Special StorySuccess Story

ആയുര്‍വേദ നഴ്‌സിങ് പഠനത്തിന് ഇനി വേദ നഴ്‌സിങ് കോളേജ്‌

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ആയുര്‍വേദമെന്നത് ഒരു ചികിത്സാരീതിയ്ക്കപ്പുറം വേദകാലഘട്ടത്തോളം പഴക്കമുളള ഒരു ജീവിത സംസ്‌കാരം കൂടിയാണ്. ലളിതമായ ജീവിതശൈലി മൂന്നോട്ടു കൊണ്ടുപോകുന്നതില്‍ ആയുര്‍വേദ ചികിത്സക്കുള്ള പ്രാധാന്യം ഏറിവരുകയാണ് ഇന്നത്തെ കാലത്ത്. വിവിധ ആയുര്‍വേദ ചികിത്സാ രീതികളും ഇന്ന് പിന്തുടരുന്നുണ്ട്. കേരളത്തില്‍ ആയുര്‍വേദ പഠനത്തിനായി നിരവധി കോളേജുകളും അതിനോടനുബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍, കൊല്ലം ജില്ലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാല്‍ പ്രചാരം നേടിയ ഒരു ആയുര്‍വേദ നഴ്‌സിങ് കോളേജാണ് വേദ ആയുര്‍വേദ നഴ്‌സിങ് കോളേജ്.

കൊല്ലം ജില്ലയില്‍ ടൗണില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍, പുന്തലത്താഴത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന മികവുളള ഈ സ്ഥാപനത്തില്‍ നിന്നും ഇതിനോടകം നാനൂറോളം കുട്ടികള്‍ പഠിച്ചിറങ്ങിക്കഴിഞ്ഞു. ആയുര്‍വേദ നഴ്‌സിങ് രംഗത്ത് ഇരുപതു വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ള അധ്യാപരുടെ ക്ലാസുകള്‍ ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷതയാണ്.

ഒരു വര്‍ഷ കാലാവധിയുള്ള ഈ കോഴ്‌സില്‍ പഠനത്തിന്റെ നാലുമാസങ്ങള്‍ പിന്നിടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്റ്റെഫെന്റ്’ നല്‍കി തുടങ്ങുന്നു. ആയുര്‍വേദ ഡോക്‌ടേഴ്‌സ് നല്‍കുന്ന അനാട്ടമി, ഫിസിയോളജി ക്ലാസുകള്‍ക്കുപുറമേ Spoken English ക്ലാസ്സുകളും ഈ സ്ഥാപനം നല്‍കുന്നുണ്ട്. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് കേരളത്തിനകത്തും പുറത്തും പ്രാക്ടീസ് ചെയ്യുന്നതിനുള്ള സൗകര്യവും കോളേജിന്റെ ഭാഗത്തു നിന്നും നല്‍കുന്നുണ്ട്.
രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ഇവിടുത്തെ ക്ലാസുകള്‍. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഭക്ഷണവും താമസവും കോളേജ് ഒരുക്കുന്നുണ്ട്. പഠിക്കാന്‍ മിടുക്കരായ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഫീസിളവും സ്ഥാപനം നല്‍കുന്നുണ്ട്.

ആയൂര്‍വേദ നഴ്‌സിങ്ങില്‍ താത്പര്യമുള്ള, എസ്.എസ്.എല്‍.സി വിജയിച്ച ഏതൊരാള്‍ക്കും ഇവിടെ നഴ്‌സിങ് കോഴ്‌സില്‍ പ്രവേശനം നേടാവുന്നതാണ്. പഠനം കഴിഞ്ഞ് രണ്ടു വര്‍ഷത്തെ മികച്ച പ്രവൃത്തി പരിചയം നല്കി, ഇന്ത്യയ്ക്ക് അകത്തും പുറത്തും ആയുര്‍വേദ നഴ്‌സിങ്ങില്‍ ഉയര്‍ന്ന ശമ്പളത്തോടു കൂടിയുള്ള അവസരങ്ങള്‍ ഉറപ്പു നല്‍കുകയാണ് വേദ ആയുര്‍വേദ നഴ്‌സിങ് കോളേജ്. പ്രശോഭ് ജി കൃഷ്ണ , സോബിഷ് മാത്യു എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഡയറക്‌ടേഴ്‌സ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടുക : 9895210861, 9020118896

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button