EntreprenuershipSuccess Story

അധ്യാപനത്തിനൊപ്പം സൗന്ദര്യത്തിന്റെ പുതിയ പാഠങ്ങള്‍; ദൃശ്യ ടി. ഉണ്ണികൃഷ്ണന്റെ വേറിട്ട യാത്ര

ഒരു ജോലി ജീവിതത്തിന് സ്ഥിരത നല്‍കുമ്പോള്‍, ഒരു പാഷന്‍ അതിന് നിറവും അര്‍ത്ഥവും നല്‍കും. അധ്യാപനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം മേക്കോവറിനോടുള്ള തന്റെ പാഷനെ ചേര്‍ത്തുവെച്ച് വേറിട്ടൊരു സംരംഭക യാത്ര കെട്ടിപ്പടുക്കുകയാണ് പത്തനംതിട്ട സ്വദേശിയായ ദൃശ്യ ടി. ഉണ്ണികൃഷ്ണന്‍. തിരുവനന്തപുരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രിക്കല്‍ അധ്യാപികയായി പ്രവര്‍ത്തിക്കുന്ന ദൃശ്യ, ഇന്ന് ‘Drisya’s Beauty Lounge’ എന്ന സ്വന്തം സംരംഭത്തിലൂടെ ബ്യൂട്ടി, ബ്രൈഡല്‍ മേക്കോവര്‍ രംഗത്തും സാന്നിധ്യമറിയിക്കുന്നു.

എഞ്ചിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ദൃശ്യ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഇലക്ട്രിക്കല്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അധ്യാപനത്തിലൂടെ തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലും മേക്കപ്പിനോടും മേക്കോവര്‍ മേഖലയോടുമുള്ള താല്‍പര്യം മനസില്‍ ശക്തമായിരുന്നു. ഒരു സ്വകാര്യ ആവശ്യത്തിനായി മേക്കോവര്‍ ചെയ്തപ്പോഴാണ് ഈ മേഖലയെ കൂടുതല്‍ ഗൗരവമായി പഠിക്കണമെന്ന ആഗ്രഹം ദൃശ്യയില്‍ ഉടലെടുത്തത്. ആ താല്‍പര്യം പിന്നീട് പരിശീലനത്തിലേക്കും സ്വന്തം സംരംഭത്തിലേക്കുമുള്ള വഴിയായി മാറി.

കോസ്മറ്റോളജി പഠിച്ച ശേഷം സ്വന്തമായി ഒരു പേജ് ആരംഭിച്ചാണ് ദൃശ്യ ഈ മേഖലയിലെ യാത്രയ്ക്ക് തുടക്കമിട്ടത്. അധ്യാപനവും മേക്കോവര്‍ ജോലിയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടതിനാല്‍ അവധി ദിവസങ്ങളിലാണ് പ്രധാനമായും ബ്രൈഡല്‍ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നത്. സമയത്തിന്റെ പരിമിതികള്‍ക്കിടയിലും ജോലിയെ ആത്മാര്‍ത്ഥതയോടെ സമീപിക്കുന്നതാണ് ദൃശ്യയുടെ പ്രത്യേകത.

ഈ വളര്‍ച്ചയുടെ അടുത്ത ഘട്ടമായാണ് പത്തനംതിട്ടയില്‍ ‘Drisya’s Beauty Lounge’ ബ്യൂട്ടി സലൂണ്‍ ആരംഭിച്ചത്. ഇന്ന് കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെ ഒരു ടീമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസിലാക്കുന്നതിന് പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഒരേ ട്രീറ്റ്‌മെന്റ് എന്ന രീതിക്ക് പകരം, ഓരോ സ്‌കിന്‍ ടൈപ്പും മനസിലാക്കി അതിന് അനുയോജ്യമായ പരിചരണവും ട്രീറ്റ്‌മെന്റും നല്‍കുകയാണ് ലക്ഷ്യം.

ബ്രൈഡല്‍ മേക്കോവറിലും ദൃശ്യയുടെ സമീപനം വ്യത്യസ്തമാണ്. വിവാഹദിനത്തില്‍ വധുവിനെ കൂടുതല്‍ മനോഹരിയാക്കുക എന്നതിലുപരി, സ്വന്തം ലുക്കില്‍ കംഫര്‍ട്ടബിളായും ആത്മവിശ്വാസത്തോടെയും നില്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഓരോ മേക്കോവറുമൊരുക്കുന്നത്. പ്രത്യേകിച്ച് സ്‌കിന്‍ ടോണ്‍ കണക്കിലെടുത്തുള്ള മേക്കപ്പാണ് ‘Drisya’s Beauty Lounge’ ന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.

രണ്ട് വ്യത്യസ്ത മേഖലകളിലെ ജോലികള്‍ ഒരുമിച്ച് കൊണ്ടുപോകുന്നത് എളുപ്പമല്ല. ഉറക്കം ഉള്‍പ്പെടെ പല സൗകര്യങ്ങളും മാറ്റിവെച്ച് കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും, തന്റെ പാഷനെ വിട്ടുകൊടുക്കാന്‍ ദൃശ്യ തയ്യാറായില്ല. ഈ യാത്രയില്‍ ഏറ്റവും വലിയ കരുത്തായി മാറിയത് കുടുംബത്തിന്റെ പിന്തുണയാണ്. തിരക്കേറിയ ദിവസങ്ങളിലും പുതിയ അവസരങ്ങള്‍ തേടുമ്പോഴും, കുടുംബവും ഭര്‍ത്താവ് സുജിത്തും നല്‍കുന്ന പ്രോത്സാഹനമാണ് വിവാഹശേഷവും അധ്യാപനവും മേക്കപ്പ് മേഖലയിലെ പ്രവര്‍ത്തനങ്ങളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, തനിക്ക് ഏറെ ഇഷ്ടമുള്ള യാത്രകളും ഓഫ് റോഡിംഗ് പോലുള്ള സാഹസികതകളും ജീവിതത്തിന്റെ ഭാഗമാക്കാനും ദൃശ്യ സമയം കണ്ടെത്താറുണ്ട്.

ഒരു അധ്യാപികയായി അറിവ് പകര്‍ന്നുനല്‍കുകയും, ഒരു സംരംഭകയായി സൗന്ദര്യത്തിന് പുതിയൊരു ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്ന ദൃശ്യയുടെ യാത്ര പാഷനെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ്. ഒരേ സമയം രണ്ട് സ്വപ്‌നങ്ങളെ ചേര്‍ത്തുപിടിച്ച് മുന്നേറാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അവര്‍…

ഗുണമേന്മയുള്ള സേവനവും വ്യക്തിഗത പരിചരണവും ആത്മാര്‍ത്ഥമായ സമീപനവുമായി ‘Drisya’s Beauty Lounge’ എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ദൃശ്യയുടെ ലക്ഷ്യം. ഭാവിയിലും മികച്ച വര്‍ക്കുകളിലൂടെ കൂടുതല്‍ പേരുടെ വിശ്വാസം നേടാനും, ഓരോ ക്ലെയിന്റിനും അവരുടെ സൗന്ദര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസം കണ്ടെത്താന്‍ കഴിയുന്ന അനുഭവങ്ങള്‍ സമ്മാനിക്കുകയുമാണ് ദൃശ്യയുടെ സ്വപ്‌നം…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button