EntreprenuershipSuccess Story

പാഷനെ തൊഴിലും ബ്രാന്‍ഡുമാക്കിയ യുവാവ്; ‘Perfect Makers’ന്റെ വിജയയാത്ര

ഒരു ക്യാമറയ്ക്ക് ചിത്രം പകര്‍ത്തുന്നതിനൊപ്പം ഒരു ജീവിതകഥ പറയാനും കഴിയും. ഓരോ പുഞ്ചിരിയിലും ഓരോ വികാരത്തിലും മറഞ്ഞിരിക്കുന്ന നിമിഷങ്ങളെ കാലം മായ്ക്കാത്ത ഓര്‍മകളാക്കി മാറ്റുന്നവരാണ് യഥാര്‍ത്ഥ ഫോട്ടോഗ്രാഫര്‍മാര്‍. അത്തരത്തില്‍ തന്റെ പാഷനെ ജീവിത വിജയമാക്കി മാറ്റിയ വ്യക്തിയാണ് തിരുവനന്തപുരം വലിയതുറ സ്വദേശി സുമേഷ് സുരേഷ്. ഇന്ന് Perfect Makers എന്ന ബ്രാന്‍ഡിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ പേരായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

പത്ത് വര്‍ഷത്തിലേറെ ടെക്‌നോപാര്‍ക്കില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ശ്രീനിഷിന് ഡിസൈനിങ് ഒരു തൊഴില്‍ മാത്രമായിരുന്നെങ്കിലും ഫോട്ടോഗ്രാഫി എന്നും ഹൃദയത്തോട് ചേര്‍ന്നിരുന്ന ഒരു പാഷനായിരുന്നു. ആ സ്വപ്‌നത്തെ കൂടുതല്‍ മിനുക്കാന്‍ 2015ല്‍ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് 2017ല്‍ വെഡ്ഡിങ് ഫോട്ടോഗ്രാഫറായാണ് അദ്ദേഹം തന്റെ പ്രൊഫഷണല്‍ യാത്രയ്ക്ക് തുടക്കമിട്ടത്.

എളുപ്പമായിരുന്നില്ല ആ യാത്ര. തുടക്കകാലത്ത് നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. എന്നാല്‍ കഠിനാധ്വാനവും ആത്മവിശ്വാസവും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത സമീപനവും അദ്ദേഹത്തെ പതിയെ ക്ലെയിന്റുകളുടെ വിശ്വാസം നേടിയെടുക്കാന്‍ സഹായിച്ചു.

വെഡ്ഡിങ് ഫോട്ടോഗ്രാഫിയിലൂടെ ശ്രദ്ധ നേടിയ സുമേഷ് പിന്നീട് സെലിബ്രിറ്റി മോഡല്‍ ഷൂട്ടുകളിലേക്കും തന്റെ കഴിവ് വ്യാപിപ്പിച്ചു. അതിലൂടെ കൂടുതല്‍ അംഗീകാരവും വിശ്വാസവും സ്വന്തമാക്കി. ഇന്ന് വെഡ്ഡിങ് ഫോട്ടോഗ്രാഫിക്കപ്പുറം ഇന്റീരിയര്‍ ഷൂട്ട്, പ്രോഡക്ട് ഫോട്ടോഗ്രാഫി, ഫുഡ് ഫോട്ടോഗ്രാഫി, റിയല്‍ എസ്‌റ്റേറ്റ് ഷൂട്ട്, ക്രിക്കറ്റ് കവറേജ് തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ബേബി ഷൂട്ടുകള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് ഓരോ നിമിഷവും മനോഹരമായ ഓര്‍മകളാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

‘സേവ് ദി ഡേറ്റ് ഷൂട്ടു’കളില്‍ ഓരോ ദമ്പതികളുടെയും വ്യക്തിത്വവും സ്വപ്‌നങ്ങളും മനസ്സിലാക്കിയാണ് ആശയങ്ങള്‍ രൂപപ്പെടുത്തുന്നത്. ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതും കോസ്റ്റ്യൂം, ബാക്ക്ഗ്രൗണ്ട് തുടങ്ങി എല്ലാ കാര്യങ്ങളും ക്ലെയിന്റിന്റെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കുന്നതിനാല്‍ ഓരോ ഷൂട്ടും വ്യത്യസ്തമായ അനുഭവമാകുന്നു.

Perfect Makers ന്റെ ഏറ്റവും വലിയ ശക്തി മികച്ച ഗുണനിലവാരവും ബഡ്ജറ്റ് ഫ്രണ്ട്‌ലി സേവനവുമാണ്. ഓരോ ക്ലെയിന്റിനും അവര്‍ പ്രതീക്ഷിച്ചതിലും മികച്ച ഫലമാണ് സുമേഷ് സമ്മാനിക്കുന്നത്.

ഒരു ഫോട്ടോ മനോഹരമാകുന്നത് ക്യാമറയുടെ വില കൊണ്ടല്ല, അത് പകര്‍ത്തുന്ന കണ്ണിന്റെ കാഴ്ചപ്പാടുകൊണ്ടാണ്. ആ കാഴ്ചപ്പാടിനൊപ്പം ആത്മാര്‍ത്ഥതയും വിശ്വാസവും ചേര്‍ന്നപ്പോള്‍ ജനിച്ച ബ്രാന്‍ഡാണ് Perfect Makers. ഭാവിയില്‍ ഈ ബ്രാന്‍ഡിനെ ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയാക്കി വളര്‍ത്തുകയെന്നതാണ് സുമേഷിന്റെ സ്വപ്‌നം. ആ സ്വപ്‌നത്തിലേക്കുള്ള ഓരോ ചുവടും അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്.

ഓര്‍മകള്‍ക്ക് കലയുടെ ഭംഗിയും നിമിഷങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന മൂല്യവും നല്‍കാന്‍ കഴിയുന്ന ഒരു പേരാണ് ഇന്ന് Perfect Makers. മികച്ച ഗുണനിലവാരവും വിശ്വാസ്യതയും ഒരുമിക്കുന്നിടത്ത്, ഓരോ ഫ്രെയിമും ഒരു ‘മാസ്റ്റര്‍പീസാ’യി മാറുമെന്ന് സുമേഷിന്റെ യാത്ര തെളിയിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button