വിമര്‍ശനങ്ങളെ കയ്യടിയാക്കി മാറ്റി; രേണു സുധിയുടെ വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നിലെ പെണ്‍കരുത്ത്

സൗന്ദര്യലോകത്ത് വിജയം നേടാന്‍ കഴിവ് മാത്രം മതിയാകില്ല, അതിന് പിന്നില്‍ അടങ്ങാത്ത ആത്മവിശ്വാസവും, വീഴ്ചകളില്‍ നിന്നും വീണ്ടും മുന്നേറാനുള്ള മനസ്സും, സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യവും വേണം. അത്തരമൊരു ധൈര്യത്തിന്റെ കഥയാണ് അറ്റ്‌ല സുജേഷെന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും സാരംഗി കൃഷ്ണയെന്ന ഫോട്ടോഗ്രാഫറും ഒരുമിച്ച് നടത്തുന്ന യാത്ര…!
കോഴിക്കോട് സ്വദേശികളായ ഈ രണ്ട് സ്ത്രീശക്തികള്‍ ചേര്‍ന്നാണ് ഇന്നൊരു സംരംഭത്തെ വിജയകരമായി മുന്നോട്ട് നയിക്കുന്നത്. അറ്റ്‌ല ‘മേക്കോവറി’ല്‍ മാജിക് തീര്‍ക്കുമ്പോള്‍, സാരംഗി ‘ക്യാമറ ഫ്രെയിമി’ല്‍ കഥകള്‍ പകര്‍ത്തുന്നു. രണ്ട് വ്യത്യസ്ത കഴിവുകള്‍ ഒരേ സ്വപ്‌നത്തില്‍ ചേര്‍ന്നപ്പോള്‍ വലിയ നേട്ടങ്ങളാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
ഒരു വര്‍ക്കിലൂടെ ട്രെന്റ് സൃഷ്ടിച്ച വിജയകഥ
അറ്റ്‌ലയുടെയും സാരംഗിയുടെയും യാത്രയില്‍ വലിയൊരു ടേണിങ് പോയിന്റായി മാറിയത് ബിഗ്‌ബോസ് താരം രേണു സുധിയോടൊപ്പമുള്ള മേക്കോവര്‍ & ഫോട്ടോഷൂട്ടാണ്. നാല് മില്യണിലധികം വ്യൂസും ലക്ഷക്കണക്കിന് ലൈക്കുകളും നേടിയ ആ വര്‍ക്ക് ഇരുവരെയും കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.
ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പരാമര്‍ശങ്ങള്‍ നേരിട്ടിരുന്ന രേണു സുധിയുടെ ഇമേജ് തന്നെ മാറ്റിമറിച്ച ആ മേക്കോവര്‍ അറ്റ്‌ലയ്ക്കും സാരംഗിക്കും ഇന്നും വലിയ അഭിമാനമാണ്. ഒരു സ്ത്രീയുടെ ആത്മവിശ്വാസം തിരികെ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ആ വര്‍ക്കിന്റെ ഏറ്റവും വലിയ വിജയം.
സൗന്ദര്യവും ക്യാമറയും ഒരുമിക്കുന്ന സമ്പൂര്‍ണ ബ്രാന്‍ഡ്
ബ്രൈഡല്‍ മേക്കപ്പ് മുതല്‍ എല്ലാ തരത്തിലുള്ള മേക്കോവറുകളും അഹേമ െങമസലീ്‌ലൃല്‍ ലഭ്യമാണ്. അതോടൊപ്പം വെഡ്ഡിങ് ഫോട്ടോഗ്രഫി, ബേബി ഷൂട്ട്, മെറ്റേണിറ്റി ഷൂട്ട്, മോഡലിങ് ഷൂട്ട് എന്നിവയും ഈ ബ്രാന്‍ഡിന് കീഴില്‍ ഉയര്‍ന്ന നിലവാരത്തില്‍ ലഭ്യമാണ്. കേരളത്തിലാകെയും കേരളത്തിന് പുറത്തും ഇരുവരുടെയും സര്‍വീസ് എത്തുന്നുവെന്നത് അവര്‍ നേടിയെടുത്ത വിശ്വാസ്യതയുടെ തെളിവാണ്.
ബുദ്ധിമുട്ടുകളില്‍ നിന്ന് ഉയരങ്ങളിലേക്ക്
സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്ന കാലഘട്ടത്തിലാണ് അറ്റ്‌ലയും സാരംഗിയും സ്വന്തം സംരംഭം ആരംഭിച്ചത്. തുടക്കത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട്, ഫീല്‍ഡിലെ ശക്തമായ മത്സരം, സ്ത്രീകളെന്ന നിലയില്‍ അനവധി വെല്ലുവിളികള്‍ അങ്ങനെയെല്ലാം നേരിടേണ്ടി വന്നു. എന്നാല്‍ കഠിനാധ്വാനവും, ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനവും അവരെ ഉയരങ്ങളിലെത്തിച്ചു.
അറ്റ്‌ല; പാഷനെ കരുത്താക്കിയ ജീവിതം
ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച് രണ്ട് വര്‍ഷം കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്തശേഷം, ജോലി ഉപേക്ഷിച്ചാണ് അറ്റ്‌ല തന്റെ പാഷനെ ജീവിതമാക്കിയത്. വിവാഹശേഷം ഭര്‍ത്താവ് സുജേഷിന്റെ പിന്തുണയില്‍ മേക്കപ്പ് കോഴ്‌സ് പഠിച്ച് ഈ ഫീല്‍ഡിലേക്ക് കടന്നു.

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കഴിവില്‍ വിശ്വസിച്ച് മുന്നേറിയ അറ്റ്‌ല, ഇന്ന് ഭര്‍ത്താവിനൊപ്പം കുടുംബത്തിന്റെ പിന്തുണയും നേടിയെടുത്തു. ഭാവിയില്‍ വലിയൊരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റാകുകയെന്നതാണ് അറ്റ്‌ലയുടെ സ്വപ്‌നം.
സാരംഗി; ക്യാമറ ഫ്രെയ്മില്‍ എഴുതിയ വിജയകഥ
കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന സാരംഗി ഒരു നടിയും മോഡലുമാണ്. ഫോട്ടോഗ്രഫിയോടുള്ള പ്രണയം ഒരു സുഹൃത്തിന്റെ പ്രചോദനത്തിലൂടെ തന്റെ ലക്ഷ്യമായി മാറ്റി. വാടകയ്‌ക്കെടുത്ത ക്യാമറയുമായി തുടങ്ങിയ യാത്ര ഇന്ന് സാരംഗിയെ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാക്കി മാറ്റി.

ലേഡി ഫോട്ടോഗ്രാഫറെന്ന നിലയില്‍ തുടക്കത്തിലെ വെല്ലുവിളികള്‍ മറികടന്ന് ഇന്ന് സ്വന്തമായൊരിടം നേടിയെടുക്കാന്‍ സാരംഗിക്ക് സാധിച്ചു. ഭര്‍ത്താവ് ജിബിനും കുടുംബവും നല്‍കിയ പിന്തുണ അവളുടെ കരുത്തായി മാറി. ഭാവിയില്‍ ഒരു വലിയ വെഡ്ഡിങ് കമ്പനി ആരംഭിച്ച് അതോടൊപ്പം ആക്ടിങ്ങും മുന്നോട്ട് കൊണ്ടുപോകുകയാണ് സാരംഗിയുടെ സ്വപ്‌നം.
കഠിനാധ്വാനത്താല്‍ തീര്‍ത്ത സംരംഭം
മത്സരം നിറഞ്ഞ ഈ ഫീല്‍ഡില്‍ ചുരുങ്ങിയ കാലം കൊണ്ട് അറ്റ്‌ലയും സാരംഗിയും വളര്‍ന്നത് വെറും ഭാഗ്യം കൊണ്ടല്ല. പ്രീമിയം ക്വാളിറ്റി പ്രൊഡക്ടുകള്‍, ക്ലീന്‍ ഫിനിഷിങ്, മികച്ച നിലവാരത്തിലുള്ള ഫോട്ടോഗ്രഫി, ക്ലയിന്റിനോടുള്ള ആത്മാര്‍ത്ഥ സമീപനം… ഇവയൊക്കെയാണ് അവരുടെ യാത്രയ്ക്ക് ഉറച്ച അടിത്തറയായി മാറിയത്.
ബുദ്ധിമുട്ടുകളെ അതിജീവിച്ച്, സ്വന്തം കഴിവിനെ ആയുധമാക്കി ഉയര്‍ന്നുവന്ന രണ്ട് യുവതികളുടെ ഈ ബിസിനസ് യാത്ര ഇന്ന് അനേകമാളുകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്നു.



