EntreprenuershipSpecial StorySuccess Story

സ്വപ്‌ന ഭവനങ്ങള്‍ക്ക് എന്നും നിങ്ങള്‍ക്കൊപ്പം അംബിക കണ്‍സ്ട്രക്ഷന്‍സ്…

സുരക്ഷിതവും ആനന്ദകരവുമായ ജീവിതമാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ, സ്വപ്‌നങ്ങള്‍ ഓരോന്നായി സഫലതയിലേക്ക് എത്തിക്കുവാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഒരു വ്യക്തിയുടെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മനസ്സിനിണങ്ങിയ ഒരു ഭവനമെന്നത്. അത് സാക്ഷാത്ക്കരിക്കാന്‍, 100 ശതമാനം വിശ്വസ്തതയോടെ സമീപിക്കാവുന്ന ഒരു സ്ഥാപനമാണ് അംബിക കണ്‍സ്ട്രക്ഷന്‍സ് ആന്റ് ഇന്റീരിയര്‍ വര്‍ക്‌സ്.

നിങ്ങളുടെ സ്വപ്‌ന ഭവനങ്ങള്‍ക്ക് കൂടുതല്‍ അഴകിനൊപ്പം ദൃഢതയും ഉറപ്പു നല്‍കുന്ന സ്ഥാപനമാണ് അംബിക കണ്‍സ്ട്രക്ഷന്‍സ്. ഓരോ ഉപഭോക്താവിനെയും തൃപ്തിപ്പെടുത്തുന്ന, അവരുടെ മനസിനെ സന്തോഷ പൂര്‍ണമാക്കുന്ന സുരക്ഷിതമായ ഭവന നിര്‍മാണമാണ് അംബിക കണ്‍സ്ട്രക്ഷന്‍സ് നടത്തിവരുന്നത്. ഇതുതന്നെയാണ് ഇവരുടെ മുഖമുദ്രയും.

ഓരോ മനുഷ്യന്റെയും ജീവിത സാക്ഷാത്കാരമാണ് ഓരോ ഭവനങ്ങളും. അതില്‍ മായം കലര്‍ത്തി, ‘കൊള്ള ലാഭം’ ലക്ഷ്യമിട്ടു മുന്നോട്ടു പ്രവര്‍ത്തിക്കാന്‍ അംബിക കണ്‍സ്ട്രക്ഷന്‍സ് ഒരുക്കമല്ല. അതുകൊണ്ടു തന്നെ മെന്റീരിയല്‍ ക്വാളിറ്റിയിലോ, മറ്റ് തരത്തിലോയുള്ള യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ, ബജറ്റ് തീരെ കുറച്ചു കൊണ്ടുള്ള ഭവന നിര്‍മാണം സാധ്യമല്ല എന്നു തന്നെയാണ് ഇവരുടെ നിലപാട്.

ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഉള്ളതല്ല വീടെന്നും അതിനാല്‍ത്തന്നെ കെട്ടിടത്തിന്റെ ദൃഢത വളരെ പ്രാധാന്യമേറിയ ഒന്നാണെന്നും തങ്ങളുടെ വര്‍ക്കുകളിലൂടെ അംബിക കണ്‍സ്ട്രക്ഷന്‍സ് നമുക്ക് കാട്ടിത്തരുന്നു.

വിശ്വസ്തതയാര്‍ന്ന സേവനത്തിലൂടെ, കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളില്‍ തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ ഇന്റീരിയര്‍ വര്‍ക്കുകളിലേക്ക് കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അതോടൊപ്പം, തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംരംഭത്തെ ഇപ്പോള്‍ മറ്റു ജില്ലകളിലേക്കും വളര്‍ത്തിയിരിക്കുകയാണ് അംബിക കണ്‍സ്ട്രക്ഷന്‍സിന്റെ സാരഥി ബിനീഫ്.

പൂര്‍ണമായും മെഷീന്‍ നിര്‍മിത ഗുണമേന്മയുള്ള മെന്റീരിയലുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഇന്റീരിയര്‍ വര്‍ക്കിങ്ങും, ഫുള്‍ ഡിസൈന്‍ഡ് വര്‍ക്കുകളുമാണ് ഈ സംരംഭത്തിന്റെ മികവുകളായ് എടുത്തു പറയേണ്ടത്.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം വ്യക്തമായ ബഡ്ജറ്റ് പ്ലാനോടെയാണ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നത്. ആത്മസമര്‍പ്പണ മനോഭാവമാണ് കഴിഞ്ഞ ആറു വര്‍ഷമായി ഈ സംരംഭത്തെ മുന്നോട്ടു നയിക്കുന്നതും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button