‘നിശ്ചയദാര്‍ഢ്യത്തിന്റെ ചായക്കൂട്ടുകള്‍; സൗന്ദര്യ സങ്കല്പങ്ങള്ക്ക് പുതുഭാവമേകി പൂജ ജഗന്

പത്താം ക്ലാസ്സ് അവധിക്കാലത്ത് ഒരു കൗതുകത്തിന് തുടങ്ങിയ ഇഷ്ടം… അന്ന് അതൊരു കരിയറായി മാറുമെന്നോ, വര്‍ഷങ്ങള്‍ക്കിപ്പുറം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകുന്ന ഒരു സലൂണിലേക്കും അക്കാദമിയിലേക്കും എത്തിനില്ക്കുമെന്നോ പൂജ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇന്ന് തൃശൂര്‍ തൃപ്രയാറിന്റെ മണ്ണില്‍ സൗന്ദര്യ സങ്കല്പങ്ങള്ക്ക് പുതുഭാഷ്യം നല്കുന്ന ‘പൂജാസ് ട്രെന്‍ഡ്സ് മേക്കപ്പ് സ്റ്റുഡിയോ’ (Pooja’s Trends) എന്ന വിജയഗാഥയ്ക്ക് പിന്നില്‍ തൃശൂര്‍ സ്വദേശിയായ പൂജ ജഗന് എന്ന സ്ത്രീയുടെ തളരാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ കഥയുണ്ട്.

17 വര്‍ഷം മുമ്പ് ഈ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ഇന്നത്തെപ്പോലെ ഒരു സ്വീകാര്യത ബ്യൂട്ടീഷ്യന് എന്ന തൊഴിലിന് ഉണ്ടായിരുന്നില്ല. ഈ ഫീല്‍ഡ് തിരഞ്ഞെടുത്തതിന് ചോദ്യം ചെയ്തവരുണ്ടായിരുന്നു. ഈ മേഖലയിലെ നിലനില്‍പ്പിന്റെ സാധ്യതയെ കുറിച്ച് ആശങ്കപ്പെട്ടവരുണ്ടായിരുന്നു. എന്നാല്‍ കഠിനാധ്വാനം കൊണ്ടാണ് അവര്‍ക്കെല്ലാം പൂജ മറുപടി നല്‍കിയത്. കൈക്കുഞ്ഞുമായി സലൂണ്‍ തുടങ്ങിയ നാളുകളില്‍ ഉറക്കമില്ലാത്ത രാത്രികളും വിശ്രമമില്ലാത്ത പകലുകളുമായിരുന്നു പൂജയുടെ കൂട്ടിനുണ്ടായിരുന്നത്. പ്രയാസങ്ങള്‍ക്കിടയിലും ക്ലെയ്ന്റുകള്ക്കിടയില് അവര്‍ പടുത്തുയര്‍ത്തിയ വിശ്വാസം ഒന്നുമാത്രം മതിയായിരുന്നു 24-ാം വയസ്സില്‍ അവര്‍ ആരംഭിച്ച പൂജാസ് ട്രെന്‍ഡ്സിനെ വളര്‍ത്തിയെടുക്കാന്‍.

ഓരോ ചര്‍മത്തിനും അതിന്റേതായ ഭംഗിയുണ്ടെന്ന് പൂജ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വെഡിങ് മേക്കപ്പില്‍ ‘ഡാര്‍ക്ക് സ്കിന്‍’ ക്ലെയ്ന്റുകള്‍ക്ക് നല്കുന്ന പെര്‍ഫെക്റ്റ് മേക്കപ്പ് പൂജയുടെ സിഗ്നേച്ചര്‍ ശൈലിയാണ്. ഹൈഡ്രാഫേഷ്യല്‍, ലാഷസ് എക്സ്റ്റന്‍ഷന്‍, നെയില്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങി സൗന്ദര്യ സംരക്ഷണത്തിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ തൃപ്രയാറിലെ തന്റെ രണ്ട് ബ്രാഞ്ചുകളിലും പൂജ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നും ആധുനിക പാഠങ്ങള്‍ അഭ്യസിച്ച പൂജ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
വെറുമൊരു ബിസിനസ്സ് എന്നതിലുപരി ഒരു അധ്യാപികയുടെ മനസ്സോടെയാണ് പൂജ തന്റെ അക്കാദമിയെ നയിക്കുന്നത്. 12 – 15 ദിവസം നീളുന്ന മാസ്റ്റര്‍ ക്ലാസ്സുകളില്‍ പ്രൊഡക്റ്റ് നോളജ് മുതല്‍ തിയററ്റിക്കല്‍ ക്ലാസ്സുകള്‍ക്കും പ്രായോഗിക പരിശീലനത്തിനും തുല്യ പ്രാധാന്യം സ്ഥാപനം ഉറപ്പാക്കുന്നുണ്ട്. എയര്‍ ബ്രഷ് മേക്കപ്പ്, സാരി ഡ്രാപ്പിംഗ്, ഹെയര്‍ സ്റ്റൈലിംഗ് എന്നിവയില്‍ മാസ്റ്ററാകാന്‍ ഇന്ന് വിദേശത്തുനിന്നു പോലും വിദ്യാര്‍ത്ഥികള്‍ പൂജയുടെ അടുത്തേക്ക് എത്തുന്നുണ്ടെന്നത് പൂജാസ് ട്രന്‍ഡ്സ് എന്ന ബ്രാന്‍ഡിന്റെ വിജയത്തിന്റെ സൂചന തന്നെയാണ്. തന്റെ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഒരു സുരക്ഷിതമായ കരിയര്‍ ഉറപ്പാക്കുക എന്നതാണ് പൂജയുടെ ഏറ്റവും വലിയ ലക്ഷ്യം.

40 വയസ്സ് പിന്നിടുമ്പോഴും പുതുതലമുറയുടെ വൈബിനൊപ്പം നില്ക്കാന് പൂജയ്ക്ക് മടിയൊന്നുമില്ല. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവ പ്രയോഗിക്കാനുമുള്ള ആവേശം തന്നെയാണ് ഇന്നും ഈ മേഖലയിലെ മുന്‍നിരയില്‍ നിലയുറപ്പിക്കാന്‍ പൂജയ്ക്ക് സഹായകമാകുന്നത്. ബ്രൈഡല്‍ മത്സരങ്ങളിലെ വിജയങ്ങളും സംതൃപ്തരായ ക്ലെയ്ന്റുകളുമാണ് പൂജയുടെ ഏറ്റവും വലിയ അവാര്‍ഡുകള്‍. മേക്കപ്പ് എന്ന പോലെ തന്നെ പൂജയ്ക്ക് പ്രിയങ്കരമാണ് നൃത്തവും.

ഭര്‍ത്താവ് ജഗന് രാജിന്റെ അകമഴിഞ്ഞ പിന്തുണയും സ്വന്തം കഴിവിലുള്ള വിശ്വാസവും കൈമുതലാക്കി പൂജ ജഗന് തന്റെ സ്വപ്നയാത്ര തുടരുകയാണ്. ഒരുകാലത്ത് പരിഹസിച്ചവര്ക്ക് മുന്നില്‍, കഠിനാധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ ഈ സാമ്രാജ്യം ഓരോ പെണ്‍കുട്ടിക്കും നല്കുന്ന സന്ദേശം ഒന്നാണ്; ”നിങ്ങളുടെ പാഷന് സത്യമാണെങ്കില്‍ വിജയം നിങ്ങളെ തേടി വരികതന്നെ ചെയ്യും ! ”



