EntreprenuershipSuccess Story

സ്വപ്‌നങ്ങള്‍ക്ക് ഫോക്കസ് നല്‍കിയപ്പോള്‍; വിജയത്തിന്റെ പുതിയ ഫ്രെയിമുകള്‍ തീര്‍ത്ത് visualnarrative_byrobbin

ഒരു ചിത്രം ഒരു നിമിഷത്തെ മാത്രം പകര്‍ത്തുന്നതല്ല, അതിനുള്ളിലെ വികാരങ്ങളെയും ഓര്‍മകളെയും കാലത്തിനപ്പുറത്തേക്ക് കൊണ്ടുപോകുന്നതാണ്. ആ ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും പിന്നില്‍ ഒരോ കഥയുമുണ്ട്. ആ കഥയെ മനോഹരമായി ആവിഷ്‌കരിച്ച് ഓര്‍മകളെ കാലാതീതമാക്കുകയാണ് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Visual Narrative by Robbin.

ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ഇന്ന് വെറും സേവനമേഖല മാത്രമല്ല, വികാരങ്ങളും അനുഭവങ്ങളും തലമുറകളിലേക്ക് കൈമാറുന്ന ഒരു കലയായി മാറിക്കഴിഞ്ഞു. ആ കലയുടെ സൗന്ദര്യം ഓരോ ഫ്രെയിമിലും പകര്‍ത്തി ക്ലെയ്ന്റുകളുടെ മനസ്സില്‍ ഇടം നേടുകയാണ് ഈ സ്ഥാപനം. ഫോട്ടോഗ്രാഫര്‍, ഫിലിം എഡിറ്റര്‍, സംരംഭകന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച റോബിന്‍ തോമസാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

ഫിലിം എഡിറ്റിങ്ങും ഫോട്ടോഗ്രഫിയും പഠിച്ച റോബിന്‍, തന്റെ പാഷനെ തൊഴില്‍മേഖലയാക്കി മാറ്റണമെന്ന ആഗ്രഹത്തോടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. പഠനശേഷം പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരങ്ങള്‍ അദ്ദേഹത്തിന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവായി. പിന്നീട് കോവിഡ് കാലത്ത് ജോലി നഷ്ടമായെങ്കിലും അത്, സ്വന്തം ബ്രാന്‍ഡെന്ന സ്വപ്‌നത്തിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള പ്രചോദനമായി മാറി.

കുടുംബത്തിന്റെ പ്രത്യേകിച്ച് സഹോദരി റോസമ്മയുടെയും ഫ്രണ്ട്‌സിന്റെയും അകമഴിഞ്ഞ പിന്തുണ കരുത്താക്കി ആരംഭിച്ച സ്ഥാപനം ഇന്ന്, മികച്ച ആശയങ്ങളും സാങ്കേതിക മികവും ഒത്തുചേരുന്ന ഒരു ‘സമഗ്ര പ്രൊഡക്ഷന്‍ ഹൗസെ’ന്ന നിലയിലേക്ക് വളര്‍ന്നു. വെഡ്ഡിങ് ഫോട്ടോഗ്രഫി, പ്രീ വെഡ്ഡിങ് ഷൂട്ടുകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, മോഡലിങ്, കൊമേഴ്‌സ്യല്‍ അഡ്വര്‍ടൈസ്‌മെന്റുകള്‍, ഇവന്റ് കവറേജുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് സ്ഥാപനം ഒരുക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ഈ സംരംഭം ഇതിനോടകം 700 ലധികം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇവരുടെ വര്‍ക്കുകള്‍ കണ്ട് ഇഷ്ടമായി എത്തുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് സ്ഥാപനത്തിലൂടെ റോബിന്‍ നേടിയ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും തെളിവാണ്.

കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയിലാണ് റോബിന്‍ തന്റെ സ്ഥാനമുറപ്പിച്ചത്. അതിന് പിന്നില്‍ കഠിനാധ്വാനവും പുതുമയോടുള്ള ആഗ്രഹവും ക്ലെയ്ന്റുകളുടെ സംതൃപ്തിക്ക് നല്‍കുന്ന പ്രാധാന്യവുമാണ്. ഭാവിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനും, പ്രൊഡക്ഷന്‍ മേഖലയിലെ കൂടുതല്‍ വലിയ പ്രോജക്ടുകളിലേക്ക് കടന്നുചെല്ലാനും Visual Narrative by Robbin ലക്ഷ്യമിടുന്നു.

ഓര്‍മകളെ മനോഹരമായി പകര്‍ത്താനും ബ്രാന്‍ഡുകള്‍ക്ക് ദൃശ്യഭാഷ നല്‍കാനും കഥകളെ ഹൃദയങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന ഒരു വിശ്വസ്ത പ്രൊഡക്ഷന്‍ ഹൗസായി വളരുകയാണ് ഇന്ന് ഈ സ്ഥാപനം. ഓരോ ഫ്രെയിമിലും ഒരു കഥയുണ്ട്, ആ കഥയെ ദൃശ്യവിസ്മയമാക്കുന്ന പേരാണ് Visual Narrative by Robbin.

https://www.instagram.com/visualnarrative_byrobbin?igsh=MThtOXkxejBncDlidQ%3D%3D&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button