പന്ത്രണ്ട് വര്‍ഷത്തെ പാരമ്പര്യം; ഇന്റീരിയര്‍ എക്സ്റ്റിരിയര്‍ രംഗത്ത് അതുല്യ വിജയഗാഥയുമായി കാസ സൊല്യൂഷന്‍സ്

ലയ രാജന്‍
അനന്തമായ സാധ്യതകള്‍ക്കൊപ്പം കനത്ത മത്സരവും വളരുന്ന മികച്ച സംരംഭക മേഖലകളിലൊന്നാണ് ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് ഫിറ്റിങ്. എന്നാല്‍ മികവിന്റെയും മേന്മയുടെയുടെയും പിന്തുണയോടെ ഒരു വ്യാഴവട്ടക്കാലമായി ഈ മേഖലയില്‍ സ്ഥിരതയുള്ള വിജയം ഉറപ്പാക്കി മുന്നേറുന്ന സംരംഭമാണ് കാസ സൊല്യൂഷന്‍സ് ഇന്റീരിയേഴ്‌സ് ആന്‍ഡ് എക്‌സ്ട്റ്റീരിയേഴ്‌സ്.

എറണാകുളം കുഴിവേലിപ്പടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ അമരക്കാര്‍ അഭിരാം – അനുപ്രിയ ദമ്പതികളാണ്. നിര്‍മാണ മേഖലയില്‍ ഇന്റീരിയര്‍ എക്സ്റ്റിരിയര്‍ ഡിസൈനിങ്ങിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ഈ മേഖലയോടുള്ള ഇഷ്ടം കൊണ്ട് രൂപം നല്‍കിയ കാസ സൊല്യൂഷന്‍സ്, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മേഖലയില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, ഹോം റെനോവേഷന്‍ എന്നീ സേവനങ്ങളാണ് കാസ സൊല്യൂഷന്‍സ് പ്രധാനമായും നല്‍കി വരുന്നത്. സ്ഥാപനം ആരംഭിച്ച്, ഇതുവരെയുള്ള കാലയളവില്‍ നൂറിലേറെ വിജയകരമായ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വെബ്‌സൈറ്റ് മുതല്‍ സംതൃപ്തരായ മുന്‍ ഉപഭോക്താക്കളുടെ ശുപാര്‍ശ വരെയുള്ള വിവിധ മാര്‍ഗങ്ങളിലൂടെയാണ് പുതിയ ഉപഭോക്താക്കള്‍ പ്രധാനമായും കാസ സൊല്യൂഷന്‍സിലേക്ക് എത്തുന്നത്.

കനത്ത മത്സരം ഒരു പുതിയ കഥയല്ലാത്ത ഈ മേഖലയില്‍, ആദ്യം മുതല്‍ പുലര്‍ത്തിവന്ന നിലവാരമാണ് കാസയുടെ മികവായി മാറിയത്. വെറുമൊരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം എന്നതിലുപരിയായി സ്വന്തം നിര്‍മാണ യൂണിറ്റും കാസയ്ക്കുണ്ട്. നിലവാരത്തില്‍ ഒട്ടും തന്നെ വിട്ടുവീഴ്ച വരുത്താതെ സ്വന്തം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും സ്ഥാപനത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നു.
എല്ലാ പ്രോജക്ടുകളും ഉപഭോക്താവിന്റെ ബജറ്റ് തിരഞ്ഞെടുപ്പിനനുസരിച്ചാണ് പൂര്‍ത്തിയാക്കുന്നത്. പ്രീമിയം, ബജറ്റഡ് പ്രോജക്ടുകള്‍ ആവശ്യാനുസരണം പൂര്‍ത്തിയാക്കുമെങ്കിലും ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ ആണ് എല്ലാ പ്രൊജക്റ്റുകളിലും ഉപയോഗിക്കുന്നത്. താരതമ്യേനെ കുറഞ്ഞ ചിലവില്‍ ഓരോ പ്രൊജക്റ്റും പൂര്‍ത്തിയാക്കുന്നതിന് പുറമേ നേരിട്ട് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തി മാത്രം മുന്നോട്ട് പോകുന്നതിനാല്‍ തന്നെ പരമാവധി ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഇല്ലാതാക്കാനും സാധിക്കാറുണ്ട്.
വിജയത്തിന് എപ്പോഴും സാധ്യത നിലനില്‍ക്കുന്ന മേഖലയാണ് ഇതെന്നാണ് അഭിരാമിന്റെ പക്ഷം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ധനവുണ്ടാകുന്നതിന് ആനുപാതികമായി ഡിസൈന്‍ രംഗത്തും സാധ്യതകള്‍ വര്‍ധിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ സാധ്യത തിരിച്ചറിഞ്ഞതും നിലവാരമുള്ള പ്രോജക്ടുകള്‍ വഴി ആദ്യ കാലം മുതല്‍ ആ സാധ്യത ആരോഗ്യകരമായി വിനിയോഗിച്ചതുമാണ് തങ്ങളുടെ വിജയത്തിന് വഴി വച്ചതെന്ന് പറഞ്ഞുവയ്ക്കുകയാണ് അഭിരാം. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായ നിര്‍മാണ മേഖലയുടെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചുള്ള അവബോധം അതിന് മുതല്‍ക്കൂട്ടായി.

നിലവില്‍ കേരളത്തിലുടനീളം പ്രൊജക്ടുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന കാസ സൊല്യൂഷന്‍സ്, കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ശ്രദ്ധയാര്‍ജിക്കുന്ന സ്ഥാപനമായി കാസ സൊല്യൂഷന്‍സിനെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി വിജയപാതയില്‍ ബഹുദൂരം മുന്നോട്ട് പോവുകയാണ് സ്വന്തം അധ്വാനം കൊണ്ട് ഈ മേഖലയില്‍ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച അഭിരാമും അനുപ്രിയയും.
https://www.facebook.com/share/18WPUfdWp3




