EntreprenuershipSpecial Story

പെണ്‍കരുത്തില്‍ വിരിയുന്നത് മികച്ച സംരംഭങ്ങള്‍

ബിസിനസ് ഒരിക്കലും ഒരു ഹോബി അല്ല, എന്നാല്‍ നമ്മുടെ ഇഷ്ടങ്ങളെ ബിസിനസ് ആയി വളര്‍ത്താന്‍ സാധിക്കും. അത്തരത്തില്‍ തൊടുന്ന മേഖലകളിലെല്ലാം പൊന്നു വിളയിക്കുന്ന ഒരു സംരംഭകയാണ് ഡോ. കനക പ്രതാപ്.

കേവലം ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, മനസിന് സന്തോഷം തരുന്ന പല കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ വനിത.
വിവാഹശേഷം ഭര്‍ത്താവിന്റെ പിന്തുണ ലഭിച്ചതോടെയാണ് ട്രൈക്കോളജിസ്റ്റ് കൂടിയായ കനക ബ്യൂട്ടി ക്ലിനിക്ക് ആരംഭിച്ചത്.

തൃശ്ശൂര്‍ കോക്കാല ടി.ബി റോഡില്‍ ലൈഫ് ലൈന്‍ വെല്‍നസ് വേള്‍ഡിലാണ് ഡോ. കനകാസ് ബ്യൂട്ടി ക്ലിനിക് സ്ഥിതി ചെയ്യുന്നത്. ഇതിന് പുറമേ സിറ്റി സെന്ററിലും ബ്രാഞ്ചുണ്ട്. ഹെയര്‍ ലേസര്‍ ട്രീറ്റ്‌മെന്റ്, സ്‌കിന്‍ ലേസര്‍ ട്രീറ്റ്‌മെന്റ്, നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഹൈഡ്ര ഫേഷ്യല്‍, മുടിയിഴകളിലെ നൂതന ട്രീറ്റ്‌മെന്റ് തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യുന്നുണ്ട്. പിന്നീട് ബ്യൂട്ടീഷനുമായി ബന്ധപ്പെട്ട കോഴ്‌സുകളും ക്ലാസുകളും നല്‍കാന്‍ ആരംഭിക്കുകയും ബ്യൂട്ടി കണ്‍സള്‍ട്ടന്‍സി എന്ന നിലയിലേക്ക് വളരുകയും ചെയ്തു.

ഉപയോഗശൂന്യമായി കിടന്നിരുന്ന തങ്ങളുടെ സ്ഥലത്ത് പ്രകൃതിയോട് ഇണങ്ങിയുള്ള ഇക്കോ വില്ലേജ് ആരംഭിക്കുക എന്നത് മൂത്തമകന്‍ അബിത്തിന് തോന്നിയ ആശയമായിരുന്നു. അങ്ങനെയാണ് കുടുംബത്തിന്റെ കൂട്ടായ സംരംഭം എന്ന നിലയില്‍ ആപ്ക എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലയിലെ പൂളക്കല്‍ എന്ന സ്ഥലത്ത് ഹോം സ്റ്റേ ആരംഭിച്ചത്. ആപ്ക (എ.പി.കെ.എ) എന്ന പേരില്‍ തന്നെയുണ്ട് ഒരു പ്രത്യേകത. ഭര്‍ത്താവിന്റെ പേരായ പ്രതാപന്‍, മക്കളുടെ പേരായ അബിത്ത്, അരുണ്‍ എന്നിവര്‍ക്കൊപ്പം കനക എന്ന പേരിന്റെ ആദ്യത്തെ അക്ഷരം കൂടി ഉപയോഗിച്ചാണ് വ്യത്യസ്തമായ ഈ പേര് നല്‍കിയത്.

സായാഹ്നത്തില്‍ മൂന്നാറിന് സമാനമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. കുന്നിന്‍ചെരുവുകളാല്‍ സമ്പുഷ്ടമായ ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി മാറാന്‍ ആധികം കാലമെടുത്തില്ല. ട്രക്കിങ്, ഹോഴ്‌സ് റൈഡിങ്, കോട്ടേജ്, ടെന്റ്, ക്യാമ്പ് ഫയര്‍ ഏരിയ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ബാംബൂ ഗാര്‍ഡന്‍, വുഡന്‍ ഹട്ട്, ഓഫ് റോഡ് റൈഡിംങ്, ഓഡിറ്റോറിയം, ഹോംസ്റ്റേ മീറ്റിംഗ് ഹാള്‍ എന്നിങ്ങനെയെല്ലാം ഈ ഇക്കോ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ ജൈവകൃഷിക്കും ആയുര്‍വേദ സസ്യങ്ങള്‍ വളര്‍ത്താനുമായി പ്രത്യേക സ്ഥലംതന്നെ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇവയൊക്കെയുള്ള തൃശ്ശൂരിലെ ആദ്യത്തെ ഹോം സ്റ്റേ ആണിത്. കൂടാതെ സംരംഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ട്രെയിനിങ് പ്രോഗ്രാമുകളും ഇവിടെവച്ച് നല്‍കിവരുന്നുണ്ട്.

ബിസിനസില്‍ മാത്രമല്ല സാമൂഹ്യരംഗത്തും നിറസാന്നിധ്യമാണ് ഈ വനിത. ആത്മാര്‍ത്ഥയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകളും കനകയെ തേടിയെത്തിയിട്ടുണ്ട്. അങ്ങനെ തൊടുന്ന മേഖലകളിലെല്ലാം നൂറുമേനി വിളയിച്ചുകൊണ്ടിരിക്കുകയാണ് ഈ സംരംഭക. എന്തിനും കൈത്താങ്ങായി കരുതലോടെ കുടുംബാംഗങ്ങളും കനകയോടൊപ്പം കൂടെയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button