EntreprenuershipSuccess Story

ഇത് അപൂര്‍വ്വ ശോഭയുടെ തിളക്കമുള്ള കഥ – ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’

ബി.ബി.എ ഏവിയേഷനും ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസും തമ്മില്‍ രാപ്പകല്‍ ദൂരമുണ്ട്. ആ ദൂരം സുന്ദരമായ ഒരു യാത്രയാക്കി മാറ്റി വിജയകരമായി പൂര്‍ത്തിയാക്കിയ വനിത സംരംഭകയാണ് കൊല്ലം സ്വദേശിനിയായ കാര്‍ത്തിക ഗിരീഷ്. ‘വെയര്‍ ദ റെയര്‍’ എന്ന ടാഗ് ലൈനോടെ കാര്‍ത്തിക ആരംഭിച്ച ‘അപൂര്‍വ ബൈ കാര്‍ത്തിക ഗിരീഷ്’ എന്ന ഓണ്‍ലൈന്‍ ജ്വല്ലറി സ്‌റ്റോറിന് ആരംഭിച്ചു രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വിദേശത്തും സ്വദേശത്തും ആവശ്യക്കാരും ആരാധകരും ഏറെയാണ്.

കൊല്ലം പത്തനാപുരം സ്വദേശിയായ കാര്‍ത്തികയുടെ കരിയര്‍ ആരംഭിക്കുന്നത് എയര്‍പോര്‍ട്ടിലെ ജോലിയില്‍ നിന്നാണ്. സാഹചര്യങ്ങള്‍ അത്ര സുഗമമല്ലാതെ വന്ന ഘട്ടത്തിലാണ് എയര്‍പോര്‍ട്ടിലെ ജോലി മതിയാക്കുന്നത്. പഠിച്ച മേഖല ഉപേക്ഷിച്ച് ഏറ്റവും താല്‍പര്യമുള്ള മേഖലയിലേക്ക് ശ്രദ്ധയും കരിയറും കേന്ദ്രീകരിക്കണമെന്ന ആഗ്രഹം ഇതിന് പിന്നാലെ തല പൊക്കിയതോടെയാണ് ചെറുപ്പം മുതലേ തനിക്ക് താല്പര്യമുള്ള ഫാഷന്‍ ഇന്‍ഡസ്ട്രി കേന്ദ്രീകരിച്ച് തന്നെ മുന്നോട്ട് പോകാം എന്ന തീരുമാനത്തിലേക്ക് കാര്‍ത്തിക എത്തുന്നത്.

സ്വര്‍ണാഭരണങ്ങള്‍ ആഗ്രഹിക്കുന്ന വിലയിലും ഡിസൈനിലും എപ്പോഴും എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കണം എന്നില്ല. ഈ അസ്ഥിരതയാണ് ഫാഷന്‍ ആഭരണ വിപണന മേഖലയുടെ ഏറ്റവും വലിയ ഗുണം. ഇത് കൃത്യമായി തിരിച്ചറിഞ്ഞതോടെ പ്രീമിയം ഗോള്‍ഡ് പ്ലേറ്റഡ് ആഭരണങ്ങള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുന്നതിലുള്ള സാധ്യതകള്‍ കാര്‍ത്തിക കണ്ടെത്തി.

ആഭരണങ്ങളോടും ആഭരണ നിര്‍മാണത്തോടും താല്പര്യമുണ്ടായിരുന്ന കാര്‍ത്തിക കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനായി ആഭരണ നിര്‍മാണത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുകയുണ്ടായി. പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങളെ തന്റെ അഭിരുചിയോട് ചേര്‍ത്തുവച്ചുകൊണ്ടാണ് അപൂര്‍വയ്ക്ക് കാര്‍ത്തിക രൂപം നല്‍കുന്നത്.

ഏറ്റവും മേന്മയുള്ള, അലര്‍ജി അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കാത്ത തരത്തിലുള്ള പ്രീമിയം ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് അപൂര്‍വയിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആഭരണങ്ങളുടെ നിലവാരത്തില്‍ ഒട്ടും തന്നെ വിട്ടുവീഴ്ചയ്ക്ക് അപൂര്‍വ ഒരുക്കമല്ല. ഉത്പന്നത്തിന്റെ സാമ്പിള്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമേ ആഭരണങ്ങള്‍ വാങ്ങുകയോ വിപണനം ചെയ്യുകയോ ചെയ്യാറുള്ളൂ.

ആന്റിക് കേരള ട്രഡീഷണല്‍ വിഭാഗത്തില്‍ വരുന്ന ആഭരണങ്ങള്‍ക്കാണ് ഇവിടെ ആവശ്യക്കാര്‍ ഏറെ. പരമ്പരാഗത കേരള ഡിസൈനില്‍ വരുന്ന ആഭരണങ്ങളില്‍ ഏറിയ പങ്കും കാര്‍ത്തിക തന്നെ ഡിസൈന്‍ ചെയ്യിച്ചെടുക്കുന്നതാണ്. മൈക്രോ പ്ലേറ്റിംഗ് സംഗതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ക്ക് യാതൊരു സാധ്യതയുമില്ല എന്ന് കാര്‍ത്തിക ഉറപ്പുപറയുന്നു.

ആരംഭിച്ച രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ വിദേശത്തു നിന്നടക്കം നിരവധി ഓര്‍ഡറുകളാണ് സീസണ്‍ അടിസ്ഥാനത്തില്‍ അപൂര്‍വയിലേക്കെത്തുന്നത്. ട്രഡീഷണല്‍ ആഭരണങ്ങള്‍ക്ക് അങ്ങേയറ്റം കൃത്യതയുള്ള കസ്റ്റമൈസേഷന്‍ ഉറപ്പു നല്‍കുന്നതുകൊണ്ടും ടെമ്പിള്‍ വെഡിങ്ങിനു വേണ്ടിയുള്ള വിവാഹ ഭരണ സെറ്റുകള്‍ കൃത്യമായി കസ്റ്റമൈസ് ചെയ്ത് നല്‍കുന്നത് കൊണ്ടും അപൂര്‍വയിലെ അപൂര്‍വ്വ സൗന്ദര്യത്തിന് ആരാധകരും ഏറെയാണ്.

അപൂര്‍വയിലേക്കുള്ള ചുവടുവെപ്പിനും തന്റെ വളര്‍ച്ചയ്ക്കും പിന്നില്‍ ഭര്‍ത്താവ് ഗിരീഷ് ജി കൃഷ്ണനാണെന്ന് പറയുമ്പോള്‍ കാര്‍ത്തികയുടെ മുഖത്ത് അഭിമാനത്തിന്റെ മാറ്റ് തിളങ്ങുന്നു. കല്ലുവാതുക്കല്‍ സ്വദേശിയായ ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് സംരംഭകരംഗത്ത് കാര്‍ത്തികയുടെ മുന്നേറ്റം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗായത്രിയാണ് മകള്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button