EntreprenuershipSuccess Story

വെരിക്കോസ് വെയ്ന്‍ ചികിത്സക്ക് വേറിട്ട ആയുര്‍വേദ ചികിത്സയുമായി ഡോ. എ. ആര്‍. സ്മിത്ത് കുമാര്‍

കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ എ ആര്‍ സ്മിത്ത് 2012 ലാണ് ഒപി എന്ന നിലയില്‍ അരീക്കല്‍ ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്. പിന്നീട് 2015ല്‍ ഇത് ഐപി ആയി വിപുലീകരിക്കുകയും ചെയ്തു. 2020 ഓടെ 25 ബെഡുള്ള ഹോസ്പിറ്റലായി ഉയര്‍ത്തി. 2023ല്‍ 37 ബെഡ് ഉള്ള ശ്രീ. വെണ്ടാര്‍ ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ ബ്ലോക്ക് ധനകാര്യ വകുപ്പ് മന്ത്രി K. N ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

പ്രധാനമായും വെരിക്കോസ് വെയിന്‍ എന്ന രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയ്ക്കാണ് ഡോക്ടര്‍ സ്മിത്ത് മുന്‍തൂക്കം നല്‍കുന്നത്. വര്‍ഷങ്ങളായതും ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വെരിക്കോസ് അള്‍സര്‍ എന്ന അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ അരീക്കല്‍ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയ്ക്ക് സാധിക്കും.

രോഗത്തെയല്ല, രോഗത്തിന്റെ കാരണത്തെയാണ് ചികിത്സിക്കുന്നത്. പലപ്പോഴും നില്‍ക്കുന്നതാണ് വേരിക്കോസ് വെയ്ന്‍ രോഗത്തിന്റെ കാരണമായി പറയുമെങ്കിലും അതിനേക്കാള്‍, തെറ്റായ ജീവിത ശൈലികളാണ് രോഗത്തിലേക്ക് നയിക്കുന്നത്. പ്രധാനമായും രാത്രിയില്‍ താമസിച്ച് ആഹാരം കഴിക്കുക, രാത്രി ഹെവി ഫുഡ് കഴിക്കുക, അമിത എരിവ്, പുളി, അച്ചാര്‍ ഉപയോഗം, വേവിച്ച ആഹാരം ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി ഉപയോഗിക്കുക തുടങ്ങിയവയാണ് രോഗത്തിലേക്ക് നയിക്കുന്നത്.

രോഗത്തിനു കാരണമായ തെറ്റുകള്‍ തിരുത്തുക, അശുദ്ധ രക്തം പുറത്ത് കളയുന്ന രക്തമോക്ഷ ചികിത്സ, വസ്തി, രക്ത ശുദ്ധീകരണത്തിനുള്ള ഔഷധം എന്നിവയിലൂടെ വെരിക്കോസ് രോഗം പരിഹരിക്കാം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിനംപ്രതി വെരിക്കോസിനുള്ള ചികിത്സയ്ക്കായി അരീക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്നത്. ഇതിനുപുറമേ തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും വെരിക്കോസ് അള്‍സറിന് ചികിത്സ തേടി ഇവിടേക്ക് എത്തുന്നു.

ഡിസ്‌ക് പ്രോലാപ്‌സിന് ലോകത്തിലെ ഏറ്റവും നല്ല ചികിത്സയാണ് അരീക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ നല്‍കി വരുന്നത്. ഇതുകൂടാതെ സെര്‍വിക്കല്‍ ഡിസ്‌ക് പ്രോലാപ്‌സ്, പരാലിസിസ് തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. തോള്‍ വേദന (ഫ്രോസണ്‍ ഷോള്‍ഡര്‍), ടെന്നീസ് എല്‍ബോ, കൈ പെരുപ്പ്, ഉപ്പുറ്റി വേദന (രാത്രി താമസിച്ചു ആഹാരം കഴിക്കുന്നതാണ് കാരണം) തുടങ്ങിവയ്ക്ക് ലളിതമായ ചികിത്സയിലൂടെ വേഗം പരിഹരിക്കാം.

കോസ്‌മെറ്റോളജി, നേത്രചികിത്സാ വിഭാഗം (ഓപ്പറേഷന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുള്ളതും കുട്ടികള്‍ക്ക് വേണ്ടിയുള്ളതും), മൈഗ്രൈന്‍, അലര്‍ജി, സൈനസൈറ്റിസ് തുടങ്ങി രോഗങ്ങള്‍ക്കുള്ള ചികിത്സയും അരീക്കലില്‍ ലഭ്യമാണ്. 18 സ്റ്റാഫും അഞ്ചു ജൂനിയര്‍ ഡോക്ടര്‍മാരും അടങ്ങുന്ന അരീക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് പഞ്ചകര്‍മ ചികിത്സയ്ക്കാണ് (വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷ). തൈലം പുറമെ പുരട്ടുന്നതിനേക്കാള്‍ ഉള്ളില്‍ കഴിക്കാനാണ് പ്രാധാന്യം നല്‍കുന്നത്.

ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ നിരവധി പേരുടെ രോഗങ്ങള്‍ പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞത് മാത്രമല്ല, പിന്നെയും നിരവധി നേട്ടങ്ങള്‍ അരീക്കല്‍ ആയുര്‍വേദ ആശുപത്രി കരസ്ഥമാക്കിയിട്ടുണ്ട്. വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ പുരസ്‌കാരം, എഎംഎഐ (ആയുര്‍ മെഡിക്കല്‍ അസോസിയേഷന്‍) ആദരവ്, ആയുര്‍വേദ തേജസ് അവാര്‍ഡ് എന്നിവ അവയില്‍ ചിലത് മാത്രമാണ്. ഭാര്യ. ലക്ഷ്മി കൃഷ്ണ. K. B (മാനേജര്‍ ശ്രീ വിദ്യാധിരാജ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷനല്‍ ഇന്‍സ്റ്റിട്യൂഷന്‍സ്, വെണ്ടാര്‍). മകന്‍: സാത്വിക് കൃഷ്ണ. A. S

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോക്ടര്‍ എ ആര്‍ സ്മിത്ത്
അരീക്കല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍, കൊട്ടാരക്കര
ഫോണ്‍ : +91 96455 99633

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button