EntreprenuershipSuccess Story

ഇന്റീരിയര്‍ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്ന് ഡീ മോര്‍ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍

If there is a place for relaxing and sleeping in your mind, of course that’s the dream about your house…

പണം ചെലവഴിച്ച് ഇന്റീരിയര്‍ ചെയ്യുമ്പോള്‍ അതില്‍ പൂര്‍ണ തൃപ്തി ലഭിക്കാന്‍ മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ചറിനേയും ഡിസൈനറേയും തന്നെ വര്‍ക്ക് ഏല്‍പ്പിക്കുന്നതാണ് ഉത്തമം. ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു എക്‌സ്‌ക്യൂസും പറയാതെ ക്ലെയ്ന്റിനെ പൂര്‍ണ തൃപ്തരാക്കാന്‍ കഴിയുന്ന സ്ഥാപനമാണോ നിങ്ങള്‍ക്ക് വേണ്ടത് ? വീടിന്റെ നിര്‍മാണത്തിലോ, ഇന്റീരിയര്‍ ഡിസൈനിന്റെ കാര്യത്തിലോ ക്വാളിറ്റിയിലോ കോംപ്രമൈസ് പറയാന്‍ തയ്യാറാകാത്ത ഒരു സ്ഥാപനമാണ് ഡീ മോര്‍ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍.

വരയോടും ഡിസൈനിങ്ങിനോടുമുള്ള താല്പര്യമാണ് മുഹ്‌സിന്‍ എന്ന ഡിസൈനറെ ഡീ മോര്‍ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്ഥാപനത്തിന്റെ ഉടമയാക്കിയത്. കഴിഞ്ഞ 10 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഹ്‌സിന് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അതിനെയെല്ലാം തരണം ചെയ്ത് തന്റെ ബിസിനസ്സുമായി മുന്നോട്ട് പോകുവാന്‍ പ്രചോദനമായത് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും കൂടെയുള്ള തൊഴിലാളികളുടേയും പിന്തുണയാണ്.

ഇന്റീരിയര്‍ വര്‍ക്കിന് മാത്രമല്ല ഡീ മോര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനൊപ്പം തന്നെ കണ്‍സ്ട്രക്ഷന്‍, സൂപ്പര്‍വൈസിങ്, കണ്‍സള്‍ട്ടിങ്, ലാന്‍ഡ് സ്‌കേപ്പിങ്, റിനോവെഷന്‍ എന്നീ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ സംരംഭകന് സാധിച്ചിട്ടുണ്ട്. ഡീ മോര്‍ പൂര്‍ത്തീകരിച്ച വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെടുന്നവരാണ് അവരുടെ വര്‍ക്കുകള്‍ ചെയ്യുവാന്‍ വേണ്ടി ഈ സ്ഥാപനത്തെ സമീപിക്കുന്നത്. അതോടൊപ്പം തന്നെ മുഹ്‌സിന് ഇന്റീരിയര്‍ രംഗത്തുള്ള പോസ്റ്റ് ഗ്രാജുവേഷന്‍ മികവും ഈ സംരംഭത്തിലേക്ക് ഒരുപാട് കസ്റ്റമേഴ്‌സിനെ എത്തിക്കുന്നു.

തൃശ്ശൂര്‍ ചാവക്കാട് ആണ് ഡീ മോറിന്റെ ആസ്ഥാനമെങ്കിലും എറണാകുളത്ത് കാലടിയില്‍ ഇപ്പോള്‍ സബ് ഓഫീസ് ആരംഭിച്ച് തന്റെ ബിസിനസ്സ് ശൃംഖല കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഹ്‌സിന്‍.

ന്യായമായതും ഏത് തരത്തിലുള്ള ആളുകള്‍ക്കും ഉള്‍ക്കൊള്ളാവുന്നതുമായ വിലയില്‍, ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കി പൂര്‍ത്തീകരിക്കുന്നവയാണ് ഡീ മോര്‍ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചറിലെ ഓരോ പ്രോജക്ടുകളും. അതുകൊണ്ടുതന്നെ കേരളത്തിലെന്ന പോലെ കേരളത്തിന് പുറത്തും ഒട്ടേറെ ഇന്റീരിയര്‍ പ്രോജക്ടുകള്‍ ഇവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയൊരു വീട് നിര്‍മിക്കുവാന്‍ ബഡ്ജറ്റ് ഇല്ലാത്തവര്‍ക്ക് നിലവിലുള്ള വീട് ‘റിനോവേറ്റ്’ ചെയ്ത് ഒട്ടേറെ ക്ലെയ്ന്റുകളെ തൃപ്തിപ്പെടുത്തുവാനും ഡീ മോറിന് സാധിച്ചിട്ടുണ്ടെന്ന് മുഹ്സിന്‍ പറയുന്നു.

ഇന്നോളം തനിക്ക് ഉണ്ടായിട്ടുള്ള എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ ഈശ്വരന്റെ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുവാനാണ് ഈ സംരംഭകന്‍ ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ രംഗത്ത് പുതിയ സാധ്യതകള്‍ കണ്ടെത്തുവാനും പുതിയ നേട്ടങ്ങള്‍ കൈവരിക്കുവാനുമുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button