Success Story

വിരലടയാളത്താല്‍ ഭാവി നിര്‍ണയിക്കുന്ന ആശയവുമായി ഡോക്ടര്‍ മീര അഭിമന്യു

നമ്മുടെ ഭാവി ജീവിതത്തെ കുറിച്ച് സ്‌കൂള്‍ കാലം മുതല്‍ നിരവധി സ്വപ്‌നങ്ങള്‍ കാണുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, പലര്‍ക്കും സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് കൊണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാറില്ല. എന്നാല്‍ നമ്മുടെ വിരലടയാളം വച്ച് നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്ന ഒരു ആശയം കൊണ്ട് ജനശ്രദ്ധ നേടിയിരിക്കുകയാണ് സൈക്കോളജിസ്റ്റായ ഡോക്ടര്‍ മീര അഭിമന്യു.

കൊടുങ്ങല്ലൂര്‍കാരിയായ മീരയുടെ ജനനവും പ്രാഥമിക പഠനവുമെല്ലാം ദുബായിലായിരുന്നു. പിന്നീട് സ്വന്തം നാട്ടിലെത്തി പ്രിഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. വിവാഹം കഴിഞ്ഞതോടെ എറണാകുളം തേവരയിലേക്ക് മാറി. അവിടെ വച്ചാണ് M.Sc Chemistry ല്‍ ബിരുദാനന്തര ബിരുദം നേടിയത്.

ടെലികാളിങ് എക്‌സിക്യൂട്ടീവായി തന്റെ കരിയര്‍ തുടങ്ങിയ മീര അതിന് ശേഷം ബിഎഡ് നേടുകയും തുടര്‍ന്ന് രാജഗിരി സ്‌കൂളിലും ടോക്കെച്ച് വൈറ്റില സ്‌കൂളിലും പഠിപ്പിക്കുകയും ചെയ്തു. അധ്യാപനത്തില്‍ നിന്നും പൂര്‍ണമായ സംതൃപ്തി ലഭിച്ചിരുന്നില്ല. അതില്‍ കവിഞ്ഞ് തനിക്ക് എന്തെല്ലാമോ ചെയ്യാന്‍ കഴിയും എന്ന് തിരിച്ചറിഞ്ഞ മീര എട്ട് വര്‍ഷത്തെ അധ്യാപനം അവസാനിപ്പിച്ച് ബാംഗ്ലൂരിലെ വാഗ്‌ദേവി വിലാസ് എന്ന സ്‌കൂളില്‍ റിസേര്‍ച്ച് ഹെഡ് ആയി ചേര്‍ന്നു.

മറ്റ് വിദ്യാലയങ്ങളില്‍ നിന്നും പതിവു അധ്യാപന രീതിയില്‍ നിന്നുമൊക്കെ വ്യത്യസ്തമായിരുന്നു ഈ വിദ്യാലയം. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനം കഴിഞ്ഞ് അവര്‍ പോകുമ്പോള്‍ അവരെ എല്ലാത്തിനും കെല്പുള്ളവരാക്കി മാറ്റിയെടുക്കാന്‍ കഴിയുന്ന എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന വിഷയത്തില്‍ ആയിരുന്നു അവിടെ ഗവേഷണം നടന്നത്. നിരവധി കാര്യങ്ങള്‍ ആ വിദ്യാലയത്തില്‍ നിന്നും ഡോക്ടര്‍ മീരയ്ക്ക് പഠിക്കാന്‍ കഴിഞ്ഞു.

താന്‍ നേടിയെടുത്ത പുതിയ ആശയങ്ങളുമായി സ്വന്തം നാട്ടിലേക്ക് പ്രതീക്ഷയോടെ എത്തി. അതിനെ വികസിപ്പിച്ച് സംരംഭമാക്കി. പക്ഷേ, ആരും ഇത്തരം ഒരു ആശയത്തിനെ സ്വീകരിക്കാന്‍ തയാറായില്ല. പല സ്‌കൂളുകള്‍ കയറിയിറങ്ങി ആശയത്തെ കുറിച്ച് സംസാരിച്ചെങ്കിലും യാതൊരു വിധ അനുകൂല പ്രതികരണങ്ങളും ഉണ്ടായില്ല എന്നായിരുന്നു മീര പറയുന്നത്.

ഈ ആശയത്തെ എങ്ങനെയെങ്കിലും തന്റെ സമൂഹത്തില്‍ എത്തിക്കണം എന്ന വാശിയോടെ, വിഷയത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ഇതേ വിഷയത്തില്‍ സൗത്ത് കെയ്‌സെന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡി പൂര്‍ത്തിയാക്കി. അവിടെ നിന്നും ജനറ്റിക് കോഡിങ്, ഭാവി സാദ്ധ്യതകള്‍, ശാസ്ത്രീയ വശങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ പഠിച്ചു.

നാട്ടില്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയെങ്കിലും ബിസിനസ്സിന്റെ ടെക്‌നിക്കുകള്‍ അറിയാത്തതുകൊണ്ട് സ്ഥാപനം മുന്നോട്ട് കൊണ്ട് പോകാന്‍ മീര ഒരുപാട് പോരാടേണ്ടി വന്നു. ഇതിനൊപ്പം തന്നെ ട്യൂഷന്‍ സെന്ററുകളും നടത്തി. സ്ഥാപനത്തിന്റെ സേവനങ്ങള്‍ കുറച്ചു ദിവസത്തേക്ക് ഓണ്‍ലൈന്‍ വഴിയാക്കി. കോവിഡിന് ശേഷം സ്ഥാപനം വീണ്ടും പുനരാരംഭിച്ചു. കോവിഡ് നിമിത്തമുള്ള മാനസിക പിരിമുറുക്കങ്ങളും മറ്റും കൊണ്ട് പഴയതിനേക്കാള്‍ നല്ല പ്രതികരണളാണ് ഇപ്പോള്‍ ആളുകളില്‍ നിന്നും ലഭിക്കുന്നത്.

എലിക്‌സ സൊല്യൂഷന്‍സ് കൗണ്‍സിലിംഗ് സെന്റര്‍ എന്നാണ് ഡോക്ടര്‍ മീരയുടെ സ്ഥാപനത്തിന്റെ പേര്. എറണാകുളം തേവരയില്‍ ആണ് സ്ഥാപനം. മാനസിക പിരിമുറുക്കങ്ങളും മറ്റും അനുഭവിക്കുന്നവരെ സാധാരണ നിലയിലേക്ക് കൊണ്ട് വരാന്‍ നിരവധി സേവനങ്ങള്‍ ആണ് സ്ഥാപനം ചെയ്ത് വരുന്നത്. വിവാഹ മോചനത്തിന് ഒരുങ്ങുന്നവര്‍ക്കുള്ള ഫാമിലി കൗണ്‍സിലിംഗ്, അധ്യാപര്‍ക്കുള്ള ട്രെയിനിംഗ്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന സേവനങ്ങള്‍.

ഡി എം ഐ ടി ടൂള്‍ വഴിയും ഹീലി ഡിവൈസ് വഴിയും സ്ഥാപനത്തില്‍ വരുന്ന എല്ലാ ക്ലെയ്ന്റുകളുടെയും പ്രശ്‌നങ്ങളെ തിരിച്ചറിയുകയും പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവരെ യോഗ തെറാപ്പി, കോഗ്‌നെറ്റിവ് ബിഹാവിയര്‍ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങി വ്യത്യസ്ത തരം തെറാപ്പികള്‍ വഴി പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇമോഷല്‍ ഫ്രീഡം ടെക്‌നിക്കുകളും സ്ഥാപനം വഴി പഠിപ്പിക്കുന്നുണ്ട്.

ഡി.എം.ഐ.ടി ടൂള്‍ അഥവാ ഡെര്‍മട്ടോഗ്ലിഫിക്‌സ് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ടെസ്റ്റ് വഴി വിരലടയാളത്തിലൂടെ ഭാവിയെക്കുറിച്ച് അറിയാനും ജനറ്റിക് പൊട്ടന്‍ഷ്യല്‍ കണ്ടെത്താനും സാധിക്കും. ഡോ.റോജര്‍ലിന്‍ വികസിപ്പിച്ചെടുത്ത ഈ ആശയം നമ്മുടെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും വേണ്ടി സ്‌നേഹം, സമാധാനം, സമന്വയം, ജ്ഞാനം, ഐക്യം എന്നിവയുടെ ശക്തമായ അടിത്തറയില്‍ ജീവിതം കെട്ടിപ്പടുത്തുക എന്നതാണ് സ്ഥാപനത്തിന്റെയും ഡോ.മീരയുടെയും പ്രധാന ലക്ഷ്യം. വിദ്യാഭ്യാസവും പ്രബുദ്ധതയും നിറഞ്ഞ സമൂഹത്തെയാണ് സ്ഥാപനം സ്വപ്‌നം കാണുന്നത്.

Elixir Solutions
Perumanoor P.O.
Thevara junction, Sharady Lane,
Post Office Building
Pin: 682015
Mob: 94961 78064

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button