EntreprenuershipSuccess Story

പാരമ്പര്യ ശാസ്ത്ര ശാഖകളെ തലമുറകളിലേക്ക് പകര്‍ത്തിയെഴുതി Dattatreya Tantra Vidyapeedam

ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം തന്നെയാണ് പല ലോക രാജ്യങ്ങളെയും അവരുടേതായ സുപ്രധാന പഠനങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിന്റെ ചരിത്ര താളുകളിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുന്നതും. എന്നാല്‍ വിജ്ഞാനങ്ങളുടെ കലവറ തന്നെ നമുക്ക് മുന്നില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടെങ്കിലും നമ്മളില്‍ പലരും അതിനെക്കുറിച്ച് അജ്ഞരുമാണ്. മാത്രമല്ല സാങ്കേതിക വിദ്യകളുടെ അതിപ്രസരം നമ്മള്‍ ഓരോരുത്തരെയും നമ്മുടേതായ പാരമ്പര്യ അറിവുകളില്‍ നിന്ന് അകറ്റുകയും ചെയ്തു.

എന്നാല്‍ ആധുനിക ശാസ്ത്രത്തിന് ഇന്നും അപ്രാപ്യമായതും, ഫലപ്രാപ്തിയില്‍ ആശങ്ക ഉയരുമ്പോഴുമാണ് പലരും നമ്മുടേതായ പാരമ്പര്യ ശാസ്ത്രങ്ങളെ അന്വേഷിച്ച് ഇറങ്ങാറുള്ളത്. ഈ സമയത്ത് ജ്യോതിഷത്തിലും മാന്ത്രികത്തിലും വൈദ്യത്തിലും താന്ത്രികത്തിലും അഗാധമായ പാണ്ഡിത്യവും അനുഭവ സമ്പത്തുമുള്ളവരെ നമുക്ക് ചുറ്റിലും കണ്ടെത്താനുമാവും. എന്നാല്‍ ഇവരില്‍ പലരും അവര്‍ ബന്ധപ്പെട്ടിരിക്കുന്ന പരിമിതമായ ശാസ്ത്ര ശാഖകളുമായി മാത്രം അറിവുള്ളവരാവാം.

മാത്രമല്ല, തേടിയെത്തുന്ന ആവശ്യക്കാരന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം നല്‍കുക എന്നതിലുപരി, ആ ശാസ്ത്രത്തെ കുറിച്ചുള്ള പഠനം ഇവര്‍ക്ക് കീഴില്‍ സാധ്യമായെന്നും വരില്ല. ഇവര്‍ക്കിടയിലാണ് Dattatreya Tantra Vidyapeedam ഉം ഇതിന്റെ അണിയറ ശില്‍പിയായ ശ്യാം പ്രകാശും വ്യത്യസ്തരാവുന്നത്. കാരണം ജ്യോതിഷം, വൈദ്യം, താന്ത്രികം, മാന്ത്രികം തുടങ്ങി ഏതാണ്ട് എല്ലാ പാരമ്പര്യ വൈജ്ഞാനിക ശാഖകളിലും പരിശോധനയും പഠനവും ഇവര്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള സ്ഥലങ്ങളിലെ പോലെ ഭയപ്പെടുത്തുന്ന ചിത്രങ്ങളോ, വേഷം കേട്ടലുകളോ ഇവിടെ കാണാനാവില്ല എന്നതും ഇവരുടെ മാത്രം പ്രത്യേകതയായി കാണാനാവും.

എന്തുകൊണ്ട് ദത്താത്രേയ തന്ത്ര വിദ്യാപീഠം
പാരമ്പര്യമായി കൈമാറി വന്ന വിജ്ഞാന ശാഖകള്‍ നിലവില്‍ അനുഷ്ഠിച്ചു പോകുന്നവരില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും, അതിന്റെ കരുത്തും ഫലപ്രാപ്തിയും വരുന്ന തലമുറകളിലേക്കും കൈമാറണം എന്ന സദുദ്ദേശത്തില്‍ നിന്നാണ് Dattatreya Tantra Vidyapeedam പിറവിയെടുക്കുന്നത്.

വിദ്യയ്ക്ക് മുന്നില്‍ ജാതി, മതം, ലിംഗം, രാഷ്ട്രീയം, ശുദ്ധി, അശുദ്ധി തുടങ്ങി ഒരു അതിര്‍വരമ്പുകളുമില്ലെന്ന വ്യക്തമായ ബോധവും ഇവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലരും അകറ്റിനിര്‍ത്താറുള്ള ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ പോലും വിദ്യ അഭ്യസിപ്പിക്കുന്നതില്‍ ഇവര്‍ ചേര്‍ത്തുനിര്‍ത്തി. സംരംഭത്തിന് പേരിടുമ്പോള്‍ ഇതെല്ലാം തന്നെ അതില്‍ വ്യക്തമായിരിക്കണമെന്നും ശ്യാം പ്രകാശിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് എല്ലാ അനാചാരങ്ങള്‍ക്കും വിരുദ്ധവും മൂന്ന് ഗുണങ്ങളും അതിജീവിച്ച പരബ്രഹ്മത്തെ അര്‍ത്ഥമാക്കുന്നതുമായ ദത്താത്രേയയിലേക്ക് എത്തിചേരുന്നതും.

ഇതിന് അദ്ദേഹത്തെ യോഗ്യനാക്കിയതാവട്ടെ പണിക്കര്‍, കണിശന്‍, ഗണകന്‍, കണിയാന്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ജോതിഷ-മാന്ത്രിക-വൈദ്യ പാരമ്പര്യമുള്ള കോയിക്കല്‍ കുടുംബത്തിലെ ഒമ്പതാം തലമുറയിലുള്ള ജനനവും, മോഹനന്‍ ആശാന്‍, സൂരജ് ഗുരുക്കള്‍, ഗണേഷ് പണിക്കര്‍, ജ്ഞാനസരസ്വതി, സോമശേഖരന്‍ പണിക്കര്‍, ജനാര്‍ദ്ദനന്‍ ഗുരുക്കള്‍, ദേവരാജന്‍ മാസ്റ്റര്‍, സെല്‍വരാജ്, ഷാജി ഭാസ്‌കര്‍ ബാലസിദ്ധര്‍, അനില്‍ മാസ്റ്റര്‍ , രവി മാസ്റ്റര്‍, ശ്രീധരന്‍ നമ്പൂതിരി, ജാക്‌സണ്‍, സുനില്‍ കുമാര്‍, മുരുകന്‍, ജലീല്‍ മൗലവി, രംഷ, കരുണാകരന്‍ ഗുരുക്കള്‍, ഹര്‍ഷന്‍, ചന്ദ്രന്‍ ഗുരുക്കള്‍, സുനില്‍ സ്വാമി, ശിവാനന്ദനാഥന്‍ തുടങ്ങിയ ഗുരുക്കന്മാരില്‍ നിന്നും പേരറിയാത്ത അവധൂതനില്‍ നിന്നുപോലും വിദ്യ സ്വായത്തമാക്കിയതും.

മനുഷ്യന്റെ ഉന്നമനത്തിന് വേണ്ടിയുള്ളതാണ് ശാസ്ത്രങ്ങളും ശാസ്ത്ര ശാഖകളും. അത്തരത്തില്‍ ഒരു വ്യക്തിയുടെ പ്രാണനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് ശരനൂല്‍ ശാസ്ത്രം. ആയുസ്സ് വര്‍ധിപ്പിക്കുന്നതും ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാക്കുന്നതുമായ ഇവയെക്കുറിച്ച് Dattatreya Tantra Vidyapeedam ആഴത്തില്‍ പഠിപ്പിക്കുന്നുണ്ട്. വൈദ്യ സമ്പ്രദായത്തിലെ ചികിത്സാരീതികളും മാന്ത്രിക താന്ത്രിക ജ്യോതിഷ വിദ്യകളും ദത്താത്രേയ തന്ത്രവിദ്യാപീഠത്തില്‍ അഭ്യസിപ്പിക്കുന്നുണ്ട്.

മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നവയാണ് മന്ത്രങ്ങള്‍. ഇവയില്‍ തന്നെ ദ്രാവിഡ സിദ്ധന്മാര്‍ തമിഴില്‍ എഴുതപ്പെട്ട അപൂര്‍വ ശാസ്ത്രങ്ങളില്‍ ഒന്നാണ് ദ്രാവിഡ മാന്ത്രികം. എളുപ്പത്തില്‍ ഫലസിദ്ധി ലഭിക്കുന്ന ഈ ശാസ്ത്ര ശാഖയും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവയ്‌ക്കൊപ്പം ഒരാളെ വെയിലത്ത് നിര്‍ത്തി നിഴല്‍ അളന്നുകൊണ്ട് ആരോഗ്യസ്ഥിതിയും രോഗനിര്‍ണയവും നടത്തി ഔഷധം ലഭ്യമാക്കുന്ന അത്യപൂര്‍വമായ ഛായാദര്‍പ്പണ ശാസ്ത്രവും, കയറുകൊണ്ട് മനുഷ്യശരീരത്തില്‍ തല മുതല്‍ ഓരോ ഭാഗങ്ങളും അളന്ന് രോഗവും രോഗ സാധ്യതകളും ചികിത്സയും ലഭ്യമാക്കുന്ന ചൂടാമണി കയര്‍ ശാസ്ത്രവും Dattatreya Tantra Vidyapeedam അഭ്യസിപ്പിക്കുന്നുണ്ട്. മാത്രമല്ല ജ്യോതിഷവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ ശ്യാം പ്രകാശ് നേരിട്ടും, മറ്റു വിഷയങ്ങളെല്ലാം അഭ്യസിപ്പിക്കുന്നത് ഇവയില്‍ അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍ നേരിട്ടത്തിയുമാണ്.

വശ്യകലയിലും വൈഭവം
കാലങ്ങളായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് വശ്യം. സ്ത്രീ വശ്യം, പുരുഷ വശ്യം, പതിവശ്യം, രാജവശ്യം, സര്‍വജന വശ്യം, ധന വശ്യം, ദേവത വശ്യം, ക്രൂര മൃഗ വശ്യം, ദേവസ്ത്രീ വശ്യം തുടങ്ങിയവയെല്ലാം വശ്യത്തില്‍ ഉള്‍പ്പെടും. മാത്രമല്ല സ്ത്രീയിലും പുരുഷനിലും ഈ വശ്യ കലകള്‍ വ്യത്യസ്തവുമാണ്. സ്ത്രീകളില്‍ രതി, ലോചന, തരംഗിണി, കാമേശ്വരി, ചിന്തന തുടങ്ങിയ വശ്യകലകളും പുരുഷന്മാരില്‍ ആദ്ര, സ്ഥാഘ, മദം, കാമന്‍, വജ്ര തുടങ്ങിയ വശ്യകലകളുമാണുള്ളത്.

ഈ വശ്യ കലകളുടെ ശക്തി ക്ഷയിക്കുമ്പോഴാണ് ധന നഷ്ടം, കുടുംബത്തില്‍ കലഹം, കാമുകി കാമുകന്മാര്‍ തമ്മില്‍ കലഹം, സുഹൃത്തുക്കള്‍ തമ്മില്‍ കലഹം, സന്താനങ്ങള്‍ മാതാപിതാക്കളും സഹോദരങ്ങളുമായി കലഹം, അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാതിരിക്കല്‍, വ്യാപാര നഷ്ടം തുടങ്ങിയവയെല്ലാം സംഭവിക്കുന്നത്.

കൂടാതെ ഈ ജന്മത്തില്‍ ചെയ്യുന്ന സ്വന്തം കര്‍മ ദോഷം, മുജ്ജന്മ കര്‍മ ദോഷം, പിതൃദോഷം, ശത്രുക്കളുടെ മന്ത്ര യന്ത്ര തന്ത്ര പ്രയോഗങ്ങള്‍, കൈവിഷം, യോഗ വിഷം, ഹിപ്‌നോട്ടിക് വശ്യം, പാസ്റ്റ് ലൈഫ് റിഗ്രഷന്‍ വശ്യം (ഒരു വ്യക്തിയുടെ പാസ്റ്റ് ലൈഫ് അറിഞ്ഞ് അതിനനുസരിച്ച് പെരുമാറി അവരെ വശ്യം ചെയ്യുന്ന രീതി), അഭിചാരം, ഗ്രഹങ്ങളുടെ അനിഷ്ടം തുടങ്ങിയവയും ഒരാളിലെ വശ്യ കലകളുടെ ശക്തി ക്ഷയിക്കാന്‍ കാരണമാകാം. എന്നാല്‍ ഇടയ്ക്ക് വച്ച് നഷ്ടപ്പെട്ട വശ്യശക്തി തിരികെ ലഭിക്കാന്‍ അനുഭവ സമ്പത്തും പ്രായോഗിക പരിജ്ഞാനവുമുള്ള ഒരു ഉപാസകന്റെ നിര്‍ദേശമനുസരിച്ച് പൂജ, ഹോമം, ധ്യാനം, യന്ത്രം, മന്ത്രം, ഔഷധം തുടങ്ങിയവയുടെ കൃത്യമായ ഉപയോഗം ആവശ്യവുമാണ്.

വശ്യപ്പെടുത്തേണ്ട വ്യക്തിയുടെ വശ്യകലകള്‍ കുറക്കുകയും വശ്യം ആവശ്യമുള്ളവരുടെ വശ്യകലകള്‍ ഉയര്‍ത്തുകയുമാണ് ഇതിനായി ചെയ്യേണ്ടുന്നത്. ഇതോടെ വശ്യം കുറഞ്ഞ വ്യക്തി വശ്യം കൂടിയ വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടും. ഇതിന് മുമ്പ് ഗണപതി പ്രീതിയും, നവഗ്രഹ പ്രീതിയും, പിതൃപ്രീതിയും, പിതാവിന്റെയും മാതാവിന്റെയും ധര്‍മ ദൈവപ്രീതിയും, ജനിച്ചുവീണ ദേശത്തേയും വന്നുനിന്ന ദേശത്തേയും ദേശ ദേവതാപ്രീതിയും, ഇഷ്ട ദേവതയുടേയും ഉപസനാമുര്‍ത്തിയുടെയും പ്രീതിയും വരുത്തിയ ശേഷം ശത്രുദോഷ നിവാരണം ചെയ്യണം. തുടര്‍ന്നാണ് ആകര്‍ഷണത്തിലേക്കും വശ്യത്തിലേക്കും കടക്കുക.

എന്നാല്‍ ചിലരില്‍ വശ്യം ചെയ്യുമ്പോള്‍ ആദ്യം ശത്രുദോഷ നിവാരണവും പിന്നീട് വിദ്വേഷണ കര്‍മവും ചെയ്യേണ്ടതായും വരും. അഷ്ട കര്‍മ്മങ്ങളില്‍ ഏത് കര്‍മം ആയാലും നേരില്‍ പരിചയമുള്ള ആളുകളില്‍ മാത്രമേ ഫലിക്കൂ എന്ന സത്യവും, ദേവസ്ത്രീകളില്‍ ഒരിക്കലും സാധാരണ രീതിയിലുള്ള സ്ത്രീ വശ്യം ഫലിക്കില്ലെന്നും മനസിലാക്കേണ്ടതുണ്ട്. അത്രയധികം പ്രാധാന്യമര്‍ഹിക്കുന്ന ഇവയിലെ ഓരോ ഘട്ടത്തിലും അനുഭവ സമ്പത്തും പ്രായോഗിക പരിജ്ഞാനവുമുള്ള ഉപാസകന്റെ നിര്‍ദ്ദേശവും കര്‍മങ്ങളും ആവശ്യമാണ് .

പൂജകളും ദത്താത്രേയ തന്ത്ര വിദ്യാപീഠവും 
എല്ലാ മനുഷ്യരും ഒരുപോലെ തന്നെയാണെന്നും, എന്നാല്‍ തങ്ങളെ പോലെ ചിലര്‍ ജപത്തിലും മെഡിറ്റേഷനിലും കൂടുതല്‍ സമയം കണ്ടെത്തുന്നു എന്നതാണ് നേരിയ വ്യത്യാസമെന്നുമാണ് ശ്യാം പ്രകാശ് വിശ്വസിക്കുന്നത്. മറ്റുള്ളവര്‍ക്കായി ജീവിതം നീക്കി വച്ചിരിക്കുന്നു എന്നതാണ് തങ്ങളെ സാധാരണക്കാരനില്‍ നിന്ന് വേര്‍തിരിക്കുന്നതെന്നും ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പ്രത്യേകം പൂജകള്‍ക്കോ വിശേഷാല്‍ വഴിപാടുകള്‍ക്കോ ദത്താത്രേയ തന്ത്ര വിദ്യാപീഠം നിര്‍ബന്ധം പിടിക്കാറുമില്ല.

അതേസമയം പരബ്രഹ്മത്തില്‍ അടങ്ങിയിരിക്കുന്ന ബ്രഹ്മാവ്, മഹാവിഷ്ണു, മഹേശ്വരന്‍, മഹാകാളി തുടങ്ങി ഏഴ് ദേവതകളെയും ദത്ത ഗുരുവിന്റെ പിതാവായ അത്രിയെയും മാതാവായ അനസൂയയേയും, സഹോദര ഭാവത്തില്‍ കുടികൊള്ളുന്ന സോമദേവനെയും ദുര്‍വാസാവ് ഋഷിയെയും, പത്‌നി ഭാവത്തില്‍ കുടികൊള്ളുന്ന അനഘാദേവി, അവരുടെ എട്ട് സന്താനങ്ങള്‍, ശിഷ്യന്മാര്‍ ഉള്‍പ്പടെയുള്ളവരെ ഐക്യഭാവത്തില്‍ ആരാധിക്കുന്ന ദത്താത്രേയ സപരിവാര പൂജയാണ് Dattatreya Tantra Vidyapeedamത്തിന്റേതായി പ്രത്യേകമായുള്ളത്. കൂടാതെ വാര്‍ത്താളി കര്‍മങ്ങളും ഇവിടെ നടത്താറുണ്ട്.

അതേസമയം തന്ത്ര വിദ്യാപീഠത്തിനൊപ്പം കോട്ടയം ജില്ലയില്‍Devananda Alternative Holystic Medical Research Center എന്ന സഹോദര സ്ഥാപനത്തിന്റെ ആരംഭ ഘട്ടത്തിലാണ് നിലവില്‍ ഇവരുള്ളത്. ശാരീരിക മാനസിക വൈകാരിക രോഗങ്ങളെ മറികടക്കാന്‍ ബാച്ച് ഫ്‌ളവര്‍ മെഡിസിന്‍, രുദ്ര തെറാപ്പി, അക്യുപ്രഷര്‍, സുജോക് തെറാപ്പി, പ്രാണിക് ഹീലിംഗ്, റെയ്കി, ഏഞ്ചല്‍ തെറാപ്പി, ലാമ ഫെറ ഹീലിംഗ് എന്നീ ചികിത്സാരീതിയും ജീവിത രീതികള്‍ കൊണ്ട് ശാരീരിക ഘടനകളില്‍ ഉണ്ടാകുന്ന വ്യതിയാനത്തെ സുഖപ്പെടുത്തുവാന്‍ ബോണ്‍ അലൈന്‍മെന്റ് തെറാപ്പിയും മൈക്രോ ബോണ്‍ അലൈന്‍മെന്റ് തെറാപ്പിയും ഇവിടെ ഇവര്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ രോഗ ശമനം അനുഭവത്തില്‍ ബോധ്യമാകുമ്പോള്‍ മാത്രമാണ് ഇവര്‍ ഫീസ് ഈടാക്കുന്നത്.

മാത്രമല്ല അസുഖങ്ങള്‍ സുഖപ്പെടുത്തി അതിനെ എക്‌സ് റേ, എംആര്‍ഐ സ്‌കാന്‍ തുടങ്ങി ശാസ്ത്രീയമായും ശാരീരികമായും തെളിയിച്ച് രോഗിയെ ബോധ്യമാക്കിയതിന് ശേഷമേ ഇവര്‍ മടക്കി അയക്കാറുള്ളു. ചികിത്സയും ചികിത്സയുമായി ബന്ധപ്പെട്ട പഠന സൗകര്യവും ഇവിടെ ലഭ്യമാണ്… വിജകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100% തൊഴില്‍ ഉള്‍പ്പടെ ലഭ്യമാകുന്ന Devananda Alternative Holystic Medical Research Center ന്റെ ഫ്രാഞ്ചൈസിക്കുള്ള സൗകര്യം ഇവര്‍ താത്പര്യമുള്ളവര്‍ക്കായി തുറന്നിട്ടിട്ടുമുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button