സ്വപ്നങ്ങളെ ഫ്രെയിമുകളാക്കി മാറ്റുന്ന ബ്രാന്‍ഡ്; Macaron Weddings എന്ന വിജയകഥ

ഒരു സ്വപ്നമുണ്ടെങ്കില്‍ അതിലേക്ക് എത്താന്‍ വേണ്ടത് കഴിവും അടങ്ങാത്ത പരിശ്രമവും സ്ഥിരതയുമാണ്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ ജീവിതം അതിന്റെ തെളിവാണ്. ‘Macaron Weddings’ എന്ന ബ്രാന്‍ഡിലൂടെ ഇന്ന് പ്രീമിയം വെഡ്ഡിങ് ഫോട്ടോഗ്രഫിയുടെ ലോകത്ത് സ്വന്തമായൊരു ഐഡന്റിറ്റി സൃഷ്ടിച്ച വിഷ്ണു, തന്റെ കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന സംരംഭകനാണ്.
പ്ലസ്ടുവിന് ശേഷം മള്‍ട്ടിമീഡിയ പഠിക്കുന്ന കാലത്താണ് വിഷ്ണുവിന് വെഡ്ഡിങ് ഫോട്ടോഗ്രഫിയോടുള്ള ആകര്‍ഷണം ആരംഭിക്കുന്നത്. സാധാരണ ഫോട്ടോകള്‍ക്കപ്പുറം, ഓരോ വിവാഹവും ഒരു കഥയായി അവതരിപ്പിക്കണമെന്ന ആശയമാണ് അദ്ദേഹത്തെ പ്രീമിയം വെഡ്ഡിങ് ഫോട്ടോഗ്രഫി എന്ന ആശയത്തിലേക്ക് നയിച്ചത്. 2021 ല്‍ Macaron Weddings എന്ന സംരംഭത്തിന് തുടക്കം കുറിക്കുമ്പോള്‍ മനസ്സില്‍ വ്യക്തമായൊരു ലക്ഷ്യം ഉണ്ടായിരുന്നു.

തന്റെ സഹോദരിയുടെ സുഹൃത്തിന്റെ വിവാഹം ഷൂട്ട് ചെയ്തതാണ് വിഷ്ണുവിന്റെ ആദ്യ തുടക്കം. വലിയ വര്‍ക്കുകള്‍ ലഭിക്കാത്ത സമയത്ത്, ഒരാള്‍ തന്നെ വിശ്വസിച്ച് നല്കിയ ആദ്യത്തെ വര്‍ക്ക് പിന്നീട് അങ്ങോട്ട് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ആ ഒരവസരം തന്നെ പിന്നീട് കൂടുതല്‍ അവസരങ്ങളിലേക്കുള്ള വാതില്‍ തുറന്നു. അതോടെ, Macaron Weddings എന്ന പേര് ശ്രദ്ധ നേടിത്തുടങ്ങി.
കടുത്ത മത്സരം നിറഞ്ഞ മേഖലയായിട്ടും, ഓരോ പ്രോജക്റ്റിലും ക്ലെയ്ന്റിന്റെ ഇഷ്ടങ്ങള്‍ക്കും ‘ക്വാളിറ്റി’ക്ക് നല്കിയ പ്രാധാന്യവുമാണ് വിഷ്ണുവിനെ വേറിട്ടതാക്കിയത്. ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും ഇന്ത്യയിലാകെ വര്‍ക്കുകള്‍ ലഭിക്കുന്നത്, അദ്ദേഹത്തിന്റെ കൃത്യതയും സമര്‍പ്പണവും തെളിയിക്കുന്നു. ഓരോ ഫ്രെയിമും ഒരു ഓര്‍മയാക്കി മാറ്റുന്ന കഴിവാണ് Macaron Weddings നെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഈ യാത്രയില്‍ ഒപ്പം നിന്ന ഏറ്റവും വലിയ ശക്തിയാണ് വിഷ്ണുവിന്റെ കിടുംബം. അച്ഛന് വാങ്ങി നല്കിയ ആദ്യ ക്യാമറയും ഭാര്യ നല്കിയ പിന്തുണയുമാണ് തുടക്കത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ സഹായിച്ചത്. കഠിനാധ്വാനവും തുടര്‍ച്ചയായ പഠനവും ചേര്‍ന്നപ്പോള്‍, വിഷ്ണുവിന് തന്റെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഫീല്‍ഡില്‍ സജീവമായി തുടരാനും സാധിച്ചു.
ഇന്ന് സ്വന്തമായൊരു ഓഫീസും ശക്തമായ ഒരു വലിയ ടീമും Macaron Weddings ന്റെ ഭാഗമാണ്. ചെറിയൊരു തുടക്കത്തില്‍ നിന്ന് വളര്‍ന്ന ഈ സംരംഭം ഇന്ന് വലിയ സ്വപ്നങ്ങള്‍ കാണുന്ന ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു.

Macaron Weddings ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ സ്വപ്ന തുല്യമായി പകര്‍ത്തുന്ന ഒരു അനുഭവമാണ്. ഓരോ വിവാഹവും ഒരു കഥയായി അവതരിപ്പിച്ച്, ആ നിമിഷങ്ങള്‍ എന്നും മനസ്സില്‍ നിലനില്ക്കാന് സഹായിക്കുന്ന വിശ്വസനീയ ബ്രാന്‍ഡായി Macaron Weddings ഇന്ന് യാത്രകള്‍ തുടരുന്നു.
For Connecting us,
https://www.instagram.com/vishnu_macaronweddings?igsh=MTFqaGlna3AzeDliag%3D%3D



