വിമര്‍ശിച്ചവര്‍ക്ക് വിജയത്തിലൂടെ മറുപടി; സൗന്ദര്യലോകത്ത് സ്വന്തം സാമ്രാജ്യം തീര്‍ത്ത് Arshana Makeover

ഓരോ സ്ത്രീയുടെയും സ്വപ്നങ്ങള്‍ പലപ്പോഴും സാഹചര്യങ്ങളോട് പൊരുതി വിജയത്തിലേക്ക് എത്തുന്ന കഥകളാണ്. അത്തരത്തില്‍ കഠിനാധ്വാനത്തിലൂടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ വനിതയാണ് തൃശൂര്‍ ജില്ലയിലെ ഊരകം സ്വദേശിനി അന്‍സില. വിമര്‍ശനങ്ങളെ വെല്ലുവിളിയാക്കി മാറ്റി, ഇന്ന് സൗന്ദര്യ മേഖലയില്‍ സ്വന്തമായൊരു ബ്രാന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് അവര്‍. Arshana Makeover ലൂടെ ഇന്ന് നിരവധി സ്ത്രീകളുടെ വിശ്വാസം നേടിയ സംരംഭക കൂടിയാണ് അന്‍സില.
അഗ്രികള്‍ച്ചര്‍ മേഖലയിലാണ് അന്‍സില പഠിച്ചത്. എന്നാല്‍ വീട്ടിലെ സാഹചര്യങ്ങള്‍ മൂലം അത് തുടരാന്‍ സാധിച്ചില്ല. ചെറുപ്പം മുതല്‍ തന്നെ സൗന്ദര്യമേഖലയോടും മെഹന്തി ഡിസൈനിങ്ങിനോടും പ്രത്യേക താല്പര്യമുണ്ടായിരുന്നതിനാല് ഹൃദയത്തോട് ചേര്‍ന്നുനിന്ന ആ പാഷനാണ് പിന്നീട് അവരെ ബ്യൂട്ടീഷ്യന് കോഴ്സിലേക്ക് നയിച്ചത്. കുടുംബത്തിന്റെ, പ്രത്യേകിച്ച് ഭര്‍ത്താവിന്റെ ശക്തമായ പിന്തുണയോടെ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയ രീതിയില്‍ ആരംഭിച്ച പാര്‍ലര്‍ ഇന്ന് തൃശൂരിലെ ശ്രദ്ധേയമായ ബ്യൂട്ടി സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണ്.

ആരംഭകാലത്ത് വെല്ലുവിളികളും വിമര്‍ശനങ്ങളും കുറവായിരുന്നില്ല. എന്നാല്‍ ‘നിനക്കൊന്നും കഴിയില്ലെ’ന്ന് പറഞ്ഞവരുടെ വാക്കുകള്‍ അന്‍സിലയെ തളര്‍ത്തിയില്ല. മറിച്ച് കൂടുതല്‍ പഠിക്കാനും കൂടുതല്‍ മികവ് നേടാനും ഉയരങ്ങളിലേക്ക് എത്താനുമുള്ള പ്രചോദനമായി മാറി. ആ ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഇന്ന് വിജയത്തിന്റെ പടവുകള്‍ കയറാന്‍ അവരെ സഹായിച്ചത്.
പാര്‍ലര്‍ സേവനങ്ങളില്‍ മാത്രം ഒതുങ്ങാതെ മേക്കോവര്‍ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹം അന്‍സിലയെ കൂടുതല്‍ പരിശീലനങ്ങളിലേക്കും പഠനങ്ങളിലേക്കും നയിച്ചു. തുടക്കത്തില്‍ ചെറിയൊരു പാര്ലറായാണ് തുടങ്ങിയതെങ്കിലും കുറച്ചു കാലത്തിന് ശേഷം മേക്കപ്പിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു മേക്കപ്പ് സ്റ്റുഡിയോ കൂടിതുടങ്ങി. ഈ മേക്കപ്പ് സ്റ്റുഡിയോ ഇന്ന് നിരവധി ബ്രൈഡ്സിന്റെ സ്വപ്നദിനത്തിന് മാറ്റുകൂട്ടുന്നു. ബ്രൈഡല്‍ മേക്കപ്പില്‍ അന്‍സിലയുടെ കൈയൊപ്പ് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വളരുകയാണ്.
ത്രെഡ്ഡിങ്, ഫേഷ്യല്‍, സ്കിന്‍ കെയര്‍ ട്രീറ്റ്മെന്റുകള്‍ തുടങ്ങി സമ്പൂര്‍ണ ബ്യൂട്ടി സര്‍വീസുകള്‍ക്കൊപ്പം മേക്കപ്പ് കോഴ്സുകളും ഇവിടെ ലഭ്യമാണ്. മികച്ച പരിശീലനം നല്കി പുതിയ തലമുറ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ വളര്‍ത്തിയെടുക്കുന്നതിനായി ഒരു അക്കാദമിയും തുടങ്ങിയിട്ടുണ്ട്.
മേക്കോവര്‍ മത്സരങ്ങളിലടക്കം സജീവമായി പങ്കെടുത്ത അന്‍സില, പങ്കെടുത്ത നിരവധി മത്സരങ്ങളില്‍ വിജയിയുമായിട്ടുണ്ട്. ഓരോ അംഗീകാരവും കൂടുതല്‍ പഠിക്കാനും സ്വയം മെച്ചപ്പെടുത്താനുമുള്ള പ്രചോദനമായി അവര്‍ കാണുന്നു.
ഇന്ന് Arshana Makeover ന്റെ വളര്‍ച്ചക്ക് പ്രധാന കാരണം ഉപഭോക്താക്കളുടെ വിശ്വാസമാണ്. ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അന്‍സിലയുടെ വര്‍ക്കുകള്‍ കണ്ടറിഞ്ഞ് എത്തുന്നവരാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശക്തി. വലിയ മത്സരങ്ങള്‍ നിറഞ്ഞ ഈ മേഖലയിലും തന്റെ പ്രവര്‍ത്തന മികവും കസ്റ്റമേഴ്സിന്റെ സ്നേഹവും വിശ്വാസവുമാണ് അന്‍സിലക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുക്കുന്നത്.

ഭാവിയില്‍ പുതിയ പാര്‍ലറുകളും മേക്കപ്പ് സ്റ്റുഡിയോയുടെ പുതിയ ബ്രാഞ്ചുകളും ആരംഭിക്കണമെന്നതാണ് അന്‍സിലയുടെ സ്വപ്നം. അതോടൊപ്പം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേക്കപ്പ് പരിശീലനം നല്കി ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും അവര്‍ ലക്ഷ്യമിടുന്നു.
സ്വപ്നങ്ങളെ പിന്തുടരാന് ധൈര്യമുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ പോലും വിജയത്തിലേക്കുള്ള പടവുകളാകുമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അന്‍സില. ഇന്ന് Arshana Makeover ഒരു ബ്യൂട്ടി ബ്രാന്‍ഡ് മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും പരിശ്രമത്തിന്റെയും വിജയത്തിന്റെയും മനോഹരമായ കഥ കൂടിയാണ്.



