EntreprenuershipEventsNews Desk

ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി സ്വര്‍ണപണയത്തിനായി ഒരു ബ്രാന്‍ഡ്

കേരളത്തില്‍ ആദ്യമായി ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍, സ്വര്‍ണ പണയത്തിനായി ഒരു ബ്രാന്‍ഡ് നിലവില്‍ വരുന്നു. കേരളത്തിലെ രജിസ്റ്റേര്‍ഡ് മണിലെന്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള ലൈസന്‍സ്ഡ് ഫിനാന്‍സിയേഴ്‌സ് അസോസിയേഷന്റെ (കെ എല്‍ എഫ് എ) നേതൃത്വത്തിലാണ് ഇത്തരമൊരു ചരിത്രദൗത്യത്തിന് തിരി തെളിക്കുന്നത്.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ഭഗവത് ഗാര്‍ഡന്‍സില്‍ 2023 ജൂലൈ രണ്ടിന് സംഘടിപ്പിക്കുന്ന കെ എല്‍ എഫ് എ ബിസിനസ് കോണ്‍ക്ലേവ് 2023, ഗവ:ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. അതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം പി നിര്‍വഹിക്കുന്നതാണ്. ബ്രാന്‍ഡിന്റെ ലോഗോയുടെ പ്രകാശനം ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൂസമ്മ എബ്രഹാമും വെബ്‌സൈറ്റിന്റെ പ്രകാശനം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബിന്‍ പി വര്‍ഗീസും നിര്‍വഹിക്കും.

കേരളത്തിലെ ചെറുകിട സ്വര്‍ണപണയ സ്ഥാപനങ്ങളെ ഒരുമിച്ച് ഒരു ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരുന്ന ആദ്യപദ്ധതിയാണ് KLFA ഗോള്‍ഡ് ലോണ്‍. ഈ പദ്ധതി പ്രകാരം, കേരളം മുഴുവന്‍ അസോസിയേഷന്റെ മെമ്പര്‍ സ്ഥാപനങ്ങളില്‍ നിന്നും സുരക്ഷിതവും സുതാര്യവുമായ ഗോള്‍ഡ് ലോണ്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നു. സ്വര്‍ണ്ണത്തിന് മുഴുവന്‍ മൂല്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകും. ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള പലിശ നിരക്കില്‍ മറ്റ് യാതൊരുവിധ ചാര്‍ജുകളും ഈടാക്കാതെ, ദീര്‍ഘനാളത്തെ കാലാവധിയില്‍ തികച്ചും ലളിതമായ നടപടിക്രമങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സ്വര്‍ണപണയ വായ്പ ലഭ്യമാകും.

KLFA ഗോള്‍ഡ് ലോണ്‍ പദ്ധതിയുടെ വീഡിയോ പ്രമോഷനും ബിസിനസ് കോണ്‍ക്ലേവില്‍ നടത്തപ്പെടുന്നതാണെന്ന് KLFA സംസ്ഥാന പ്രസിഡന്റ് ജെ. ഹേമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി രാജ് കിഷോര്‍. സി, മാത്യു കുട്ടി ജി, സന്തോഷ് കെ തോമസ്, ടി എസ് ജോര്‍ജ്, എ സി മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button