Tech

അടുക്കള മാലിന്യം ഒരു തലവേദനയോ? പരിഹാരമുണ്ട് ഇവിടെ…

ജൈവ മാലിന്യ സംസ്‌കരണം ഇന്നു നാടിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, ജൈവ മാലിന്യങ്ങള്‍ തുടങ്ങിയവ തെരുവിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അത് ബാധിക്കുന്നത് നമ്മുടെ സംസ്‌കാരത്തെ മാത്രമല്ല, അതിലുപരി സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ തന്നെയാണ്.

ഈ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല. ഉറവിട മാലിന്യ സംസ്‌കരണം എന്നത് മാത്രമാണ് ഇതിനൊരു പോംവഴി. ജൈവമാലിന്യങ്ങളും ഭക്ഷണവാശിഷ്ടങ്ങളും ഉത്പാദന സ്ഥലത്ത് വച്ചു തന്നെ സംസ്്കരിച്ചു സമ്പുഷ്ടമായ ജൈവ വളമാക്കി പ്രകൃതിയിലേക്ക് തിരിച്ചു കൊടുക്കുക, ഇതാണ് ഉറവിട മാലിന്യ സംസ്‌കരണം.

ജൈവ മാലിന്യം വളമാക്കി മാറ്റുന്നതില്‍ പല തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും വളരെ സാധാരണയായി നാം ഉപയോഗിക്കുന്ന രീതിയാണ് ‘സ്റ്റാറ്റിക് കമ്പോസ്റ്റിംഗ്’. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൂടുതല്‍ അവലംബിക്കുന്നതും ഈ രീതിയാണ്. ചെറുതോ വലുതോ ആയ ബിന്നുകളില്‍ മാലിന്യം നിക്ഷേപിച്ച് ബാക്ടീരിയയുടെ സഹായത്തോടെ സംസ്‌കരിക്കുന്ന ഒരു രീതിയാണ് ഇത്. വായുവിന്റെ ലഭ്യതക്കുറവ് കൊണ്ടും ഇളക്കിമറിക്കാത്തത്തിനാലും ഈ ഉറവിട മാലിന്യ സംസ്‌കരണത്തിന് സമയം കൂടുതല്‍ ആവശ്യമാണ്. പുഴുക്കളും ദുര്‍ഗന്ധവും ഉണ്ടാകാനുള്ള സാധ്യത ഏറെ ആയതിനാല്‍ ഇത് സംസ്‌കരണ പ്രക്രിയ ദുഷ്‌കരവും സങ്കീര്‍ണവുമാക്കുന്നു.

ആധുനികവും അനായാസവും വിജയപ്രദവുമായ ജൈവ സംസ്‌കരണ യൂണിറ്റുകളില്‍ ഇടം നേടികൊണ്ടിരിക്കുന്ന ഒന്നാണ് റോട്ടറി കമ്പോസ്റ്റിംഗ്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Smartech Machine എന്ന സ്ഥാപനത്തിന്റെ പ്രയത്‌നത്തിലൂടെ ആവിഷ്‌കരിച്ചിട്ടുള്ള Bio-Mithra Rotary Vessel വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവ മാലിന്യങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ മികവ് തെളിയിച്ചിരിക്കുകയാണ്.

രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ ഉള്ളതും മുന്‍പിലേക്കും പിറകിലേക്കും അനായാസമായി കറക്കി, മാലിന്യം ഇളക്കി മറിക്കാന്‍ സഹായിക്കുന്നതുമായ ‘ഡ്രം വെസ്സല്‍’ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
വെസ്സലിലേക്ക് വായു നല്‍കുന്നതിനായി പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പോസ്റ്ററില്‍ മാലിന്യം നിക്ഷേപിച്ചതിനു ശേഷം മുന്‍പിലേക്കോ പിറകിലേക്കോ ഒന്നോ രണ്ടോ പ്രാവശ്യം ചലിപ്പിക്കുന്നതിലൂടെ മാലിന്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വായു ലഭ്യത സുഗമമാകുന്നു. കൃത്യമായ കാര്‍ബണ്‍ നൈട്രജന്‍ അനുപാതം നിലനിര്‍ത്തി 20-25 ദിവസങ്ങള്‍ കൊണ്ട് തന്നെ ജൈവമാലിന്യത്തെ പൂര്‍ണമായ രീതിയില്‍ വളമാക്കി മാറ്റാന്‍ സാധിക്കുന്നു.

കമ്പോസ്റ്റിംഗ് പ്രക്രിയ നടക്കുമ്പോള്‍ ബഹിര്‍ഗമിക്കുന്ന വാതകങ്ങളെ നേര്‍പ്പിക്കുന്നതിന് വേണ്ടി കൊടുത്തിരിക്കുന്ന Activated Carbon Filter ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവാക്കുന്നു. രണ്ട് അറകളായി നിര്‍മിച്ചിട്ടുള്ള ഈ യൂണിറ്റിന്റെ ആദ്യത്തെ അറ നിറയുമ്പോള്‍ രണ്ടാമത്തേത് ഉപയോഗിച്ചു തുടങ്ങാം. ഈ അറയും നിറയുമ്പോള്‍ ഏകദേശം 30-40 ദിവസങ്ങള്‍ പിന്നിട്ടിരിക്കും. ആദ്യത്തെ അറ കാലിയാക്കി വീണ്ടും അതില്‍ നിക്ഷേപം തുടങ്ങാം. ഈ രീതിയില്‍ ഉല്‍പാദിപ്പിക്ക പ്പെടുന്ന ജൈവ വളം ദുര്‍ഗന്ധമില്ലാതെ തരി രൂപത്തിലുള്ള ജൈവ വളമായതിനാല്‍ ചെടികള്‍ക്കും പച്ചക്കറിവിളകള്‍ക്കും അത്യുത്തമമാണ്. പ്ലാസ്റ്റിക് ഒഴിവാക്കി പേപ്പര്‍, കരിയില, മത്സ്യ മാംസ അവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജൈവ മാലിന്യങ്ങളും വളമാക്കി മാറ്റും.

പൂര്‍ണമായും Stainless Steel കൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാലും മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാത്തതിനാലും 20 വര്‍ഷത്തില്‍ ഏറെ ഈ യൂണിറ്റ് നിലനില്‍ക്കുമെന്ന് ബിയോമിത്രയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ട്ടിനും ഷിജുവും ഉറപ്പു നല്‍കുന്നു. GST അടക്കം 17300 രൂപ വരുന്ന ഈ യുണിറ്റ് ശുചിത്വ ഭാരതം എന്ന ലക്ഷ്യത്തിനു വേണ്ടി 14600 രൂപക്ക് വീടുകളില്‍ എത്തിച്ചു സ്ഥാപിച്ചു കൊടുക്കുവാന്‍ തയ്യാറായിരിക്കുകയാണ് ഈ യുവസംരംഭകര്‍.

വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലും ബയോമിത്രയുടെ സേവനം സജീവമാണ്. ഇവിടെ മാലിന്യതിന്റെ വ്യാപ്തി അനുസരിച്ചാണ് കമ്പോസ്റ്ററും അനുബന്ധ യന്ത്രസാമഗ്രികളും തയ്യാറാക്കുന്നത്. ദിവസം 50 കിലോ മുതല്‍ 1000 കിലോ വരെ ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്ന യൂണിറ്റുകള്‍ തയ്യാറാക്കാവുന്നതാണ്. പൂര്‍ണമായി യന്ത്രവത്കരണം ചെയ്ത Batch Rotary Vessels, Continuous Rotary Vessel എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉയര്‍ന്ന ജീവിത നിലവാരം, അഭിവൃദ്ധി, പ്രകൃതിസംരക്ഷണം ഇവയ്ക്ക് Bio-Mitra Rotary Vessel മികച്ച സേവനം ഉറപ്പാക്കുന്നു. നാടിന്റെ വൃത്തിക്കും സംസ്‌കാരത്തിനും ഇത്തരത്തിലുള്ള മാലിന്യ നിര്‍മാര്‍ജന സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അടുക്കള മാലിന്യം എന്ന തലവേദനയ്ക്ക് Bio-Mithra Rotary Vessel ലൂടെ ഇനി വിട പറയാം.

Smartech: 95440 91361

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button