങ്ങളെ നേരത്തെ തന്നെ മനസ്സിലാക്കിയുമാണ് Bismax Developers തങ്ങളുടെ സംരംഭ ജീവിതത്തിലെ നാഴികക്കല്ലിന് തുടക്കം കുറിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് വലിയ തകര്‍ച്ചയില്‍ നിന്ന ആ തുടക്ക കാലത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കൂടി സഹായത്തില്‍ Bismax കുറിച്ചത് ഒരു വലിയ ചരിത്രം തന്നെയായിരുന്നു. വരും കാലത്തെ അവസരത്തെയും വലിയ നേട്ടങ്ങളെയും നേരത്തെ തന്നെ മനസ്സിലാക്കി മുന്നേറുന്നത് തന്നെയാണ് Bismax Developrs ന്റെ വിജയവും. നിരവധി കമ്പനികളോട് പൊരുതാനും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനും Bismax ന് സാധിച്ചത് സാധാരണക്കാരെ കൂടി ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്.

സാധാരണകാര്‍ക്കു താങ്ങാന്‍ സാധിക്കുന്ന നിലയില്‍ വില്ലകള്‍, അപാര്‍ട്ട്‌മെന്റുകള്‍ എന്നിവ നല്‍കാന്‍ Bismax Developers എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. കോവിഡ് കാലത്തും ഇവര്‍ നഷ്ടങ്ങളില്‍ ഉഴലാതെ പിടിച്ചു നിന്നത് അത് കൊണ്ട് തന്നെയാണ്. ഇന്ന് പല സംരംഭങ്ങളും വലിയ സമ്പന്നരെ മാത്രം ലക്ഷ്യം വെച്ച് കൊണ്ട് മുന്നേറുമ്പോള്‍ Bismax സാധാരണക്കാരെ കൂടി ചേര്‍ത്തുപിടിച്ച് ഒരുമിച്ച് മുന്നേറുകയാണ്.

നിരവധി പേര്‍ക്ക് ജോലി നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ജീവിതം ലഭിക്കേണ്ടത് സമ്പന്നര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഏറ്റവും ലക്ഷ്വറി ജീവിതം ലഭിക്കണമെന്ന കാഴ്ചപ്പാട് തന്നെയാണ് ഈ സംരംഭങ്ങളുടെ വിജയവും. വിജയം വര്‍ധിക്കും തോറും തങ്ങള്‍ക്ക് ഉത്തരവാദിത്വവും കൂടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി തന്നെയാണ് Paramount City എന്ന സംരംഭത്തിന് ഇവര്‍ തുടക്കം കുറിക്കുന്നത്. പാലക്കാട് ആരംഭിക്കാന്‍ പോകുന്ന Paramount City പതിയെ കേരളം മുഴുവന്‍ എത്തിക്കണമെന്നുമെന്നുമാണ് Bismax Developers െന്റെ ലക്ഷ്യം.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button