വസ്ത്രരംഗത്ത് പുതിയ അധ്യായമെഴുതി മയില്വസ്ത്ര

സ്വന്തമായി ഒരു സംരംഭം തുടങ്ങുക അതില്‍ നിന്നും വരുമാനം കൈവരിക്കുക എന്നുള്ളത് അത്ര നിസാരമല്ല. കഠിനപ്രയത്നവും ആത്മവിശ്വാസവുമുള്ള ഒരാള്‍ക്ക് മാത്രമേ പ്രതിസന്ധിയെ അതിജീവിച്ച് വിജയമെഴുതാന് സാധിക്കു. അത്തരത്തില്‍ കൃത്യമായ പ്രാവീണ്യവും മികവും കൊണ്ട് വസ്ത്രവിപണന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വനിതാസംരംഭകയുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ മായാ ശരവണന് 2025ലാണ് MAYILVASTHRA എന്ന Online Offline Clothing Store ന് രൂപം നല്‍കിയത്.

സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന മായക്ക് സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്നും അതിനെ മികച്ച ഒരു ബ്രാന്‍ഡാക്കി മാറ്റണമെന്നുളള ആഗ്രഹം പണ്ട് മുതലേയുണ്ടായിരുന്നു. സ്റ്റാഫ് നേഴ്സിങ് ജോലിയുടെ സമയ പ്രശ്നം കാരണമാണ് ജോലിയില്‍ നിന്നും മാറി ഒരു സംരംഭകയുടെ കുപ്പായം മായ അണിയുന്നത്. ആദ്യമൊക്കെ പ്രതിസന്ധികള്‍ നേരിട്ടുവെങ്കിലും തന്റെ സ്വപ്നത്തെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ മായ ഒരുക്കമായിരുന്നില്ല.
നിരന്തരമുള്ള പരിശ്രമമാണ് എട്ട് മാസം കൊണ്ട് തന്നെ നിരവധി കസ്റ്റമേഴ്സ് തേടിയെത്തുന്ന സംരംഭമാക്കി MAYILVASTHRA യെ മാറ്റിയത്. സ്വപ്നം നേടാന്‍ നിരന്തര പരിശ്രമവും തോല്‍ക്കാതെ മുന്നേറാനുള്ള ഊര്‍ജവും ആവശ്യമാണെന്ന് സ്വന്തം ജീവിതം കൊണ്ടാണ് മായ വ്യക്തമാക്കുന്നത്.

കുര്‍ത്തി, സാരി എന്നിവ ഏറ്റവും മികച്ച ക്വാളിറ്റിയില്‍ ‘ബഡ്ജറ്റ് ഫ്രണ്ട്ലി’യായി ലഭിക്കുന്ന സംരംഭമാണ് MAYILVASTHRA. കൂടാതെ സ്വന്തമായി സ്റ്റിച്ച് ചെയ്ത MAYILVASTHRA എന്ന ഇവരുടെ തന്നെ ബ്രാന്‍ഡ് കുര്‍ത്തിയും വിപണിയില്‍ ലഭ്യമാണ്. ഏറ്റവും മികച്ച ക്വാളിറ്റിയുള്ള വസ്ത്രങ്ങള്‍ എല്ലാവര്ക്കും സാധ്യമാകുന്ന വിലയില്‍ എത്തിച്ചു നല്കുന്നു എന്നതാണ് MAYILVASTHRA യുടെ പ്രത്യേകത. 3 സെറ്റ് കുര്‍ത്തി 700 മുതല്‍ 1000 രൂപവരെയുള്ള വിലയ്ക്ക് ഇവിടെ നിന്നും ഓണ്‍ലൈനായും ഓഫ്ലൈനായും വാങ്ങാവുന്നതാണ്.

ഒരു പ്രാവശ്യം ഇവിടെ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്ന കസ്റ്റമര്‍ വീണ്ടും വീണ്ടും ഇവിടെ തന്നെയെത്തുന്നു എന്നുള്ളത് ഇവരുടെ വസ്ത്രത്തിലെ ഗുണനിലവാരത്തെയും കസ്റ്റമറോടുള്ള മനോഭാവത്തെയും എടുത്തുകാട്ടുന്നതാണ്. തന്റെ കുടുംബത്തിന്റെയും ഭര്‍ത്താവ് ശരവണിന്റെയും പിന്തുണയാണ് ഈ കാണുന്ന വിജയം നേടാന്‍ മായക്ക് കരുത്തേകിയത് എന്നുള്ളത് ശ്രദ്ധേയമാണ്. തന്റെ സ്വന്തം ബ്രാന്‍ഡ് കുര്‍ത്തിയെ കൂടുതല്‍ പേരിലേക്കെത്തിക്കണമെന്നും ഒരു വിജയസംരംഭമാക്കി MAYILVASTHRA യെ മാറ്റണം എന്നതുമാണ് മായാ ശരവണന്റെ ലക്ഷ്യം.



