തുടക്കം ചെറുതായിരുന്നു; സ്വപ്നം വലുതായിരുന്നു

ഒരു ചെറിയ സംരംഭത്തില്‍ നിന്ന് 26 കോടിയുടെ വളര്‍ച്ചയിലേക്ക്; Mount Pameer Engineering Solutions ന്റെ പ്രചോദനാത്മക യാത്ര
വലിയൊരു സംരംഭത്തിന്റെ തുടക്കത്തിന് വലിയൊരു മൂലധനം വേണമെന്നില്ല. ചിലപ്പോള്‍ ഒരു സ്വപ്നവും അതിനൊപ്പം മുന്നോട്ട് പോകാനുള്ള ധൈര്യവും മതി. ആനന്ദ് സതീഷിന്റെ സംരംഭക യാത്ര അതിന് ഉദാഹരണമാണ്.
2010 ല്‍ Construction Chemicals, Water Proofing മേഖലയില്‍ Marketing Manager ആയി ജോലി ആരംഭിച്ച കാലത്താണ് സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന സ്വപ്നം രൂപപ്പെടുന്നത്. ശമ്പളത്തില്‍ നിന്ന് മിച്ചം വച്ച തുക ഉപയോഗിച്ച് ആരംഭിച്ച ചെറിയ ശ്രമം, വര്‍ഷങ്ങളുടെ പരിശ്രമവും പ്രായോഗിക പരിചയവും ആത്മവിശ്വാസവും കൊണ്ട് ഇന്ന് Mount Pameer Engineering Solutions എന്ന നിലയില്‍ ഏകദേശം 26 കോടി ടേണോവര്‍ കൈവരിച്ച സ്ഥാപനമായി വളര്‍ന്നു.
ഈ വളര്‍ച്ചയുടെ പ്രത്യേകത, വലിയൊരു Corporate Background യോ, സാമ്പത്തിക പിന്തുണയോ Mentors – ന്റെ സഹായമോ ഇല്ലാതെയാണ് യാത്ര ആരംഭിച്ചതെന്നതാണ്. സ്വന്തം മേഖലയിലെ അറിവും Site-level Practical Experience ഉം Customer Requirements മനസ്സിലാക്കാനുള്ള കഴിവും തുടര്‍ച്ചയായി പഠിക്കാനുള്ള മനസ്സുമാണ് ഓരോ ഘട്ടത്തിലും മുന്നോട്ട് നയിച്ചത്. ഓരോ Project ലും പുതിയ സാങ്കേതിക അറിവ് നല്കി, ഓരോ വെല്ലുവിളിയും കൂടുതല്‍ ആത്മവിശ്വാസം നല്കി. അതുകൊണ്ടുതന്നെ Mount Pameer ന്റെ വളര്‍ച്ച ഒരു Business Expansion മാത്രമല്ല, അനുഭവത്തിലൂടെയും വിശ്വാസ്യതയിലൂടെയും രൂപപ്പെട്ട ഒരു Brand Building Journey കൂടിയാണ്.
വാട്ടര്പ്രൂഫിംഗില് നിന്ന് Specialized Engineering Solutions ലേക്ക്
Waterproofing ആയിരുന്നു തുടക്കത്തിലെ പ്രധാന പ്രവര്‍ത്തനമേഖല. പിന്നീട് Construction Industry- യുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനപരിധി വികസിപ്പിച്ചു. ഇന്ന് Waterproofing, Protective Coatings, Industrial Flooring, Epoxy Flooring, Structural Repair, Sandblasting & Painting, Anti-Carbonation Coating, Floor Densification, VDF Concrete, Injection & Grouting തുടങ്ങിയ വിവിധ specialized engineering solutions നല്കുന്ന സ്ഥാപനമാണ് Mount Pameer.
ഒരു സാധാരണ Service Provider എന്ന നിലയില്‍ നിന്ന് ഓരോ Project ന്റയും ആവശ്യങ്ങള്‍ മനസ്സിലാക്കി സമഗ്രമായ Technical Solutions നല്കുന്ന engineering solutions provider എന്ന നിലയിലേക്കുള്ള വളര്‍ച്ചയാണ് സ്ഥാപനത്തിന്റെ പ്രധാന നേട്ടം. Protective Coatings Division ഇന്ന് പ്രധാനപ്പെട്ടൊരു പ്രവര്‍ത്തനമേഖലയാണ്. Mumbai Airport Connectivity Bridge പോലുള്ള വലിയ Infrastructure Projects ലും കേരളത്തിലെ Elevated Highway project ലും സ്ഥാപനത്തിന്റെ services ഉപയോഗിക്കപ്പെട്ടു.
ചെറിയ പ്രൊജക്ടുകളില്‍ നിന്ന് പ്രമുഖ കമ്പനികളിലേക്ക്
ഒരു സ്ഥാപനത്തിന്റെ വളര്‍ച്ച Turnover ല്‍ മാത്രം അളക്കാനാവില്ല; ഉപഭോക്താക്കള്‍ നല്കുന്ന വിശ്വാസവും അതിന്റെ അളവുകോലാണ്. L&T, Tata Projects, Adani, Reliance, Godrej തുടങ്ങിയ പ്രമുഖ Business Groups-മായും വിവിധ projects ല്‍ Mount Pameer പ്രവര്‍ത്തിച്ചിട്ടുണ്ട്.Tata, Voltas എന്നിവയുമായി ബന്ധപ്പെട്ട projects ലും services നല്കാന് കഴിഞ്ഞു.PWD, MES, ISRO, port-related projects തുടങ്ങിയ government and institutional മേഖലകളിലും പ്രവര്‍ത്തന പരിചയം നേടി.

വളര്‍ച്ചയ്ക്കൊപ്പം അംഗീകാരങ്ങളും
Asian Paints ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുമായുള്ള Associations നും Recognitions നും പുറമെ STP Elite Distributors Club Recognition ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും സ്ഥാപനത്തിന് ലഭിച്ചു. 2026ലെ ‘Excellence in Specialized Engineering Solutions’ പുരസ്കാരം ലഭിച്ചതും ഈ യാത്രയിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ്.
26 കോടിക്ക് പിന്നിലെ യാത്ര
ഇന്നത്തെ 26 കോടി turnover ന് പിന്നില്‍ വര്‍ഷങ്ങളുടെ പരിശ്രമവും ഓരോ project- ല്‍ നിന്നുമുള്ള പഠനവും ഓരോ രൗേെീാലൃല് നിന്നുമുള്ള വിശ്വാസവുമുണ്ട്. ചെറിയൊരു സമ്പാദ്യത്തില്‍ നിന്ന് ആരംഭിച്ച യാത്ര, പ്രമുഖ brands, government projects, വലിയ infrastructure projects, corporate associations എന്നിവയിലേക്ക് വളര്‍ന്നു.
ഇന്ന് സ്ഥാപനത്തിന്റെ ലക്ഷ്യം വളര്‍ച്ചയുടെ വേഗം നിലനിര്‍ത്തുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. കൂടുതല്‍ സാങ്കേതിക മികവും മികച്ച project execution ഉം customer-centric approach ഉം ഉറപ്പാക്കി ഇന്ത്യയിലും വിദേശത്തും വിശ്വാസമുള്ള ഒരു പേരായി മാറുക എന്നതാണ്. ഈ ദീര്‍ഘവീക്ഷണമാണ് അടുത്ത ഘട്ടത്തിനുള്ള ശക്തി.
ഇനി അന്താരാഷ്ട്ര വിപണികളിലേക്ക്
26 കോടി ഒരു milestone മാത്രമാണ്. UAE, Dubai, Oman തുടങ്ങിയ Gulf markets ലേക്ക്specialized services വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. പ്രത്യേകിച്ച് Sandblasting, Waterproofing, Protective Coatings മേഖലകളില്‍ അന്താരാഷ്ട്ര സാന്നിധ്യം ഉറപ്പാക്കാനാണ് പദ്ധതി.
അതോടൊപ്പം സ്വന്തമായി construction materials manufacturing ആരംഭിക്കുന്നതും അടുത്ത ഘട്ടത്തിലെ പ്രധാന ലക്ഷ്യമാണ്. സ്വന്തം products വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന ശക്തമായ engineering brand ആയി വളരുകയാണ് ദീര്‍ഘകാല കാഴ്ചപ്പാട്.
ഒരു വ്യക്തിയുടെ സ്വപ്നത്തില്‍ നിന്ന് ഒരു ടീമിന്റെ യാത്രയിലേക്ക്
Engineers, project managers, technicians, applicators, sales and administration team തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് Mount Pameer- ന്റെ ഓരോ വിജയത്തിനും പിന്നില്‍. അതുകൊണ്ടുതന്നെ ഓരോ recognition ഉം ഒരാളുടെ മാത്രം നേട്ടമല്ല; ഒരുമിച്ച് വളര്‍ന്ന ഒരു ടീമിന്റെ അംഗീകാരമാണ്.
ഭാവിയിലെ ഓരോ ചുവടിലും ഗുണമേന്മ, വിശ്വാസ്യത, സാങ്കേതിക മികവ് എന്നിവയ്ക്ക് തന്നെയായിരിക്കും പ്രാധാന്യം. 2010 ലെ ചെറിയ തുടക്കത്തില്‍ നിന്ന് 26 കോടിയുടെ business scale ലേക്കുള്ള യാത്ര ഇനി പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്… ദേശീയതലത്തിലെ വളര്‍ച്ചയില്‍ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക്, service ല്‍ നിന്ന് manufacturing ലേക്ക്, ഒരു സംരംഭത്തില്‍ നിന്ന് ഒരു ആഗോള brandലേക്ക്.
തുടക്കം ചെറുതായിരുന്നു.
സ്വപ്നം വലുതായിരുന്നു.
യാത്ര ഇപ്പോഴും തുടരുകയാണ്…



