Entreprenuership

സ്വയം തൊഴിലിലൂടെ വരുമാനം, ഒപ്പം ജീവിതശൈലി രോഗങ്ങള്‍ക്ക് വിടപറയാം; ‘Mi Trend’ നിങ്ങള്‍ക്ക് നല്‍കുന്നത് അവസരങ്ങളുടെ അനന്തസാധ്യതകള്‍

സ്വയംതൊഴില്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. പഠിച്ചുകൊണ്ടിരിക്കുന്നവരും വീട്ടമ്മമാരും മറ്റ് ജോലി ചെയ്യുന്നവരും എല്ലാം ഒന്നിലധികം ജോലികള്‍ ഒരേസമയം തേടി പോകുന്നതിന്റെ അടിസ്ഥാനപരമായ കാരണം കൂടുതല്‍ വരുമാനം ഉറപ്പുവരുത്താന്‍ വേണ്ടിയാണ്. അപ്പോഴും കബളിപ്പിക്കപ്പെടാത്ത ഒരു സ്ഥാപനമാകും എല്ലാവരും ആദ്യം അന്വേഷിക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് സ്വയംതൊഴില്‍ എന്ന സ്വപ്‌നം നിറവേറ്റി കൊടുക്കുകയാണ് ‘മൈ ട്രെന്‍ഡ്’ എന്ന സ്ഥാപനം.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ ട്രെന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് നസീര്‍ ബാബു എന്ന സംരംഭകനാണ്. ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങള്‍ മൂലം വിഷമിക്കാത്തവര്‍ കുറവായിരിക്കും. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ജീവിതശൈലി രോഗങ്ങളുടെ പിടിയില്‍ അകപ്പെടുമ്പോള്‍, അമിതവണ്ണം, തൈറോയിഡ്, ചര്‍മ രോഗങ്ങള്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് മൈ ട്രെന്‍ഡിലൂടെ നസീര്‍ ബാബു മുന്നോട്ടുവയ്ക്കുന്നത്.

കലര്‍പ്പില്ലാത്ത ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് ‘ഗ്രീന്‍ ലൈഫ്’ എന്ന കമ്പനി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് മൈ ട്രെന്‍ഡ് ചെയ്യുന്നത്. ഇത്രയൊക്കെ പറഞ്ഞപ്പോഴും മൈ ട്രെന്‍ഡ് എങ്ങനെയാണ് സ്വയംതൊഴില്‍ ആളുകള്‍ക്ക് നല്‍കുന്നതെന്ന ചോദ്യം നിങ്ങള്‍ക്കുണ്ടാകാം…

നിങ്ങള്‍ സ്വയം തൊഴില്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് മൈ ട്രെന്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം നസീര്‍ ബാബു ഒരുക്കുന്നു. തന്റെ സംരംഭത്തെ ജനകീയമാക്കുക, കൂടുതല്‍ ആളുകള്‍ക്ക് ആയുര്‍വേദത്തിന്റെ ആരോഗ്യഗുണങ്ങള്‍ പകര്‍ന്നു നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ മൈ ട്രെന്‍ഡിന്റെ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നസീര്‍ ബാബു മുന്‍തൂക്കം നല്‍കിക്കഴിഞ്ഞു.

ഡയറക്ട് മാര്‍ക്കറ്റിംഗ് ടീമിന്റെ സാരഥി എന്നതിനപ്പുറം മോട്ടിവേറ്റര്‍ കൂടിയായ ഈ സംരംഭകന്‍ ഇതിനോടകം നിരവധി ആളുകള്‍ക്ക് സംരംഭക മേഖലയിലേക്ക് കടന്നുവരാനുള്ള കരുത്ത് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് വച്ച് നടന്ന സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് എന്ന സംരംഭക സംഗമത്തില്‍ ‘ഔട്ട്സ്റ്റാന്‍ഡിങ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് നല്‍കി അന്നത്തെ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നസീര്‍ ബാബുവിനെ ആദരിച്ചത് ഒന്നുമാത്രം മതി ‘മൈ ട്രെന്‍ഡ്’ എന്ന സ്ഥാപനത്തിന് ആളുകള്‍ക്കിടയില്‍ ഉള്ള വിശ്വാസ്യതയും ജനപിന്തുണയും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാന്‍. എല്ലാത്തിനും നസീര്‍ ബാബു എന്ന സംരംഭകനെ കരുത്തനാക്കുന്നതിന് ദൈവകൃപയും വലിയൊരു വിഭാഗം തൊഴിലാളികളുടെ പരിശ്രമവും ഒപ്പം തന്നെയുണ്ട്.

മൈ ട്രെന്‍ഡിന്റെ ഭാഗമാകുവാനും ഫ്രാഞ്ചൈസി ആരംഭിക്കുവാനും ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക… നസീര്‍ ബാബു: 9072513665

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button