EntreprenuershipSuccess Story

മെഴുകുതിരികളില്‍ അത്ഭുതം തീര്‍ത്ത് വിജയമെഴുതി വനിതാ സംരംഭകര്‍ MOONLIGHT LUXURY CANDLES

മെഴുകുതിരികളും ചോക്ലേറ്റുകളും ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ‘ബര്‍ത്ത് ഡേ’ മുതല്‍ ജീവിതത്തിലെ പല പ്രിയപ്പെട്ട ആഘോഷ ദിനങ്ങളും വ്യത്യസ്തമായ മെഴുകുതിരികളുടെ വെളിച്ചത്തില്‍ നമ്മള്‍ മനോഹരമാക്കാറുണ്ട്. ചോക്ലേറ്റുകള്‍ പോലെ തന്നെ ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായി മെഴുകുതിരികള്‍ മാറുമ്പോള്‍ അതിനെ സമ്മാനമായി പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നവരും ധാരാളമാണ്. അത്തരത്തില്‍ മെഴുകുതിരിയുടെ പ്രാധാന്യം മനസിലാക്കി വ്യത്യസ്തമായ ആശയത്തെ കൈമുതലാക്കി, ഒരു സംരംഭം പടുത്തുയര്‍ത്തിയ രണ്ട് വനിതാ സംരംഭകര്‍ നമ്മുടെ കേരളത്തിലുണ്ട്. അവരാണ് കോഴിക്കോട് സ്വദേശിനിയായ ആശ് ജോഷും ബിസിനസ് പങ്കാളിയായ ആര്യാ പൂജയും.

2023 ലാണ് ഇവര്‍ MOONLIGHT LUXURY CANDLES എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഓഡിറ്ററായി ജോലി ചെയ്തിരുന്ന ആശ് ജോഷിനും സുഹൃത്തിനും ചോക്ലേറ്റും ക്യാന്‍ഡില്‍സും ഏറെ പ്രിയപ്പെട്ടതായിരുന്നു. ആ ഇഷ്ടം തന്നെയാണ് ഈ സംരംഭത്തിന്റെ ആരംഭത്തിലേക്ക് ഇരുവരെയും നയിക്കുന്നതും. തങ്ങളുടെ ആന്റിയായ സിസ്റ്റര്‍ ഡോളോറിസ് കണ്ണമ്പുഴയില്‍ നിന്നും ക്യാന്‍ഡില്‍ നിര്‍മാണം പഠിച്ചതിന് ശേഷമാണ് ഈ സംരംഭത്തിന് ഇവര്‍ പുതിയ നല്‍കിയത്.

കസ്റ്റമൈസ്ഡ് ഗിഫ്റ്റിങ്, കോര്‍പ്പറേറ്റ് ഗിഫ്റ്റിങ് എന്നീ മേഖലകളിലാണ് ഇന്ന് MOONLIGHT LUXURY CANDLES ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തില്‍ ആദ്യമായി ‘Candle Bouquets’ കൊണ്ടു വന്നത് ഇവരാണ് എന്നതും ഏറെ ശ്രദ്ധേയമാണ്. ബെല്‍ജിയം ചോക്ലേറ്റുകള്‍ ഏറ്റവും ക്വാളിറ്റിയില്‍ കസ്റ്റമറിന് നല്‍കുന്നതിനാല്‍ തന്നെ ഇന്ത്യയിലും വിദേശത്തുമായി ധാരാളം കസ്റ്റമേഴ്‌സാണ് ഇവര്‍ക്കുള്ളത്. കൂടാതെ 500ല്‍ പരം വിവിധ വ്യത്യസ്ത തരത്തിലുള്ള ക്യാന്‍ഡിലുകള്‍ കസ്റ്റമൈസ്ഡ് ചെയ്തു നല്‍കുന്നതിനാല്‍ തന്നെ MOONLIGHT LUXURY CANDLES തേടിയെത്തുന്നവര്‍ നിരവധിയാണ്. ഇതോടൊപ്പം തന്നെ ഗ്രാന്‍ലോസ് എന്ന ഹെല്‍ത്തി പ്രൊഡക്റ്റും ഇവര്‍ കസ്റ്റമറിലേക്ക് എത്തിക്കുന്നു.

വ്യക്തിഗത ആവശ്യങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമായി പേര്, സന്ദേശം, ഫോട്ടോകള്‍, ലോഗോകള്‍ എന്നിവ പതിപ്പിച്ച ഇവരുടെ കസ്റ്റമൈസ്ഡ് കാന്‍ഡിലുകള്‍ ഇപ്പോള്‍ വളരെ ജനപ്രിയമാണ്. ആലുക്കാസ്,M.O.D Signature Jewellery, ഹൈലൈറ്റ് മാള്‍, Capkon City, Calicut Landmark World തുടങ്ങി വിവിധ ബ്രാന്‍ഡുകള്‍ക്ക് കസ്റ്റമൈസ്ഡ് ക്യാന്‍ഡില്‍ ഇവര്‍ ചെയ്തു നല്‍കിയിട്ടുണ്ട് എന്നത് ഇവരുടെ സംരംഭത്തിന്റെ വിജയ അടയാളം കൂടിയാണ്.

ഫിറ്റ്‌നസ് കോച്ചായ ആര്യാ പൂജMOONLIGHT LUXURY CANDLES യോടൊപ്പം ചേര്‍ന്ന് തങ്ങളുടെ കസ്റ്റമര്‍ക്ക് ആവശ്യമായ ഫിറ്റ്‌നസ് നിര്‍ദേശങ്ങളും ഇവിടെ നല്‍കുന്നു എന്നുള്ളത് മറ്റ് സംരംഭങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നു.

കോഴിക്കോട് ആസ്ഥാനമായാണ് MOONLIGHT LUXURY യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ലോകം മുഴുവന്‍ തങ്ങളുടെ ബിസിനസിനെ വ്യാപിപ്പിക്കാനും മികച്ച ബ്രാന്‍ഡാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ് ഇരുവരും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button