Special StorySuccess Story

വിവാഹ വേദികള്‍ ‘കളര്‍ഫുളാ’ക്കി കളേഴ്‌സ് വെഡിങ് പ്ലാനര്‍

മക്കളെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് ആനയിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നസാക്ഷാത്കാര നിമിഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണശോഭകള്‍ പകര്‍ന്നു നയന മനോഹരമാക്കുന്നത് പലപ്പോഴും വെഡിങ് ഇവന്റ് മാനേജ്‌മെന്റുകളാണ്. വിവാഹ വേദികള്‍ മനോഹരമാകുമ്പോള്‍ അവിടെ നടക്കുന്ന ആ ധന്യ മുഹൂര്‍ത്തങ്ങളും ഓരോരുത്തരുടെയും മനസില്‍ ഓര്‍മിക്കുന്നു.

കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന സംരംഭത്തെ ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ ഒരു സ്ത്രീ വ്യക്തിത്വത്തിന്റെ മികവ് തന്നെയാണ്. കളേഴ്‌സിന്റെ സാരഥി പ്രിയക്ക് ഇന്ന് പറയാനുള്ളത് ആ വിജയത്തിന്റെ നാള്‍ വഴികളും.

സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ കോട്ടയം പാലാക്കാരി പ്രിയ തിരഞ്ഞെടുത്തിരിക്കുന്ന സംരംഭമേഖല തന്നെയാണ് അവരെ ഇന്ന് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഡെക്കറേഷനിലും മോഡലിങ്ങിലും തല്‍പരയായ പ്രിയയുടെ കഴിവുകള്‍ കണ്ടെത്തി, അവരെ ഒരു സംരംഭം തുടങ്ങുന്നതിലേക്ക് നയിച്ചത് ബിസിനസുകാരനായ ഭര്‍ത്താവ് തന്നെയായിരുന്നു. അതിനു വേണ്ടുന്ന ആദ്യ മുതല്‍മുടക്ക് നല്‍കിയതും അദ്ദേഹം തന്നെ.

ഒരു സംരംഭം തുടങ്ങുക എന്ന ലക്ഷ്യമായിരുന്നെങ്കിലും സ്ത്രീകള്‍ അധികം ധൈര്യപൂര്‍വം കടന്നു വരാത്ത ഇവന്റ് മാനേജ്‌മെന്റ് ഡെക്കറേഷന്‍ തിരഞ്ഞെടുത്തതാണ് പ്രിയയും കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന ഇവരുടെ സംരംഭത്തെയും വ്യത്യസ്തമാക്കുന്നത്. തുടക്കത്തില്‍ പാലായില്‍ തന്നെചെറിയ ചെറിയ വര്‍ക്കുകള്‍ ഏറ്റെടുത്ത്, നടത്തി തുടങ്ങിയാണ് സംരംഭക ജീവിതം ആരംഭിച്ചത്.

ഫ്‌ളവര്‍ അറേഞ്ച്‌മെന്റും സ്റ്റേജ് ഡെക്കറേഷനുമായിരുന്നു ആദ്യ കാലത്ത് കളേഴ്‌സ് വെഡിങ് പ്ലാനര്‍ ചെയ്തിരുന്നത്. കാഴ്ചക്കാരില്‍ പെട്ടെന്ന് ആകര്‍ഷണമുളവാക്കുന്നതും വെറെറ്റി മോഡലുകളും പരീക്ഷിച്ചു തുടങ്ങിയപ്പോള്‍, ലഭിക്കുന്ന വര്‍ക്കുകളുടെ എണ്ണവും കൂടി വന്നു. അങ്ങനെ തുടരെത്തുടരെ കിട്ടിക്കൊണ്ടിരുന്ന വര്‍ക്കുകള്‍ പ്രിയക്ക് ഈ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കി. അത് പ്രിയ എന്ന സംരംഭകയെയും കളേഴ്‌സ് വെഡിങ് പ്ലാനര്‍ എന്ന സംരംഭത്തിനും കൂടുതല്‍ പ്രചോദനമേകി.

ഇപ്പോള്‍ കോട്ടയത്ത് മാത്രമല്ല എറണാകുളം, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും അറിയപ്പെടുന്ന ഒരു വെഡിങ് ഇവന്റ് പ്ലാനറായി മാറാന്‍ കളേഴ്‌സ് വെഡിങ് പ്ലാനറിന് ഇതിനോടകം കഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന തങ്ങളുടെ ഈ ജൈത്രയാത്രയില്‍ ഇന്ന് 40 ഓളം സ്റ്റാഫുകളുമുണ്ട്.

വിവാഹ സീസണ്‍ സമയങ്ങളില്‍ കിട്ടുന്ന വര്‍ക്കുകളുടെ എണ്ണം കൂടുതലാണെങ്കിലും അവയെയെല്ലാം ഒരുപോലെ ‘ഹാന്‍ഡില്‍’ ചെയ്തു കൊണ്ട്, ‘വെറൈറ്റി’ മോഡലുകളില്‍ അവയെ ഗംഭീരമാക്കാന്‍ പ്രിയക്ക് ഇന്ന് കഴിയുന്നുണ്ട്.

മാറിവരുന്ന ട്രെന്‍ഡിങിനു അനുസരിച്ച് ഉപയോഗിക്കുന്ന മെറ്റീരിയല്‍സിലും ഡിസൈനിലും മാറ്റങ്ങള്‍ വരുത്തി, ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവിടെ പുതുമകള്‍ സൃഷ്ടിക്കാനും കളേഴ്‌സ് വെഡിങ് പ്ലാനറിന് സാധിക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ട ഇവരുടെ വിജയരഹസ്യം തന്നെയാണ്.

വെഡിങ് ഇവന്റുകള്‍ ഏറ്റെടുത്ത് അതിന്റെ വെഡിങ് കാര്‍ഡ് മുതല്‍ സദ്യയുടെ അറേഞ്ച്‌മെന്റുകള്‍ വരെയുള്ള ചുമതല ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചു കൊടുക്കുന്നതില്‍ ഇവര്‍ കാണിക്കുന്ന സന്നദ്ധ മനോഭാവം തന്നെയാണ് കളേഴ്‌സ് വെഡിങ് പ്ലാനറിന് ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതും.

ഒരു സംരംഭക ആകുക എന്നതിലുപരി തന്റെ പാഷനും ആഗ്രഹവും ലക്ഷ്യവും സഫലമാക്കിയതിന്റെ ആത്മസംതൃപ്തിയും പ്രിയയ്ക്ക് ഇന്ന് വേണ്ടുവോളമുണ്ട്. അതിലുപരിയായി ഒരുപാട് പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയും. അതുതന്നെയാണ് ഈ ബിസിനസ് മേഖലയുടെ ഉയര്‍ച്ചയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button