EntreprenuershipSuccess Story

ഹെയര്‍ ഫിക്‌സിങ് രംഗത്ത് തരംഗം സൃഷ്ടിച്ച് ചിഞ്ചു കൃഷ്ണ

ഇടതൂര്‍ന്ന ഭംഗിയുള്ള മുടിയിഴകള്‍ സൗന്ദര്യ സങ്കല്പത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ്. പരസ്യങ്ങളില്‍ കാണുന്ന മുടിയഴകില്‍ ആകൃഷ്ടരാകാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍, പലപ്പോഴും ജീവിതരീതി കൊണ്ടും മാറിവരുന്ന കാലാവസ്ഥ കൊണ്ടും സ്വന്തം മുടിയുടെ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതെ പോകുന്നു. അതിന്റെ ഫലമോ പലപ്പോഴും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുടിയുടെ ഭംഗിയും ഉള്ളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ‘ഹെയര്‍ ഫിക്‌സിങ്’ എന്ന സാധ്യതയുടെ പ്രാധാന്യം കൂടുന്നത്.

നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ മുടി മനോഹരമാക്കി മാറ്റാന്‍ ഹെയര്‍ ഫിക്‌സിങിലൂടെ സാധിക്കുന്നു. അത്തരത്തില്‍ ഹെയര്‍ ഫിക്‌സിങിലൂടെ വിസ്മയം തീര്‍ക്കുന്ന ചിഞ്ചു കൃഷ്ണ എന്ന വനിതയേയും ‘C K ഹെയര്‍ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ബ്യൂട്ടി ക്ലിനിക്ക്’ എന്ന അവരുടെ സംരംഭത്തെയും നമുക്ക് പരിചയപ്പെടാം.

തിരുവനന്തപുരം സ്വദേശിനിയായ ചിഞ്ചു കൃഷ്ണ മുടിയെ സ്‌നേഹിച്ചത് സൗന്ദര്യത്തിന്റെ ഭാഗമായി മാത്രമായിരുന്നില്ല, ചെറുപ്പത്തില്‍ പലപ്പോഴും ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ഫിറ്റ് ചെയ്യുന്നതിനായി പരിചയക്കാരോടൊപ്പം പോകുമായിരുന്നു. കീമോ കഴിഞ്ഞു മുടി നഷ്ടപ്പെട്ട ഓരോരുത്തര്‍ക്കും മുടി ഫിറ്റ് ചെയ്ത് കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന ആ പുഞ്ചിരി… അത് ചിഞ്ചുവിന് ഒരു വലിയ സമ്പാദ്യമായാണ് തോന്നിയത്. ചെറുപ്പം മുതലേ ഈ പതിവ് തുടര്‍ന്നിരുന്നതുകൊണ്ട് മുടി പരിപാലനത്തോടും ഇത്തരം പ്രവര്‍ത്തനങ്ങളോടും ചിഞ്ചുവിനു വല്ലാത്ത താല്പര്യമായിരുന്നു.

‘ഭംഗിയായി ഒരുങ്ങി നടക്കുക, മറ്റുള്ളവരെ സുന്ദരിയാക്കി മാറ്റുക’, ഇതായിരുന്നു ചിഞ്ചുവിന്റെ ഇഷ്ടവിനോദം. അതുകൊണ്ടുതന്നെയാണ് സൗന്ദര്യ സംരക്ഷണ മേഖലയില്‍ തന്റെ പ്രൊഫഷനെ കണ്ടെത്തിയതും. അതിന്റെ ഭാഗമായി, പ്രൊഫഷണലായി ബ്യൂട്ടീഷന്‍ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുകയും ശേഷം വിദേശത്തേക്ക് ചേക്കേറി അവിടെ ബ്യൂട്ടിപാര്‍ലര്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പല സാഹചര്യങ്ങള്‍ കൊണ്ടും അതില്‍ നിന്നെല്ലാം വിട്ടു മാറി, അവര്‍ക്ക് ഏറെ ഇഷ്ടമുള്ള ഹെയര്‍ ഫിക്‌സിങ് മേഖലയിലേക്ക് തന്നെ ചെന്നെത്തി. തുടര്‍ന്ന്, ദുബായില്‍ 14 വര്‍ഷത്തോളം ഹെയര്‍ ഫിക്‌സിങ് മേഖലയില്‍ ജോലി ചെയ്തു.

നാട്ടില്‍ ഒരു സംരംഭം
പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് ചിഞ്ചു നാട്ടിലെത്തിയശേഷം തിരുവനന്തപുരത്ത് ‘സി കെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ബ്യൂട്ടി ക്ലിനിക്ക്’ എന്ന സ്ഥാപനം ആരംഭിച്ചു. കേരളത്തില്‍ ഹെയര്‍ ഫിക്‌സിങ് പരിചിതമായി വരുന്ന കാലഘട്ടമായിരുന്നു അത്. തന്റെ അനുഭവസമ്പത്ത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഹെയര്‍ ഫിക്‌സിങ് രംഗത്ത് ശ്രദ്ധേയയായി മാറാന്‍ ചിഞ്ചുവിന് കഴിഞ്ഞു.

‘കസ്റ്റമൈസ്ഡ് സര്‍വീസ്’ ആയതുകൊണ്ട് തന്നെ ഒരിക്കല്‍ തേടി വന്നവരെല്ലാം ചിഞ്ചു കൃഷ്ണയുടെ ‘റഗുലര്‍ കസ്റ്റമേഴ്‌സാ’യി മാറി. കൂടാതെ പലയിടത്തും പരീക്ഷിച്ചു മടുത്ത നിരവധി പേര്‍ ചിഞ്ചുവിന്റെ സര്‍വീസില്‍ സംതൃപ്തരായി എന്നുള്ളതും ശ്രദ്ധേയമാണ്. ഇന്ന് നിരവധി ‘റഗുലര്‍ കസ്റ്റമേഴ്‌സു’ള്ള ഒരു സംരംഭകയാണ് സികെ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ബ്യൂട്ടി ക്ലിനിക്കിന്റെ സാരഥി ചിഞ്ചു കൃഷ്ണന്‍.

മികച്ച സര്‍വീസുമായി
ആവശ്യാനുസരണം ഊരി മാറ്റാനും തിരികെ വയ്ക്കാനും കഴിയുന്ന ഹെയര്‍ ക്ലിപ്പുകളായിരുന്നു തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. പിന്നീടാണ്, ഹെയര്‍ ഫിക്‌സിങ് എന്ന സാധ്യത സജീവമായത്. മികച്ച ഗുണമേന്മയുള്ള മുടിയാണ് ഇതിനായി ചിഞ്ചു തിരഞ്ഞെടുക്കുന്നത്. പ്രോസസ് ചെയ്ത ഹെയര്‍ അഥവാ ഞലാ്യ ഒമശൃ ആണ് ചിഞ്ചു തിരഞ്ഞെടുക്കുക. പെട്ടെന്ന് കേടുപാട് സംഭവിക്കുന്ന രീതിയിലുള്ള മുടിയിഴകളും നിലവാരമില്ലാതെ പ്രാദേശികമായി ലഭിക്കുന്ന പ്ലാസ്റ്റിക് അടങ്ങിയ മുടികളെയും പാടേ ഒഴിവാക്കുക തന്നെ ചെയ്യും.

തന്നെ സമീപിക്കുന്ന ഓരോ ഉപഭോക്താവിന്റെയും സ്‌കിന്‍ തൊട്ടറിഞ്ഞ് അവരുടെ മുടിയുടെ സ്വഭാവം മനസ്സിലാക്കി അതിന് ചേരുന്ന രീതിയിലുള്ള മുടിയിഴകളാണ് ചിഞ്ചു ഫിക്‌സ് ചെയ്യുക. മുടി ഫിക്‌സ് ചെയ്ത് കഴിഞ്ഞാല്‍ തന്റെ ജോലി അവിടെ തീരുന്നില്ലെന്നു ബോധ്യമുള്ള ചിഞ്ചു, മുടി ചീകുന്നത് മുതല്‍ അത് എങ്ങനെ നിലനിര്‍ത്തണം എന്നത് വരെ ഓരോ കസ്റ്റമേഴ്‌സിനും വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു.

നിരവധി കപടനാണയങ്ങള്‍ നിറഞ്ഞ ഈ മേഖലയില്‍ പൂര്‍ണമായ ഉത്തരവാദിത്വത്തോടെ, തന്റെ കസ്റ്റമേഴ്‌സിനു മികച്ച സേവനം ഉറപ്പു വരുത്തുന്ന സംരംഭകയാണ് ചിഞ്ചു കൃഷ്ണ. മുടിയ്ക്ക് മാത്രമല്ല സൗന്ദര്യ പരിപാലനത്തിലും തന്റേതായ കയ്യൊപ്പ് പതിക്കാനായി, ഈ ഓണം മുതല്‍ എല്ലാവിധ ബ്യൂട്ടി കെയര്‍ സര്‍വീസുകളും ചിഞ്ചു കൃഷ്ണയുടെ C K ഹെയര്‍ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ബ്യൂട്ടി കെയര്‍ എന്ന സ്ഥാപനത്തില്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഹെയര്‍ ഫിക്‌സിങിനായി പുതിയൊരു ബ്രാഞ്ച് ബാംഗ്ലൂരില്‍ ആരംഭിക്കാനും പദ്ധതിയുണ്ട്..

ലക്ഷ്യങ്ങള്‍ ഏറെയാണ്… സഞ്ചരിക്കാന്‍ ഏറെ ദൂരമുണ്ട് ഈ സംരംഭകയ്ക്ക്… ഓരോ ചുവടുവെപ്പിലും കരുത്തും പ്രാര്‍ത്ഥനയുമായി തന്റെ മക്കള്‍ തന്നോടൊപ്പം ഉള്ളതാണ് ഈ വനിതയുടെ ശക്തി. തന്റെ സംരംഭത്തിലൂടെ മറ്റൊരാളുടെ സന്തോഷത്തിനു കാരണമാകാന്‍ തനിക്ക് കഴിയുമെങ്കില്‍ അതിനുവേണ്ടി ഇനിയും അശ്രാന്ത പരിശ്രമം നടത്താന്‍ തയ്യാറാണ് ചിഞ്ചു കൃഷ്ണന്‍ എന്ന വനിതാ സംരംഭക.

Mail ID : ckhairextension2022@gmail.com
Contact Number : +91 90722 47310

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button