EntreprenuershipSuccess Story

BLACKCART INFRA DEVELOPERS; വിശ്വാസത്തില്‍ പണിതെടുത്ത വിജയഗാഥ

സ്വപ്‌നങ്ങള്‍ പലര്‍ക്കുമുണ്ടാകും, എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും സ്ഥിരതയും ആവശ്യമാണ്. കൊല്ലം ചടയമംഗലം സ്വദേശി കൈലാസ് നാഥ് അത്തരമൊരു യാത്രയുടെ ഉദാഹരണമാണ്. ഒരു സാധാരണ തുടക്കത്തില്‍ നിന്ന് ഇന്ന് നൂറുകണക്കിന് സ്വപ്‌ന വീടുകള്‍ക്കും വ്യാപാര ഇടങ്ങള്‍ക്കും ജീവന്‍ നല്‍കുന്ന BLACKCART INFRA DEVELOPERS എന്ന സ്ഥാപനത്തിന്റെ പിന്നിലെ കരുത്താണ് കൈലാസ് നാഥ്.

2012ല്‍ BLACKCART INTERIOR എന്ന പേരില്‍ ആരംഭിച്ച ഈ സംരംഭം, 2020 മുതല്‍ BLACKCART INFRA DEVELOPERS എന്ന വിശാലമായ രൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നു. കസ്റ്റമറുടെ വിശ്വാസമാണ് റെസിഡന്‍ഷ്യല്‍ മുതല്‍ കൊമേഴ്ഷ്യല്‍ മേഖലകളിലേക്കും, ഇന്റീരിയറില്‍ നിന്ന് കണ്‍സ്ട്രക്ഷനിലേക്കും വ്യാപിച്ച ഈ വളര്‍ച്ചയുടെ അടിസ്ഥാനം.

ആനിമേഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് കൈലാസ് ചെറിയ രീതിയില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ ആ ചെറിയ ശ്രമങ്ങള്‍ അദ്ദേഹത്തെ പുതിയ വഴിയിലേക്ക് നയിച്ചു. തുടക്കത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും, ഓരോ പരാജയത്തെയും പഠനമായി കണ്ട്, മെറ്റീരിയല്‍ ക്വാളിറ്റിയെയും വര്‍ക്ക് സ്റ്റാന്‍ഡേര്‍ഡിനെയും കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസിലാക്കി. അതോടെ, അവരുടെ ഓരോ വര്‍ക്കും ഒരു ‘ക്വാളിറ്റി സ്‌റ്റേറ്റ്‌മെന്റാ’യി മാറി.

ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവരുടെ കസ്റ്റമര്‍ കണ്‍സള്‍ട്ടിംഗിലാണ്. ഒരു പ്രൊജക്ട് തുടങ്ങുന്നതിന് മുന്‍പ്, ഉപയോഗിക്കുന്ന ഓരോ പ്രൊഡക്ടിനെ കുറിച്ചും അതിന്റെ ക്വാളിറ്റിയെ കുറിച്ചും സര്‍വീസുകളെ കുറിച്ചും കസ്റ്റമറിന് വ്യക്തമായി മനസിലാക്കി നല്‍കുന്നു. അതുകൊണ്ടുതന്നെ BLACKCART വിശ്വാസം നല്‍കുന്ന ഒരു കണ്‍സള്‍ട്ടിങ് ടീമായും പ്രവര്‍ത്തിക്കുന്നു.

വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്ത്, പലരും ക്വാളിറ്റിയെ അവഗണിച്ച് ലാഭത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, BLACKCART അതിന്റെ വിപരീതമായ വഴിയാണ് സ്വീകരിക്കുന്നത്. അവര്‍ ഉപയോഗിക്കുന്ന എല്ലാ പ്രൊഡക്ടുകള്‍ക്കും കമ്പനി വാറന്റി ഉറപ്പാക്കുകയും, കസ്റ്റമറിന് അത് പൂര്‍ണമായി മനസിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, ഇവിടെ ഒരു വര്‍ക്കും ഒരു കരാര്‍ മാത്രമല്ല, അതൊരു വിശ്വാസബന്ധം കൂടിയാണ്.

പരസ്യങ്ങളിലൂടെയല്ല, സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ തന്നെ പേരെടുത്തെടുത്ത ഒരു ബ്രാന്‍ഡാണ് BLACKCART. അവരുടെ ഓരോ പ്രൊജക്ടും തന്നെയാണ് ഏറ്റവും വലിയ പരസ്യം. വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ടെത്തുന്ന ക്ലെയ്ന്റുകളാണ് കൂടുതലും. അതാണ് ഈ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ വിജയം.

സീറോ ഇന്‍വെസ്റ്റ്‌മെന്റില്‍ ആരംഭിച്ച യാത്ര, ഇന്ന് നാനൂറിലധികം പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. മൂന്നാമത്തെ പ്രൊജക്ട് മുതല്‍ തന്നെ വലിയ അവസരങ്ങള്‍ കൈലാസിനെ തേടിയെത്തിയതും, കോവിഡ് പോലുള്ള വെല്ലുവിളികള്‍ക്കിടയിലും ക്വാളിറ്റിയില്‍ ഒരു മാറ്റവും വരുത്താതെ മുന്നേറിയതും ഈ യാത്രയെ കൂടുതല്‍ ശക്തമാക്കി. ഇന്ന്, BLACKCART INFRA DEVELOPERS ഒരു സ്ഥാപനമെന്നതിലുപരി, കസ്റ്റമറുടെ സ്വപ്‌നങ്ങളെ സുരക്ഷിതമായി കൈപിടിച്ചുനടത്തുന്ന ഒരു കൂട്ടാളി കൂടിയാണ്.

ഇന്റര്‍നാഷണല്‍ ലെവലിലേക്ക് കമ്പനിയെ ഉയര്‍ത്തുകയാണ് കൈലാസിന്റെ അടുത്ത ലക്ഷ്യം. അതിന്റെ ആദ്യപടിയായി ബാംഗ്ലൂരില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. വിജയം പരസ്യങ്ങളില്‍ നിന്നല്ല, വിശ്വാസത്തില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് തെളിയിക്കുകയാണ് BLACKCART INFRA DEVELOPERS ന്റെ യാത്ര.

https://www.instagram.com/blackcartinfra?igsh=MXRjcWoxa2V2aDh6YQ%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button