ക്യാമറക്കണ്ണിലൂടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് അമ്പാടി
ഏഴ് വര്‍ഷത്തെ അനുഭവവുമായി ഫോട്ടോഗ്രഫിയില്‍ സ്വന്തമായൊരു ബ്രാന്‍ഡ് വളര്‍ത്തി മുന്നേറുന്ന Ambadi Photography
ഒരു യുവാവിന്റെ ഫോട്ടോഗ്രഫിയെന്ന സ്വപ്നം, ഇന്ന് ഓരോ ഫ്രെയിമിലും സ്വന്തം കൈയൊപ്പ് പതിപ്പിക്കുന്നൊരു സംരംഭമായി വളര്‍ന്നിരിക്കുന്നു. ക്യാമറയോടുള്ള കൗതുകത്തില്‍ നിന്ന് തുടങ്ങിയ യാത്ര, വര്‍ഷങ്ങളുടെ അനുഭവവും കഠിനാധ്വാനവും പിന്നിട്ട് ഇന്ന് സ്വന്തമായൊരു ബ്രാന്‍ഡിന്റെ വളര്‍ച്ചയിലേക്ക് എത്തിനില്‍ക്കുകയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അമ്പാടിയുടേത്. ഇന്ന് ഏഴ് വര്‍ഷമായി ഫോട്ടോഗ്രഫിയില്‍ സജീവമായി നില്‍ക്കുകയാണ് അമ്പാടി. തന്റെ കഴിവും കഠിനാധ്വാനവും ചേര്‍ത്ത് Ambadi Photography എന്ന സംരംഭത്തെ സ്വന്തമായൊരു ബ്രാന്‍ഡായി വളര്‍ത്തുകയാണ് ഈ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍.
ഫോട്ടോഗ്രഫിയിലേക്കുള്ള അമ്പാടിയുടെ യാത്രയ്ക്ക് തുടക്കമായത് ഒരു സുഹൃത്തില്‍ നിന്ന് ലഭിച്ച പ്രചോദനത്തിലൂടെയാണ്. ക്യാമറയോടുള്ള കൗതുകം പതിയെ പാഷനായി മാറിയപ്പോള്‍ ഈ മേഖലയെ കൂടുതല്‍ ഗൗരവത്തോടെ പഠിക്കാനും പ്രവര്‍ത്തിക്കാനും അദ്ദേഹം തീരുമാനിച്ചു. തുടര്‍ന്ന് നാല് വര്‍ഷത്തോളം മറ്റൊരാള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് മൂന്ന് വര്‍ഷം മുമ്പ് സ്വന്തമായി Ambadi Photography എന്ന സംരംഭത്തിന് തുടക്കമിട്ടത്.

ഇന്ന് വിവാഹദിനത്തിലെ മനോഹര നിമിഷങ്ങളെ എന്നും ഓര്‍ത്തുവയ്ക്കാവുന്ന ഓര്‍മകളാക്കി മാറ്റുന്ന വെഡ്ഡിങ് ഫോട്ടോഗ്രഫിയാണ് അമ്പാടിയുടെ പ്രധാന മേഖലകളിലൊന്ന്. അതോടൊപ്പം റീല്‍ ഷൂട്ടുകളും വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടുകളും അദ്ദേഹം ഒരുക്കുന്നു. ഓരോ ക്ലെയിന്റിന്റെയും ആശയവും ആവശ്യവും മനസ്സിലാക്കി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് അമ്പാടിയുടെ പ്രവര്‍ത്തനശൈലി. ഇന്ന് സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ട് പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ നേടുകയാണ് അദ്ദേഹം.
ഒരു സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ കരുത്ത് വിശ്വാസമാണെന്ന് അമ്പാടിയുടെ യാത്ര തെളിയിക്കുന്നു. തന്റെ സ്വപ്നത്തെ പിന്തുണച്ച് ചേട്ടനും അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബം എന്നും കൂടെയുണ്ടായിരുന്നു. അതിനൊപ്പം, ഓരോ ക്ലെയിന്റും നല്കുന്ന പിന്തുണയും അവരുടെ സംതൃപ്തിയും തന്നെയാണ് Ambadi Photography യുടെ വളര്‍ച്ചയുടെ പ്രധാന അടിത്തറ.
ഇന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും നിരവധി വര്‍ക്കുകളാണ് അമ്പാടിയെ തേടിയെത്തുന്നത്. ഒരു ക്ലെയിന്റില് നിന്ന് ലഭിക്കുന്ന മികച്ച വാക്കുകളും ആ വിശ്വാസവും അടുത്ത അവസരങ്ങളിലേക്ക് വഴിയൊരുക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ അനുഭവം. അതുകൊണ്ടുതന്നെ ഓരോ ഷൂട്ടും ഒരു ജോലി എന്നതിലുപരി, തന്റെ ബ്രാന്‍ഡിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു അവസരമായാണ് അമ്പാടി കാണുന്നത്.

നല്ലൊരു ചിത്രം വെറുമൊരു കാഴ്ചയല്ല, അത് ഒരു നിമിഷത്തിന്റെ വികാരവും ഓര്‍മയും കഥയുമാണ്. ആ കഥകളെ ക്യാമറക്കണ്ണിലൂടെ മനോഹരമായി പകര്‍ത്തി കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് അായമറശ ജവീീേഴൃമുവ്യയുടെ ലക്ഷ്യം. മുന്നിലുള്ള വലിയ സ്വപ്നം സ്വന്തമായൊരു സ്റ്റുഡിയോ ആരംഭിക്കുക എന്നതാണ്.
ക്യാമറയുമായി തുടങ്ങിയ യാത്ര ഇന്ന് സ്വന്തമായൊരു ബ്രാന്‍ഡിന്റെ വളര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു. പാഷനും കഠിനാധ്വാനവും ക്ലെയിന്റുകളുടെ വിശ്വാസവും കൈമുതലാക്കി, ഓരോ ഫ്രെയിമിലും മികവിന്റെ അടയാളം പതിപ്പിച്ച് Ambadi Photography ഇനിയും ഒരുപാട് മനോഹര നിമിഷങ്ങളുടെ കഥകള്‍ പകര്‍ത്തട്ടെ.




