ഓരോ ഫ്രെയ്മിലും ഓരോ ഓര്‍മകള്‍; വെഡ്ഡിങ് ലോകത്ത് വിശ്വാസത്തിന്റെ പേരായി മാറിയ RS Weddings Movies

ഒരു ക്യാമറയും വലിയൊരു സ്വപ്നവും മാത്രം കൈവശമാക്കി തുടങ്ങിയ യാത്ര ഇന്ന് നൂറുകണക്കിന് കുടുംബങ്ങളുടെ സന്തോഷ നിമിഷങ്ങളെ മനോഹരമായി പകര്‍ത്തുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കഴക്കൂട്ടം സ്വദേശി റാഷിഖിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന RS Weddings Movies ഇന്ന് ശ്രദ്ധേയമായ വെഡ്ഡിങ് ഫോട്ടോഗ്രഫി സ്ഥാപനങ്ങളിലൊന്നാണ്.
പഠനത്തിന് ശേഷമാണ് റാഷിഖ് ഫോട്ടോഗ്രഫിയിലേക്ക് എത്തുന്നത്. സാധാരണ ഫോട്ടോഷൂട്ടുകളിലൂടെ തുടങ്ങിയ യാത്ര പിന്നീട് ഒരു സുഹൃത്തിലൂടെ ആദ്യ വെഡ്ഡിങ് ഫോട്ടോഗ്രഫിയിലേക്ക് കടന്നു. ആ ഒരു അവസരമാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതവും കരിയറും മാറ്റിമറിച്ചത്. ഇന്ന് ആറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, 500 ല്‍ അധികം വെഡ്ഡിങ് പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് RS Weddings Movies.

കടുത്ത മത്സരമുള്ള മേഖലയായിട്ടും ക്ലെയ്ന്റുകളോടുള്ള ആത്മാര്‍ത്ഥതയും സമയബന്ധിതമായ സേവനവുമാണ് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്. മികച്ച ക്വാളിറ്റിയിലുള്ള ആല്‍ബങ്ങളും സിനിമാറ്റിക് വെഡ്ഡിങ് വിഡിയോകളും നിശ്ചിത സമയത്തിനുള്ളില്‍ ക്ലെയ്ന്റിന് കൈമാറുന്നതില്‍ കമ്പനി പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. സേവനത്തിലെ വിശ്വാസ്യതയും ക്ലെയ്ന്റ് റിലേഷനും തന്നെയാണ് ഇവരെ കൂടുതല്‍ പ്രിയങ്കരരാക്കുന്നത്.
ഈ വിജയത്തിനു പിന്നില്‍ കുടുംബത്തിന്റെ വലിയ പിന്തുണയുണ്ടെന്ന് റാഷിഖ് അഭിമാനത്തോടെ പറയുന്നു. പ്രത്യേകിച്ച് ആദ്യ ക്യാമറ വാങ്ങാന്‍ സഹായം നല്കിയ അമ്മൂമ്മയും എല്ലാ ഘട്ടങ്ങളിലും ഒപ്പമുണ്ടായ അമ്മ സലീനയും കുടുംബവുമാണ് അദ്ദേഹത്തിന്റെ ശക്തി. ഹോസ്പിറ്റല്‍ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പാഷനായി ഒപ്പം കൂട്ടിയ ഫോട്ടോഗ്രഫി, ഒടുവില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ വഴിയാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം പൂര്‍ണമായി ഈ രംഗത്തേക്ക് തിരിഞ്ഞത്.

തന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും ക്ലെയ്ന്റുകളോടുള്ള വിശ്വാസപരമായ സമീപനവും കൊണ്ടാണ് ഇന്ന് കൂടുതല്‍ വര്‍ക്കുകള്‍ ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ ലഭിക്കുന്നത്. ഒരു വെഡ്ഡിങ് കഴിഞ്ഞാല്‍ അതിലൂടെ തന്നെ പുതിയ ക്ലെയ്ന്റുകള്‍ എത്തുന്ന സാഹചര്യം സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. ഓരോ പ്രോജക്ടും സ്വന്തമായൊരു ഉത്തരവാദിത്വമായി കണ്ട് കൃത്യമായ പ്രവര്‍ത്തനമാണ് RS Weddings Movies ന്റെ പ്രത്യേകത. വെറും ഫോട്ടോകളും വിഡിയോകളും മാത്രമല്ല, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളെ മനോഹരമായ ഓര്‍മകളാക്കി മാറ്റുകയാണ് ഈ ടീം ചെയ്യുന്നത്.
ഓരോ വിവാഹ നിമിഷവും ഒരു കഥപോലെ മനോഹരമായി പകര്‍ത്തി ജീവിതകാലം മുഴുവന്‍ സൂക്ഷിക്കാവുന്ന ഓര്‍മകളാക്കി മാറ്റുകയാണ് RS Weddings. ആത്മാര്‍ത്ഥതയും ക്വാളിറ്റിയോടുള്ള പ്രതിബദ്ധതയും കൈമുതലാക്കി മുന്നേറുന്ന റാഷിഖിന്റെയും ടീമിന്റെയും ഈ യാത്ര, വെഡ്ഡിങ് ഫോട്ടോഗ്രഫി രംഗത്ത് ഇനി കൂടുതല്‍ വലിയ നേട്ടങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ഓരോ ഫ്രെയിമിലും ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ പകര്‍ത്തി വിശ്വാസത്തിന്റെ വെളിച്ചത്തില്‍ തങ്ങളുടെ സ്വന്തം കഥ എഴുതിക്കൊണ്ടിരിക്കുകയാണ് RS Weddings Movies.




