EntreprenuershipSuccess Story

സൈനിക ജീവിതത്തില്‍ നിന്ന് സമൂഹ സേവനത്തിലേക്ക്; മാങ്ങാടന്‍സ് അജിത്തിന്റെ വിജയകഥ

ആര്‍മിയിലും മെര്‍ച്ചന്റ് നേവിയിലും ദീര്‍ഘകാലം സേവനം നല്‍കി രാജ്യം കാത്തുസൂക്ഷിച്ച അജിത്തിന്റെ ജീവിതം, വിരമിക്കലിന് ശേഷം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങി. 17 വര്‍ഷത്തെ സൈനികജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ അജിത്ത്, കെ.എസ്.എഫ്.ഇ, മുത്തൂറ്റ് തുടങ്ങിയ വിവിധ ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. പി.എസ്.സി പരീക്ഷകളില്‍ പലതിലും വിജയം നേടിയെങ്കിലും, അത് തന്റെ മനസ്സ് ആഗ്രഹിക്കുന്ന വഴിയല്ലെന്ന് തിരിച്ചറിഞ്ഞു. സ്വന്തം സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ തീരുമാനിച്ച അജിത്ത്, 2017ല്‍ തിരുവനന്തപുരം കുഴിവിള ജംഗ്ഷനില്‍ ‘മാങ്ങാടന്‍സ്’ എന്ന മത്സ്യ വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചു.

ഇന്നത്തെ കാലത്ത് വന്‍ വളര്‍ച്ചാ സാധ്യതകള്‍ നിറഞ്ഞ മേഖലയാണ് മത്സ്യ വ്യവസായം. എന്നാല്‍ പലരും ഇതിനെ ഗൗരവത്തോടെ കാണാത്തതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, മായം ചേര്‍ക്കാത്ത പച്ചമീനിന്റെ യഥാര്‍ത്ഥ രുചി മലയാളികളുടെ അടുക്കളകളിലേക്ക് എത്തിക്കുന്നതില്‍ മാങ്ങാടന്‍സ് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ആവോലി, വരാല്‍, മൂഷി, ആറ്റുവാള, തെരച്ചി, നെയ്യ് മത്തി തുടങ്ങി അപൂര്‍വവും ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള മീനുകള്‍ വരെ, വില നോക്കാതെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നതില്‍ മാങ്ങാടന്‍സ് മുന്‍പന്തിയിലാണ്.

ഇവയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ തേടുന്നത് കുമരകം കരിമീനിനെയാണ്. ഉപഭോക്തൃ സംതൃപ്തിയെയാണ് അവരുടെ പ്രധാന ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ മുതല്‍ പ്രമുഖ സെലിബ്രിറ്റികള്‍ വരെയുള്ളവര്‍, വിശ്വാസത്തോടെ മാങ്ങാടന്‍സിന്റെ ഉപഭോക്തൃ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു.

മായം കലര്‍ത്തിയ ഭക്ഷണസാധനങ്ങള്‍ നിറഞ്ഞിരിക്കുന്ന ഇന്നത്തെ കാലത്ത്, ജനങ്ങളിലേക്ക് മായം കലരാത്ത, ശുദ്ധമായ മത്സ്യങ്ങള്‍ എത്തിക്കുക എന്നതാണ് അജിത്തിന്റെ മുഖ്യ ലക്ഷ്യം അതില്‍ 100% അദ്ദേഹം വിജയിച്ചു. ഉപഭോക്താക്കള്‍ക്ക് വിശ്വാസത്തോടെ വാങ്ങാന്‍ കഴിയുന്ന വിധത്തില്‍, കടയില്‍ തന്നെ അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള കിറ്റുകളും അജിത്ത് കടയില്‍ ഒരുക്കിയിട്ടുണ്ട്.

സംരംഭത്തിന്റെ തുടക്കത്തില്‍, മീന്‍ വാങ്ങുന്നതും വൃത്തിയാക്കുന്നതും ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കുന്നതും എല്ലാം അജിത് ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. അച്ഛന്‍ വിദ്യാധരന്‍ നല്‍കിയ പ്രചോദനമാണ് എല്ലാത്തിനും പിന്നില്‍. പല പ്രതിസന്ധികളും നേരിട്ടുവെങ്കിലും, ഒരിക്കലും തളരാതെ മുന്നേറിയത് കൊണ്ടാണ് മാങ്ങാടന്‍സിന് ഇന്ന് വിജയകരമായി മുന്നോട്ട് പോകാന്‍ കഴിയുന്നത്.

2024ല്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വെറ്ററന്‍സ് അസോസിയേഷന്‍ നല്‍കുന്ന അംഗീകാരം അജിത്തിന് ലഭിച്ചു. വ്യാസ മഹാസഭയില്‍ നിന്നും ആദരവും ലഭിച്ചു. കൂടാതെ, നിരാലംബര്‍ക്കായി അന്നദാന സേവനവും തുടര്‍ച്ചയായി നടത്തിവരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അജിത്തിനൊപ്പം നിന്നു കരുത്തേകിയത് ഭാര്യ സ്വപ്‌നയും മക്കള്‍ വൈഷ്ണവ് ജിത്തും അനുകീര്‍ത്തനയുമാണ്.

മത്സ്യവ്യാപാരത്തിനൊപ്പം, അജിത്ത് ഒരു കവിയുമാണ്. തന്റെ കവിതകളില്‍ പലപ്പോഴും പ്രിയപ്പെട്ട മത്സ്യങ്ങള്‍ തന്നെ കഥാപാത്രങ്ങളായി എത്താറുണ്ട്. സാമൂഹ്യ ഉത്തരവാദിത്വവും സേവന മനോഭാവവും അജിത്ത്‌ന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു മുതല്‍ അനന്തപുരി വരെ എല്ലാമാസവും 5 ന് ഭക്ഷണപൊതികള്‍ മാങ്ങാടന്‍സ് നല്‍കി വരുന്നു. കഴക്കൂട്ടം മണ്‍വിളയിലെ Sadhana Renewal Center തുടങ്ങിയ കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും പച്ചമീനും നല്‍കുന്നത് അജിത്ത് ഒരിക്കലും നിര്‍ത്തിയിട്ടില്ല.

ഏത് പട്ടാളക്കാരന്റെയും മനസ്സില്‍ പതിഞ്ഞ സ്വപ്‌നം പോലെ, ഇന്ത്യന്‍ ആര്‍മിയുടെ Corps of Signals മാഗസിനില്‍ ഇടം നേടുക അജിത്തിന്റെ വലിയ ആഗ്രഹമായിരുന്നു. 1994 മുതല്‍ 2025 വരെ നീണ്ട 31 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം, മാങ്ങാടന്‍സ് മുഖേന ഇന്ന് ആ പുസ്തകത്തിന്റെ പേജുകളില്‍ ഓപ്പറേഷന്‍ സിന്ധൂര്‍ വീര നായിക Colonel Sofiya Qureshi യുടെ വാര്‍ത്തകള്‍ക്ക് അരികില്‍ മാങ്ങാടന്‍സിനും എത്താന്‍ കഴിഞ്ഞു.

ഈ നിമിഷത്തില്‍ തന്റെ വികാരങ്ങള്‍ പങ്കുവെച്ച് അജിത്ത് പറയുന്നു: ”പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം… ഇതിനായി മുഴുവന്‍ മനസോടും ആത്മാര്‍ഥതയോടും ചേര്‍ന്ന് പ്രവര്‍ത്തിച്ച എന്റെ പ്രിയപ്പെട്ട Colonel വിജയ് കുമാര്‍ സാബിനോട് ഒത്തിരി, ഒത്തിരി നന്ദി… എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി…”

ഒത്തിരി സ്‌നേഹത്തോടെ മാങ്ങാടന്‍സിന്റെ എല്ലാ പ്രിയപ്പെട്ട കസ്റ്റമേഴ്‌സിനും…

Contact No: +91 90480 85053

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button