സ്വപ്നങ്ങള്‍ക്ക് ചിറകേകിയ പെണ്‍കരുത്ത് ; ബ്രൈഡല്‍ റെന്റല്‍ രംഗത്ത് വിശ്വാസത്തിന്റെ പേരായി Aserah Premium Bridal Rentals

വിജയമെന്നത് പലപ്പോഴും ഒരു ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യത്തിന്റെ മറ്റൊരു പേരാണ്. ചിലര്‍ അവസരങ്ങള്‍ കാത്തിരിക്കും, മറ്റുചിലര്‍ സ്വന്തം അവസരങ്ങള്‍ സൃഷ്ടിക്കും. അത്തരത്തില്‍ കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട് ഒരു സ്വപ്നത്തെ വിജയഗാഥയാക്കി മാറ്റിയ വനിതയാണ് എറണാകുളം സ്വദേശിനി സാലിമ. ഇന്ന് കേരളത്തിലെ ബ്രൈഡല്‍ റെന്റല്‍ മേഖലയിലെ ശ്രദ്ധേയമായ പേരുകളിലൊന്നായ Aserah Premium Bridal Rentals എന്ന ബ്രാന്‍ഡിന്റെ പിന്നിലെ പ്രചോദന ശക്തി കൂടിയാണ് അവര്‍.
ഫാഷന്‍ ഡിസൈനിങ് രംഗത്ത് മികച്ച പ്രവൃത്തി പരിചയമുള്ള സാലിമ, ബ്രൈഡല്‍ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് സംരംഭം രൂപീകരിച്ചത്. വിവാഹ വസ്ത്രങ്ങള്‍ വാങ്ങുന്നതിനായി വലിയ തുക ചെലവഴിക്കുമ്പോള്‍, കുറഞ്ഞ ചെലവില്‍ മികച്ച ഔട്ട്ഫിറ്റുകള് ലഭ്യമാക്കാമെന്ന ചിന്തയാണ് ബ്രാന്‍ഡിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയത്.

പഠനകാലം മുതല്‍ മാതാപിതാക്കളുടെയും സഹോദരന്റെയും പിന്തുണയും പിന്നീട് വിവാഹശേഷം ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചതോടെ സ്വന്തം സ്വപ്നങ്ങള്‍ക്ക് സാലിമ രൂപം നല്കി. എറണാകുളം പത്തടിപ്പാലത്ത് മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച Aserah Premium Bridal Rentals ഇന്ന് ബ്രൈഡല്‍ റെന്റല്‍ മേഖലയിലെ വിശ്വാസ്യതയുടെ പര്യായമായി മാറിയിരിക്കുകയാണ്.
വെഡ്ഡിങ് ഔട്ട്ഫിറ്റുകള് താങ്ങാനാവുന്ന വിലയില്‍ ആളുകളിലേക്ക് എത്തിക്കുന്നതോടൊപ്പം ബ്രൈഡല്‍ കസ്റ്റമൈസേഷനിലും Aserah ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്‍ഹൗസ് കളക്ഷനുകളിലെ പ്രീമിയം ഡിസൈനുകളാണ് ‘റെന്റലി’നായി ഒരുക്കുന്നത്. ബ്രൈഡല്‍ ലെഹങ്ക സെക്ഷന്‍, വൈറ്റ് ഗൗണ്‍ സെക്ഷന്‍, കസ്റ്റമൈസേഷന് വിഭാഗം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഓരോ വൈറ്റ് ഗൗണ്‍ ഡിസൈനുകളും കസ്റ്റമൈസ്ഡാണെന്നതാണ് Aserahയുടെ ഏറ്റവും വലിയ പ്രത്യേകത.
തുടക്കകാലത്ത് നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഒരിക്കലും പിന്മാറാതെ മുന്നോട്ട് പോകാനുള്ള മനോഭാവമാണ് സാലിമയുടെ വിജയത്തിന്റെ രഹസ്യം. നിരന്തരമായ പരിശ്രമവും കസ്റ്റമേഴ്സിനോടുള്ള പ്രതിബദ്ധതയും കൊണ്ട് ഇന്ന് എറണാകുളത്തെ മുന്‍നിര ബ്രൈഡല്‍ റെന്റല്‍ ഷോറൂമുകളിലൊന്നായി Aserah മാറിയിരിക്കുന്നു. മാത്രമല്ല, കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ബ്രൈഡല്‍ റെന്റല്‍ ഷോറൂമെന്ന പ്രത്യേകതയും അലെൃമവക്ക് സ്വന്തമാണ്.
മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അവരെ മത്സരാര്‍ത്ഥികളായി കാണാതെ, ഓരോ കസ്റ്റമറുടെയും ആവശ്യങ്ങള്‍ക്കൊപ്പമാണ് താനെന്നും നില്‍ക്കുന്നതെന്ന് സാലിമ വിശ്വസിക്കുന്നു. അതാണ് Aserahയെ ഒരു സാധാരണ റെന്റല്‍ ഷോപ്പില്‍ നിന്ന് ഒരു Complete Bridal Solution Destination ആക്കി മാറ്റിയത്. ഉപഭോക്താക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ് ബ്രാന്‍ഡിന്റെ ഏറ്റവും വലിയ ശക്തി.

വിജയകരമായ ഓരോ സംരംഭത്തിന് പിന്നിലും ഉറച്ച തീരുമാനങ്ങളും എണ്ണമറ്റ ത്യാഗങ്ങളുമുണ്ടെന്നതിന് മികച്ച ഉദാഹരണമാണ് സാലിമയുടെ ജീവിതയാത്ര. കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തി പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ച് Aserah-യെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് അവരുടെ അടുത്ത ലക്ഷ്യം.
സ്വപ്നം കാണാന്‍ എല്ലാവര്ക്കും കഴിയും. എന്നാല്‍ ആ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനാവശ്യമായ കഠിനാധ്വാനവും സ്ഥിരതയും വളരെ കുറച്ചുപേര്‍ക്കേ ഉണ്ടാകൂ. അത്തരത്തില്‍ സ്വന്തം കഴിവും സമര്‍പ്പണവും കൊണ്ട് ബ്രൈഡല്‍ റെന്റല്‍ മേഖലയിലെ മികച്ച ബ്രാന്‍ഡുകളിലൊന്നായി Aserah-യെ വളര്‍ത്തിയെടുത്ത സാലിമ, നിരവധി വനിതാ സംരംഭകര്‍ക്ക് പ്രചോദനമാണ്.
https://www.instagram.com/aserah?igsh=ZjFjNzQ3bmd4ejg%3D&utm_source=qr
https://www.instagram.com/brides_of_aserah?igsh=eXBsbnJmdGtleWFp&utm_source=qr
https://www.instagram.com/aserah_the_aisle?igsh=MWY3bDZiOTFwamZjcQ%3D%3D&utm_source=qr



