EntreprenuershipSuccess Story

തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ് പടുത്തുയര്‍ത്തുന്നത് തിരുവനന്തപുരത്തിന്റെ ഭാവി

വളര്‍ച്ചയുടെ സുവര്‍ണ ഘട്ടത്തിലൂടെയാണ് തലസ്ഥാനം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നാഷണല്‍ പ്രോജക്ടുകളും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകളും വളര്‍ച്ചയുടെ പാതയൊരുക്കുന്ന തിരുവനന്തപുരത്തിന്റെ വികസന വേഗത്തിനൊപ്പമെത്താന്‍ ഇവിടുത്തെ ബില്‍ഡര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.

തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിന്റെ സ്ഥാപകന്‍ മിക്കു ചന്ദ്രന്റെ അഭിപ്രായത്തില്‍ ഈ കിടമത്സരം കെട്ടിട നിര്‍മാണമേഖലയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പേരെടുത്ത നിര്‍മാതാക്കള്‍ക്ക് പോലും പലപ്പോഴും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവേണ്ടിവരുന്നു. അവരോട് പിടിച്ചുനില്‍ക്കാനാകാതെ മേഖലയില്‍ നവാഗതരായ സംരംഭകര്‍ കടപുഴകുന്നു. എങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ വിശ്വാസത പുലര്‍ത്തിക്കൊണ്ട് അത്യാധുനിക ശൈലിയില്‍ മനോഹരമായ പാര്‍പ്പിടങ്ങള്‍ പടുത്തുയര്‍ത്തി ജില്ലയിലെ അറിയപ്പെടുന്ന ബില്‍ഡിംഗ് ബ്രാന്റായി മാറുവാന്‍ തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിനു കഴിഞ്ഞു.

സ്ഥലം കണ്ടെത്തുന്നത് മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ് വരെയുള്ള നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളും വിദഗ്ധമായി പൂര്‍ത്തീകരിക്കാന്‍ സന്നദ്ധമാണ് തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ്. ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് പൂര്‍ണമായും പണി കഴിഞ്ഞശേഷം മാത്രമേ തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ് പ്രതിഫലം വാങ്ങുന്നുള്ളു. അതോടൊപ്പം തന്നെ റിയല്‍ എസ്റ്റേറ്റ് രംഗത്തും കമ്പനി സജീവമാണ്. അതോടൊപ്പം മെയിന്റനന്‍സ് സര്‍വീസിനും മൊത്തത്തിലുള്ള വില്ല പ്രോജക്ടിനും തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിനെ ആശ്രയിക്കാം.

ഇരുപതില്‍പരം ജീവനക്കാരുടെ സഹായത്തോടെ മിക്കു ചന്ദ്രന്‍ ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സിന് സാരഥ്യം വഹിക്കുന്നു. തിരുവനന്തപുരം ജില്ലയിലുടനീളം ഈ സംരംഭത്തിന്റെ സേവനം ലഭ്യമാണ്. സ്വപ്‌നഭവനത്തിന്റെ കെട്ടുറപ്പില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിനെ ബന്ധപ്പെടാം.

സാങ്കേതിക വിദ്യയുടെ സാധ്യതകളെല്ലാം പൂര്‍ണമായും വിനിയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയായി ട്രാവന്‍കൂര്‍ ബില്‍ഡേഴ്സിനെ വളര്‍ത്തുവാനാണ് മിക്കു ചന്ദ്രന്‍ വിഭാവനം ചെയ്യുന്നത്. കേരളത്തിലെ എസ്റ്റേറ്റ് മേഖലയെ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഘട്ടത്തിലേക്ക് നയിക്കാനായി പുതിയൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിനു കീഴില്‍ ഒരുങ്ങുന്നുണ്ട്. ഔദ്യോഗികമായി ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് വില്പനയ്ക്ക് മാത്രമുള്ള കേരളത്തിലെ ആദ്യ പ്ലാറ്റ്‌ഫോമായിരിക്കും ഇത്. ഇടനിലക്കാരില്ലാതെ സ്ഥലം വില്പനയ്ക്കു വയ്ക്കുവാനും വാങ്ങുവാനും തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ് അവതരിപ്പിക്കുന്ന ഈ പുതിയ പ്ലാറ്റ്‌ഫോം വഴിയൊരുക്കുന്നു.

റിയല്‍ എസ്റ്റേറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങളും അടക്കിവാഴുന്ന വന്‍ സ്രാവുകളുടെ ഇടയില്‍ സ്ഥാനമുറപ്പിച്ച തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ് പ്രവര്‍ത്തനമികവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിച്ച് കിടമത്സരങ്ങളെ അതിജീവിക്കുവാന്‍ ശ്രമിക്കുന്നു. അതിനോടൊപ്പം ഡിജിറ്റല്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടിയാകുമ്പോള്‍ തിരുവനന്തപുരത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നത് തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിന്റെ ബ്ലൂപ്രിന്റിലായിരിക്കുമെന്നും ഉറപ്പിക്കാം.

Show More

Related Articles

Back to top button