ജനത ഫുഡ്സ്; വിശ്വാസം തലമുറകളിലൂടെ കൈമാറപ്പെട്ട ഒരു ബ്രാന്‍ഡിന്റെ കഥ

കാലം മാറിയാലും രുചിയുടെ ആത്മാവ് നഷ്ടപ്പെടരുതെന്ന് വിശ്വസിക്കുന്ന ചില ബ്രാന്ഡുകളുണ്ടാകും. അത്തരത്തിലൊരു വിശ്വാസത്തിന്റെ പേരാണ് ജനത ഫുഡ്സ്. വടകരയുടെ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന, പാരമ്പര്യത്തിന്റെ വേരുകളിലൂടെ, ആധുനിക വിപണിയിലേക്കുള്ള മുന്നേറ്റമാണ് ജനത ഫുഡ്സിന്റെ വിജയ കഥ.
ചോറോടെന്ന ചെറുനാടിന്റെ മണ്ണില്‍ നിന്നാണ് ജനത ഫുഡ്സിന്റെ തുടക്കം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പുഴക്കല്‍ ബാലന് സ്ഥാപിച്ച ഒരു ലളിതമായ ഫ്ലോര്‍ മില്‍, അന്നത്തെ കാലത്ത് വീട്ടമ്മമാര്‍ വിശ്വാസത്തോടെ ആശ്രയിച്ചിരുന്ന ഇടമായിരുന്നു. കൃത്യതയും സത്യസന്ധതയും മൂലധനമാക്കി വളര്‍ന്ന ആ സംരംഭമാണ് പിന്നീട് ജനത ഗ്രൂപ്പെന്ന വിശ്വാസ നാമമായി മാറിയത്.

കാലം മാറിയപ്പോള്‍, ആ പാരമ്പര്യം പുതിയ ചിന്തകളോടെ മുന്നോട്ട് കൊണ്ടുപോകാന്‍ എത്തിയത് മൂന്നാം തലമുറയിലെ വൈഷ്ണവ് സുഹാസ് പുഴക്കലായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ബിസിനസിന്റെ സൂക്ഷ്മതകള്‍ മനസ്സിലാക്കിയ വൈഷ്ണവ്, കോയമ്പത്തൂരിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലേക്ക് മടങ്ങി. കുടുംബം ആരംഭിച്ച ഐസ് ഫാക്ടറി ഏറ്റെടുത്താണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത്. അതായിരുന്നു പിന്നീട് സ്വന്തം ബ്രാന്‍ഡെന്ന സ്വപ്നത്തിലേക്ക് നയിച്ച ആദ്യ പടി.

പിതാവായ സുഹാസ് വളര്‍ത്തിയെടുത്ത ജനത ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നതിനിടെയാണ്, ‘നമ്മുടെ കൈയ്യില്‍ നിന്നുള്ള ശുദ്ധത തന്നെ വിപണിയിലെ ശക്തിയാകട്ടെ’ എന്ന ആശയത്തില്‍ നിന്ന് ജനത ഫുഡ്സ് ജനിക്കുന്നത്. മുളക്, മഞ്ഞള്‍, മല്ലി തുടങ്ങി മായം കലരാത്ത കറി പൗഡറുകള്‍ സ്വന്തം മില്ലില്‍ തന്നെ ശാസ്ത്രീയമായി, എന്നാല്‍ പരമ്പരാഗത രീതികള്‍ സംരക്ഷിച്ചുകൊണ്ട് തയ്യാറാക്കുന്ന സംരംഭമാണ് ജനത ഫുഡ്സ്.
മുളക് കഴുകുന്നതു മുതല്‍ ഉണക്കലും പൊടിപ്പിക്കലും വരെ ഓരോ ഘട്ടത്തിലും നേരിട്ടുള്ള മേല്‍നോട്ടമാണ് ജനത ഫുഡ്സിന്റെ പ്രവര്‍ത്തന ശൈലി. ആദ്യഘട്ടത്തില്‍ ചെറിയ തോതില്‍ മില്ലിലെ കൗണ്ടറില്‍ ആരംഭിച്ച വില്‍പ്പന, വളരെ പെട്ടെന്ന് സ്ഥിരം ഉപഭോക്താക്കളുടെ വിശ്വാസമായി മാറി. ഇന്ന് വടകരക്കപ്പുറം, ഗള്‍ഫ് യാത്രക്കാര്‍ പോലും സ്വന്തം നാട്ടില്‍ നിന്ന് കൊണ്ടുപോകാന്‍ തിരയുന്നൊരു പേരായി ജനത ഫുഡ്സ് മാറിയിരിക്കുന്നു.

ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഓര്‍ഡര്‍ തയ്യാറാക്കി നേരിട്ട് വീട്ടിലെത്തിക്കുന്ന സംവിധാനം, പ്രത്യേക മില്ലിംഗ് മെഷീനുകള്‍, സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി നിയന്ത്രണം ഇവയെല്ലാം ചേര്‍ന്നതാണ് ജനത ഫുഡ്സിന്റെ വ്യത്യസ്തത. പരസ്യങ്ങളേക്കാള്‍ ശക്തമായി പ്രവര്‍ത്തിച്ചത്, ഉത്പന്നത്തിന്റെ ഗുണമേന്മ തന്നെയായിരുന്നു. ഒരിക്കല്‍ ഉപയോഗിച്ചവര്‍, സംശയമില്ലാതെ വീണ്ടും തിരികെയെത്തുന്നതാണ് ഇവരുടെ യഥാര്‍ത്ഥ വിജയം.
സോഷ്യല്‍ മീഡിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോഴും, ജനത ഫുഡ്സിന്റെ വളര്‍ച്ചയുടെ അടിത്തറ ഇന്നും ‘മൗത്ത് പബ്ലിസിറ്റി’യിലാണ്. വിശ്വാസം കൈമാറപ്പെടുന്ന രീതിയിലാണ് ഇവരുടെ ഉപഭോക്തൃ ബന്ധവും വികസിക്കുന്നത്.

ഇപ്പോള്‍, ചോറോട്, ആയഞ്ചേരി മേഖലകളില്‍ സ്പൈസസ് എക്സ്പ്രസ് കൗണ്ടറുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജനത ഫുഡ്സ്. ചുക്ക്, കാപ്പിപ്പൊടി, വിവിധ മസാലകള്‍ ഉള്‍പ്പെടെ, ഒരു കുടുംബത്തിനാവശ്യമായ എല്ലാ പൊടികളും ഒരേ ബ്രാന്‍ഡില്‍ ലഭ്യമാകുന്ന സംവിധാനം സൃഷ്ടിക്കുകയെന്നതാണ് അവരുടെ അടുത്ത ലക്ഷ്യം.
ആധുനികതയുടെ വേഗതയ്ക്കൊപ്പം സഞ്ചരിക്കുമ്പോഴും പാരമ്പര്യത്തിന്റെ ആത്മാവും ഗുണമേന്മയുടെ ഉറപ്പും കൈവിടാതെ മുന്നേറുന്ന ജനത ഫുഡ്സ്, ഇന്ന് വെറുമൊരു ബിസിനസല്ല, ഒരു നാടിന്റെ വിശ്വാസ ചരിത്രമാണ്. ഓരോ അടുക്കളയിലേക്കും രുചിയുടെയും ശുദ്ധതയുടെയും സുഗന്ധമെത്തിച്ച് കൊണ്ട് തങ്ങളുടെ വിജയ യാത്ര തുടരുകയാണ് ജനത ഫുഡ്സ്.
https://www.instagram.com/janatha_foods?igsh=eDVmamJwazlmOHhn



