പകരം വെയ്ക്കാനില്ലാത്ത ഭവനസ്വപ്‌നങ്ങള്‍ക്ക് കൂട്ടായുണ്ട്; AMEENZ GROUP OF BUILDING CONSTRUCTION

സ്വപ്‌നം കാണുന്നതുപോലൊരു വീട് സ്വന്തമാകണമെങ്കില്‍ അതിന് ഏറ്റവും മികവുള്ള കണ്‍സ്ട്രക്ഷന്‍ ബില്‍ഡിങ് ടീമിനെ കണ്ടെത്തുക എന്നത് ഏറ്റവും പ്രധാനമാണ്. പ്രാവീണ്യവും കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പ്രവൃത്തി പരിചയവും കസ്റ്റമറുടെ മനസിലുള്ള ചിത്രത്തെ മനസിലാക്കുക എന്നതും ഒത്തൊരുമിച്ച് വരുമ്പോഴാണ് ഏതൊരാളുടെയും സ്വപനഭവനം യാഥാര്‍ത്ഥ്യമാകുന്നത്. അത്തരത്തില്‍ മനോഹരഭവന സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്ന ഒരു സംരംഭമുണ്ട്. അതാണ് അല്‍അമീന്‍ എന്ന തിരുവനന്തപുരം സ്വദേശി രൂപം നല്‍കിയ AMEENZ GROUP OF BUILDING CONSTRUCTION എന്ന സ്ഥാപനം.
2022 ലാണ് അല്‍അമീന്‍ എന്ന യുവ സംരംഭകന്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ് തുടങ്ങി ഒരു വീട് നിര്‍മാണത്തിന് ആവശ്യമായ ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കുന്നു എന്നത് ഏറ്റവും ശ്രദ്ധേയമാണ്. ബിടെക് സിവില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം പല സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചശേഷമാണ് പ്രവാസജീവിതത്തിലേക്ക് അമീന്‍ കടക്കുന്നത്. എന്നാല്‍ സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന സ്വപ്‌നം മനസിലുള്ളതിനാല്‍ തിരികെ നാട്ടിലെത്തിയ ശേഷം ആരുടെയും പിന്തുണയില്ലാതെയാണ് AMEENZ GROUP ന് ഈ യുവസംരംഭകന്‍ രൂപം നല്‍കുന്നത്.

ആദ്യമൊക്കെ നഷ്ടങ്ങളും പ്രതിസന്ധികളും ഏറെ നേരിടേണ്ടി വന്നെങ്കിലും അവയില്‍ പതറാതെ ഉറച്ച ലക്ഷ്യബോധത്തോടെ സഞ്ചരിച്ചതിനാല്‍ ഇന്ന് തിരുവനന്തപുരത്തെ ഏറ്റവും മികച്ച കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളിലൊന്നായി AMEENZ GROUP മുന്നിലുണ്ട്. തുടക്കത്തില്‍ പലരും സാധിക്കില്ലെന്നും ഈ ആശയം വിജയിക്കില്ലെന്നും നെഗറ്റീവ് വാക്കുകള്‍ പറഞ്ഞതിനെ ചെവികൊള്ളാതിരുന്നതിനാല്‍ അമീന്‍ എന്ന യുവസംരംഭകന്‍ പടുത്തുയര്‍ത്തിയത് പകരം വെയ്ക്കാനില്ലാത്ത ഒരു ബ്രാന്‍ഡിനെയാണ്.
റെസിഡന്‍ഷ്യല്‍ കൊമേഴ്ഷ്യല്‍ തുടങ്ങി എല്ലാ സേവനങ്ങളും കേരളമൊട്ടാകെ ഇവര്‍ ചെയ്തു നല്‍കുന്നു. ഡിസൈനിങ് ടീം, ആര്‍കിടെക്ച്ചര്‍ ടീം, സ്ട്രക്ച്ചറല്‍ ടീം തുടങ്ങി ഏറ്റവും പ്രാവീണ്യമുള്ള വിദഗ്ധരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ സ്ഥാപനത്തിന്റെ വിജയം. തങ്ങളെ തേടിയെത്തുന്ന കസ്റ്റമറുടെ മനസിലെ ചിത്രം മനസിലാക്കി അവ കസ്റ്റമറുടെ ബഡ്ജറ്റിന് അനുസരിച്ചാണ് ഇവര്‍ യാഥാര്‍ത്ഥ്യമാക്കി നല്‍കുന്നത്. കസ്റ്റമറുമായി ഓരോ പ്രവര്‍ത്തനത്തെ സംബന്ധിച്ചും കൃത്യമായി സംസാരിച്ചും വിശ്വസ്തതയ്ക്ക് മങ്ങലേല്‍ക്കാതെയുമാണ് ഇവര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നത്.
ഏറ്റവും നൂതനവിദ്യകളാല്‍ ‘ക്വാളിറ്റി’യില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ഇവര്‍ കസ്റ്റമറുടെ ഭവനസ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നത്. അതിനാല്‍ തന്നെ നിരവധി പേരാണ് AMEENZ GROUP തേടിയെത്തുന്നത്. സ്വന്തം ഇഷ്ടത്തെ പിന്തുടര്‍ന്നാല്‍ വിജയം ഉറപ്പാക്കാം എന്നതിന് ഉദാഹരണമാണ് അല്‍ അമീന്‍ എന്ന ഈ യുവസംരംഭകനും AMEENZ GROUP OF BUILDING CONSTRUCTION എന്ന സ്ഥാപനവും.



