businessSuccess Story

യാത്രകളെ മികച്ചതാക്കാന്‍ Trilines Tours and Travels മുന്നിലുണ്ട് ; ഇത് ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്ത സംരംഭം

ഓരോ മനുഷ്യന്റെയും അനുഭവങ്ങള്‍ക്ക് കരുത്ത് പകരുന്നതും അവന്റെ ചിന്തകളെ വികസിപ്പിക്കുന്നതും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അവനെ പ്രേരിപ്പിക്കുന്നതും യാത്രകളാണ്. ഏറ്റവും നന്നായി യാത്ര ചെയ്യുന്ന ഒരാള്‍ തിരിച്ചറിയുന്നത് ലോകത്തേയും അയാളുടെ ജീവിത മൂല്യങ്ങളെയുമാണ്. ഇന്ന് ടൂറിസം മേഖലയില്‍ നിരവധി സംരംഭങ്ങള്‍ നമ്മുടെ കേരളത്തിലുണ്ടെങ്കിലും യാത്രകളെ മാനോഹരമാക്കുന്ന സംരഭങ്ങള്‍ വളരെ കുറവാണ്. അത് പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്യുന്നവരാകട്ടെ അതിലും കുറവ്…

പക്ഷേ, യാത്രകളെ ഉത്തരവാദിത്വത്തോടെ മികച്ചതാക്കി മാറ്റാന്‍ ഓരോ വ്യക്തിയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. പ്രകൃതി സൗന്ദര്യത്താല്‍ അത്ഭുതം തീര്‍ക്കുന്ന നമ്മുടെ കേരളത്തില്‍ മികച്ച സേവനം തീര്‍ക്കുകയാണ്
Trilines Tours and Travels എന്ന സംരംഭം.

ഒരു സംരംഭം എന്നതിനേക്കാള്‍ യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും സ്വപ്‌നങ്ങളെ മനോഹരമാക്കുകയും ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഒരു പിടി നല്ല ഓര്‍മകള്‍ നല്‍കുകയും ചെയ്യുന്നത് കൊണ്ടാണ് Trilines Tours and Travels കേരളത്തിലെ ഓരോ യാത്രക്കാര്‍ക്കും ഇത്രത്തോളം പ്രിയപ്പെട്ടതായത്. മൂന്ന് പേര്‍ ചേര്‍ന്ന് ആരംഭിച്ച Trilines Group ഇന്ന് കേരളത്തില്‍ നിരവധി ബ്രാഞ്ചുകള്‍ക്ക് രൂപം നല്‍കിയും പല രാജ്യങ്ങളില്‍ ഇടം പിടിച്ചു വളര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ടൂറിസം സംരംഭമാണ്.

ഒരു ബിസിനസ് എപ്പോഴാണ് ഏറ്റവും മികച്ചതാകുന്നത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ. അത്, സമൂഹത്തിന്റെ ആവശ്യത്തെ പൂര്‍ത്തിയാക്കുന്ന ഒരു സേവനം നല്കുമ്പോഴാണ്. അങ്ങനെ സമൂഹത്തെ മനസ്സിലാക്കാത്ത സംരംഭങ്ങള്‍ പൊടുന്നനെ ഇല്ലാതായി പോവുകയും മികച്ച സേവനം നല്‍കുന്നവര്‍ മുന്‍നിരയിലേക്ക് എത്തുകയും ചെയ്യുന്നു. അത്തരത്തില്‍ ഏറ്റവും നല്ല സേവനം കാഴ്ചവച്ചുകൊണ്ട്, ടൂറിസം സംരംഭത്തിന്റെ ഏറ്റവും മുന്‍ നിരയില്‍ ഇടം പിടിച്ചവരാണ് Trilines Tours and Travels.

ഏറ്റവും കൂടുതല്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വരുന്ന ഒരു മേഖലയാണ് ടൂറിസം മേഖല. കാലാവസ്ഥ വ്യതിയാനവും മികച്ച സേവനം നല്‍കാന്‍ ടൂറിസം മേഖലയില്‍ പലര്‍ക്കും സാധിക്കാതെ പോകുന്നതും കാരണം വളരെ വലിയ വെല്ലുവിളികള്‍ ടൂറിസം സംരംഭ മേഖലയ്ക്ക് നേരിടേണ്ടിവരുന്നു. എന്നാല്‍ Trilines Tours and Travels വ്യത്യാസപ്പെടുന്നത് ഇവിടെയാണ്. തങ്ങളുടെ കസ്റ്റമേഴ്‌സിന് ഏറ്റവും നല്ല സേവനം നല്‍കാനും തങ്ങളുടെ കംഫര്‍ട്ടുകളെക്കാള്‍ ഓരോ കസ്റ്റമേഴ്‌സിന്റെയും കംഫര്‍ട്ടിന് പ്രാധാന്യം കൊടുക്കാനും മുന്‍നിരയില്‍ തന്നെ ഇവരുണ്ട് എന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ വിജയവും.

യാത്രകളെ സ്‌നേഹിക്കുന്നവര്‍ ആയത് കൊണ്ട് തന്നെ Trilines Tours and Travels സംരംഭകര്‍ക്ക് ഓരോ യാത്രക്കാരനും ആഗ്രഹിക്കുന്നത് എന്താണെന്ന് കൃത്യമായി അറിയാം. അത് കൊണ്ട് തന്നെ യാത്രകളെ മനോഹരമാക്കി തീര്‍ക്കാന്‍ ഓരോ നിമിഷവും ഇവര്‍ കസ്റ്റമേഴ്സിനൊപ്പം തന്നെയുണ്ട്.

Trilines Group ആരംഭിക്കുമ്പോള്‍ തന്നെ ഒരു മേഖലയില്‍ മാത്രം ഒതുങ്ങാതെ, പല മേഖലകളിലേക്കും എത്തണമെന്നും ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ നല്‍കണമെന്നും ഇവര്‍ ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് തന്നെ ഓരോ മേഖലകളെ കുറിച്ചും ഇവര്‍ക്ക് കൃത്യമായ അറിവും പരിജ്ഞാനവുമുണ്ട്. എത്ര ദൂരത്തേക്കുള്ള യാത്രയും ഇവരുടെ കൈകളില്‍ സുരക്ഷിതമാണ്. ഓരോ ദിവസവും കടന്നുവരുന്ന ഓരോ കസ്റ്റമേഴ്‌സും ഇവരുടെ സേവനത്തില്‍ എപ്പോഴും സംതൃപ്തരാണ്.

പണത്തിനെക്കാള്‍ ഏറ്റവും പ്രധാന്യം സേവനത്തിനാണെന്ന തിരിച്ചറിവ് തന്നെയാണ് ഇവരെ ടൂറിസം മേഖലയില്‍ ഇത്രത്തോളം മികച്ച സംരംഭങ്ങളില്‍ ഒന്നാക്കി മാറ്റിയതും. ഒട്ടനവധി പ്രതിസന്ധികള്‍ നേരിട്ടും ആ പ്രതിസന്ധിയില്‍ തെല്ലിട തളരാതെ പിടിച്ചുനിന്നുമാണ് ഈ വിജയം കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചത്.

കേരളത്തെ പിന്തുടര്‍ന്നുള്ള പ്രളയവും കോവിഡും ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു ഇവര്‍ക്ക്. പല ടൂറിസം സംരംഭങ്ങളും അന്ന് വേരോടെ ഇല്ലാതായപ്പോള്‍ Trilines  പിടിച്ചുനിന്നത് ആത്മവിശ്വാസം കൊണ്ട് മാത്രമാണ്. കോവിഡ് സമയത്ത് തങ്ങളുടെ കസ്റ്റമേഴ്‌സിന് ആവശ്യമായ നിര്‍ദേശം നല്‍കാനുള്ള ഹെല്‍പ് ഡെസ്‌കും ഇവിടെയുണ്ടായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ ഉറച്ച സാന്നിധ്യം അറിയിക്കാന്‍ ഇവര്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.

പുതുമകളോടെയും യാത്രകളെകുറിച്ചുള്ള കൃത്യമായ അറിവോടു കൂടിയും Trilines  ഓരോ നിമിഷവും പുതിയ ആശയങ്ങള്‍ വികസിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഒരുപാട് സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഒരുപാട് പ്രതിസന്ധികളും ഈ മേഖലയിലുണ്ട്. നിപ്പ, ഓഖി, പ്രളയം, കോവിഡ് ഇവയെയൊക്കെ അതിജീവിച്ചു കൊണ്ടാണ് Trilines ഇന്ന് ഈ കാണുന്ന വിജയങ്ങള്‍ നേടിയെടുത്തത്. ഈ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും ഈ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തങ്ങളുടെ ജീവനക്കാര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കി ഇവര്‍ ഒപ്പം തന്നെയുണ്ടായിരുന്നു.

മെഡിക്കല്‍ ടൂറിസം, ഐ.റ്റി മേഖല തുടങ്ങി പല മേഖലകളിലും ഇന്ന് ഠൃശഹശില െഗ്രൂപ്പിന്റെ സാന്നിധ്യം വ്യക്തമാണ്. അതിന് കാരണം സംരംഭത്തെക്കാള്‍ കൂടുതല്‍ ഓരോ വ്യക്തിക്കും ഇവര്‍ പ്രാധാന്യം നല്‍കുന്നത് കൊണ്ടും പ്രതിസന്ധി ഘട്ടങ്ങളില്‍ ഓരോ മനുഷ്യനേയും ചേര്‍ത്ത് നിര്‍ത്താനുള്ള ഇവരുടെ മനസ്സും തന്നെയാണ്. മെഡിക്കല്‍ ടൂറിസം മേഖലയില്‍ ഒരു പ്രൊഫഷണലിസം കൊണ്ട് വരണമെന്നും ഇനിയും ഒരുപാട് രാജ്യങ്ങളിലേക്ക് തങ്ങളുടെ സേവനം എത്തിക്കണമെന്നുമാണ് Trilines Tours and Travels െന്റെ ലക്ഷ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button