EntreprenuershipSuccess Story

ആത്മവിശ്വാസത്തോടെ തിളങ്ങാന്‍, വിസ്മയിപ്പിക്കുന്ന ശേഖരവുമായി ‘KIZA JEWELS’

ആഭരണങ്ങളോട് പ്രിയം ഇല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. വിവാഹവിപണിയില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ് ഇന്ന് ആഭരണങ്ങള്‍. പാരമ്പരാഗത ആഭരണങ്ങള്‍ മുതല്‍ മോഡേണ്‍ ആഭരണങ്ങള്‍ വരെ ഇന്ന് പലരുടെയും ഇഷ്ടങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ഏറ്റവും ഭംഗിയും മനോഹാരിതയും നിറഞ്ഞ ആഭരണങ്ങള്‍ ആത്മവിശ്വാസത്തിന്റെയും പ്രൗഢിയുടെയും കൂടി അടയാളമാണ്. അത്തരത്തില്‍ ആഭരണങ്ങളിലൂടെ ഏതൊരാളുടെയും ആത്മവിശ്വാസത്തിനും സൗന്ദര്യത്തിനും മാറ്റ് കൂട്ടുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് KIZA JEWELS.

2023 ലാണ് കോഴിക്കോട് സ്വദേശിനിമാരായ ജെസ്‌നയും അമിതയും തൃശൂര്‍ സ്വദേശിനിയായ ആതിരയും ചേര്‍ന്ന് KIZA JEWELS എന്ന സംരംഭ ആശയത്തിന് രൂപം നല്‍കുന്നത്. സുഹൃത്തുക്കളും ഐടി ജീവനക്കാരുമായ ഇവര്‍ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് KIZA JEWELS എന്ന Premium Qualitiy Imitation ജുവലറിക്ക് രൂപം നല്‍കിയത്. ഓരോ ആഘോഷ സീസണിനും അനുസരിച്ച് അതിന് യോജിക്കുന്ന പരമ്പരാഗതവും മോഡേണുമായ ഗോള്‍ഡ് പ്ലേറ്റഡ് ആഭരണങ്ങള്‍ ഇവിടെ ലഭ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.


നെക്ലേസ്, റിംഗ്, ചെയിന്‍, കൊറിയന്‍ സ്‌റ്റൈലിഷ് ജുവല്‍സ് തുടങ്ങി എല്ലാ ജുവലറി ഐറ്റങ്ങളും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഇവിടെ എപ്പോഴും വ്യത്യസ്തമായ മോഡലുകളില്‍ ലഭിക്കുന്നു. നല്‍കുന്ന ആഭരണങ്ങള്‍ക്ക് മികച്ച വാറന്റിയും ഇവര്‍ ഉറപ്പ് നല്‍കുന്നതിനാല്‍ കേരളത്തിന് പുറത്ത് വിദേശത്തും നിരവധി കസ്റ്റമേഴ്‌സാണ് KIZA JEWELS ന് ഉള്ളത്. വിശ്വസ്തപരമായ കസ്റ്റമര്‍ സര്‍വീസാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും മികച്ച മേന്മ. 24X7 കസ്റ്റമര്‍ സര്‍വീസ് നല്‍കുന്നതിനാല്‍ തന്നെ ഏതൊരു കസ്റ്റമര്‍ക്കും എപ്പോഴും കൃത്യമായ പിന്തുണ ഇവര്‍ ഉറപ്പ് നല്‍കുകയും നിശ്ചയിച്ച കാലയളവിനുള്ളില്‍ തന്നെ ജുവലറി ഐറ്റങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് കൃത്യമായി എത്തിച്ചു നല്‍കുകയും ചെയ്യുന്നു.

World Wide Shipping എന്നതാണ് KIZA JEWELS ന്റെ മറ്റൊരു പ്രത്യേകത. കേരളത്തിലെ പരമ്പരാഗത ആഭരണത്തിന്റെ ഗോള്‍ഡ് പ്ലേറ്റഡ് ഐറ്റങ്ങള്‍ മുതല്‍ നൂതന ഡിസൈനിലുള്ള ഡെയ്‌ലി വെയര്‍ ജുവല്‍സ് വരെ ഇവിടെ ലഭ്യമാണ്. സ്വര്‍ണവില വര്‍ധനവിനെ തുടര്‍ന്ന് ആഭരണ സ്വപ്‌നങ്ങള്‍ സാധിക്കാത്ത പലര്‍ക്കും ആശ്വാസമാണ് KIZA JEWELS ന്റെ ഈ ജുവല്‍സ്. സ്വര്‍ണം പൂശിയ ഈ ആഭരണങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡായതിനാല്‍ ആവശ്യക്കാരും ധാരാളമാണ്.

നിലവില്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വിഷുവിന് മുന്‍പായി ഓഫ്‌ലൈന്‍ സ്‌റ്റോറായി കോഴിക്കോട് പാളയത്ത് ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ വനിതാ സംരംഭകര്‍. KIZA JEWELS നെ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ബ്രാന്‍ഡാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നിലവില്‍ ഈ സുഹൃത്തുക്കള്‍.

     
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button