ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ രേണുക പടുത്തുയര്‍ത്തിയ ബ്രാന്‍ഡ് DR BOUTIQUE

ഫാഷന്‍ ഡിസൈനിങ് ഒരു കരിയറായി തിരഞ്ഞെടുക്കുകയും ആ കരിയറിലൂടെ ഒരു ബ്രാന്‍ഡ് രൂപപ്പെടുത്തുകയും ചെയ്യുക എന്നത് അത്ര നിസാരമല്ല. എന്നാല്‍ തന്റെ പാഷനായ ഫാഷന്‍ ഡിസൈനിങ്ങിനെ മികച്ച ബ്രാന്‍ഡ് ആക്കി മാറ്റിയ ഒരു സംരംഭകയുണ്ട്. തമിഴ്‌നാട് കൊയമ്പത്തൂര്‍ സ്വദേശിനിയായ രേണുകയാണ് 20 വര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ DR BOUTIQUE എന്ന സംരംഭത്തെ ജനപ്രീതിയുള്ള ബ്രാന്‍ഡാക്കി മാറ്റിയത്.
2008ലാണ് രേണുക DR BOUTIQUE എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ ചിത്രരചനയോടും ഡിസൈനിങ്ങിനോടും ഏറെ താത്പര്യമുണ്ടായിരുന്ന രേണുകയ്ക്ക് ഫാഷന്‍ ഡിസൈനിങ് തന്നെയാണ് തന്റെ കരിയറെന്ന് മനസിലാക്കാന്‍ ഏറെ പ്രയാസമുണ്ടായിരുന്നില്ല. ഫാഷന്‍ ഡിസൈനിങ് പഠനത്തിന് ശേഷം ആ മേഖലയില്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് എന്ന കൈയ്യൊപ്പ് പതിപ്പിക്കുകയായിരുന്നു പിന്നീട് രേണുകയുടെ ലക്ഷ്യം. അങ്ങനെയാണ് കുടുംബത്തിന്റെ പിന്തുണയോട് കൂടി DR BOUTIQUE എന്ന സ്ഥാപനം രേണുക ആരംഭിക്കുന്നത്.

ഈ മേഖലയോടുള്ള ഇഷ്ടവും ആത്മവിശ്വാസവും മാത്രമായിരുന്നു അന്ന് രേണുകയക്ക് കൈമുതലായുണ്ടായിരുന്നത്. ചെറിയ ഓര്‍ഡറുകള്‍ ഏറ്റെടുത്ത് സന്തോഷത്തോടെ അവ ഡിസൈന്‍ ചെയ്ത് നല്‍കുമ്പോള്‍ രേണുകയ്ക്ക് ആത്മവിശ്വാസവും ഒപ്പം വര്‍ധിച്ചു. ഇന്ന് സെലിബ്രിറ്റി ഡിസൈനുകള്‍ വരെ ചെയ്തു നല്‍കുന്ന ഒരു ബ്രാന്‍ഡാണ് DR BOUTIQUE.

ടെയ്‌ലറിങ്, സ്റ്റിച്ചിങ്, കസ്റ്റമൈസ്ഡ് സ്റ്റിച്ചിങ്, സെലിബ്രിറ്റി കോസ്റ്റ്യും ഡിസൈനിങ്, ഫാഷന്‍ ഷോ കോസ്റ്റ്യും പ്രിപ്രേഷന്‍ തുടങ്ങി ഇന്ന് ഫാഷന്‍ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സംരംഭമാണ് DR BOUTIQUE. കൂടാതെ സകൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഫാഷന്‍ ഡിസൈനിങ് അഭിരുചി വളര്‍ത്താനും അവരെ ഈ മേഖലയില്‍ പ്രാവീണ്യമുള്ളവരാക്കാനുമായി ടെയ്‌ലറിങ് ക്ലാസുകളും ഇവര്‍ നല്‍കുന്നു.

കസ്റ്റമറുടെ ഓരോ ഇഷ്ടങ്ങളും മനസിലാക്കിയാണ് ഡിസൈനുകള്‍ ഇവര്‍ ഒരുക്കി നല്‍കുന്നത്. ഫ്രണ്ട്‌ലി ബഡ്ജറ്റില്‍ ക്വാളിറ്റി വസ്ത്രങ്ങള്‍ നല്‍കുന്നതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സാണ് വിവിധ ഇടങ്ങളില്‍ നിന്നുമായി DR BOUTIQUE തേടിയെത്തുന്നത്. കൃത്യസമയത്ത് തന്നെ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നതിനാല്‍ കസ്റ്റമേഴ്‌സിന്റെ വിശ്വാസവും ഇവര്‍ക്കൊപ്പമുണ്ട്. കൂടുതല്‍ വനിതകള്‍ക്ക് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാക്കി DR BOUTIQUE നെ മാറ്റണമെന്നും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ സംരംഭത്തെ കൂടുതല്‍ മികവിലേക്ക് എത്തിക്കണം എന്നതുമാണ് നിലവില്‍ രേണുകയുടെ ലക്ഷ്യം.



