കഠിനാധ്വാനം കൊണ്ട് സ്വപ്നങ്ങള്‍ കീഴടക്കിയ യുവാവ്; ഇസാന് കാപ്രിയോയുടെ വിജയഗാഥ

വലിയ സ്വപ്നങ്ങള്‍ കാണാന്‍ വലിയ പശ്ചാത്തലമോ വന്‍ സൗകര്യങ്ങളോ വേണമെന്നില്ല; വഴിയില്‍ തടസ്സങ്ങളായി വീഴുന്ന ഓരോ കല്ലും ചവിട്ടുപടിയാക്കാനുള്ള നിശ്ചയദാര്‍ഢ്യം മാത്രം മതി! മലപ്പുറം പെരിന്തല്‍മണ്ണയുടെ മണ്ണില്‍ നിന്ന് 21 -ാം വയസ്സില്‍ വെറുമൊരു ക്യാമറയുമായി ഇറങ്ങിത്തിരിച്ച്, ഇന്ന് ഇന്ത്യയിലും വിദേശത്തുമായി തരംഗം സൃഷ്ടിക്കുന്ന ഇസാന് എന്ന ചെറുപ്പക്കാരന്റെ കഥ കഠിനാധ്വാനത്തിന്റെയും അടങ്ങാത്ത പാഷന്റെയും നേര്‍സാക്ഷ്യമാണ്.
തുടക്കകാലത്ത് വലിയ അവസരങ്ങളോ വഴിനടത്താന്‍ ആള്‍ബലമോ ഒന്നും ഇസാന് കൂട്ടിനുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത് ഫോട്ടോഗ്രാഫിയോടുള്ള വല്ലാത്തൊരു ഇഷ്ടം മാത്രമായിരുന്നു. ചെറിയ ചെറിയ വര്‍ക്കുകള്‍ ചെയ്തായിരുന്നു ഇസാന്റെ തുടക്കം. വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു, ഓരോ ഫ്രെയിമിലൂടെയും ഇസാന് എന്ന കലാകാരന് സ്വയം വളര്‍ന്നു.

മണിക്കൂറുകള്‍ നീളുന്ന യാത്രകള്‍, ഉറക്കമില്ലാത്ത രാത്രികളും, ക്ഷീണവും, പലപ്പോഴും വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതിരുന്ന പ്രതിസന്ധി ഘട്ടങ്ങളുമെല്ലാം ചേര്‍ന്നതായിരുന്നു ഇസാന് എന്ന യുവാവിന്റെ യാത്ര. എങ്കിലും തളര്‍ന്നുപോയ നിമിഷങ്ങളിലൊക്കെ ഇസാന് മുന്നോട്ട് പോകാനുള്ള ഊര്‍ജമായത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ മനുഷ്യരുടെ മുഖത്ത് വിരിഞ്ഞ ആത്മാര്‍ത്ഥമായ പുഞ്ചിരികള്‍ മാത്രമായിരുന്നു.
കാലക്രമേണ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയില്‍ നിന്ന് വീഡിയോഗ്രാഫിയിലേക്കും സിനിമാറ്റോഗ്രാഫിയിലേക്കും ഇസാന്റെ ക്രിയേറ്റീവ് യാത്ര വളര്‍ന്നു. വിവാഹദിനത്തിലെ വധുവിന്റെ ആനന്ദവും മാതാപിതാക്കളുടെ സന്തോഷവും കരുതലും പ്രിയപ്പെട്ടവരുടെ ആഘോഷവുമെല്ലാം വെറും ചിത്രങ്ങളല്ല, മറിച്ച് ജീവിതത്തില്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത അമൂല്യ ഓര്‍മ്മകളാണെന്ന തിരിച്ചറിവ് ഇസാനിലെ ഫിലിംമേക്കറെ കൂടുതല്‍ പ്രൊഫഷണലാക്കി.
ഈ അടങ്ങാത്ത പാഷനും തോറ്റുകൊടുക്കാനില്ലെന്ന ഉറച്ച മനസ്സുമാണ് ഇസാനെന്ന യുവാവിനെ ഇസാന് കാപ്രിയോ ആക്കി മാറ്റിയതും വളര്‍ത്തിയതും. ഇന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് സ്വന്തമായി ‘Oraya Production’ എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ അമരക്കാരന് കൂടിയാണ് ഇദ്ദേഹം. ഇസാനെ സംബന്ധിച്ച് ഒറായ പ്രൊഡക്ഷന്‍സ് വെറുമൊരു ബിസിനസ് സ്ഥാപനമല്ല, മറിച്ച് 21 -ാം വയസ്സില്‍ കണ്ടുതുടങ്ങിയ ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്.

മുന്നോട്ടുള്ള യാത്രയ്ക്ക് പ്രതിസന്ധികളും തടസങ്ങളും വഴിമുടക്കുമ്പോഴും തളര്‍ന്നുവീഴാതെ പോരാടിയതിന്റെ വിജയമാണ് ഇന്ന് ഒറായ പ്രൊഡക്ഷന്‍സിന്റെ ഓരോ ഫ്രെയിമിലും കാണുന്നത്. ആദ്യദിനത്തിലെ അതേ പാഷനോടെ, ഓരോ വിവാഹത്തിലും മനോഹരമായ കഥകളും ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് ഇസാന് തന്റെ വിജയയാത്ര തുടരുകയാണ്.
കഠിനാധ്വാനവും തോറ്റുപിന്മാറില്ലെന്ന നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് വലിയ സ്വപ്നവും കൈയെത്തിപ്പിടിക്കാം എന്ന് തെളിയിക്കുക കൂടിയാണ് ഇസാന് കാപ്രിയോ എന്ന ഈ ചെറുപ്പക്കാരന്.



