EntreprenuershipSuccess Story

Kiara Couture; വസ്ത്രത്തോടൊപ്പം നിങ്ങളുടെ മനസും തിളങ്ങും

ചെറുപ്പം മുതല്‍ മനസില്‍ നട്ടുവളര്‍ത്തിയ സ്വപ്‌നം… അതിന് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരിടവേള… പിന്നെ വീണ്ടും അതേ സ്വപ്‌നത്തിലേക്ക് തിരികെ നടന്ന് വിജയത്തിന്റെ നിറക്കാഴ്ചകള്‍ തീര്‍ക്കുന്ന ശക്തയായൊരു സംരംഭകയുടെ കഥയാണ് Kiara Couture. പാലക്കാട് സ്വദേശിനിയായ ഫൗസിയ ഫറൂഖ്, ഇന്ന് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Kiara Couture എന്ന ക്ലോത്തിങ് ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ഇരുപത് വര്‍ഷത്തെ ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പരിചയവും പാഷനെയും മൂലധനമാക്കി മുന്നേറുന്ന ഫൗസിയ, ഇന്ന് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസൈനിങ് സ്‌റ്റോറിലൂടെയായിരുന്നു ഫൗസിയയുടെ തുടക്കം. ഡിസൈന്‍ ഷോപ്പിനോടൊപ്പം ഫാഷന്‍ ഡിസൈനിങ് ക്ലാസുകളും ആരംഭിച്ച് നിരവധി പ്രതിഭകളെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഫൗസിയക്ക് സാധിച്ചു. പിന്നീട് കുടുംബത്തോടൊപ്പം ഗള്‍ഫിലേക്ക് താമസം മാറിയതോടെ ഡിസൈനിങ് രംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. എന്നാല്‍, നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം ഭര്‍ത്താവ് ഫാറൂഖുമായി ചേര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയ തന്റെ സ്വപ്‌നത്തെ ഫൗസിയ വീണ്ടും നെഞ്ചോട് ചേര്‍ത്തു. അങ്ങനെയാണ് നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് Kiara Couture എന്ന ബ്രാന്‍ഡ് ആരംഭിച്ചത്.

ഒരു ഫാഷന്‍ ഡിസൈനറാവുകയെന്ന ഫൗസിയയുടെ സ്വപ്‌നമാണ് ഇന്ന് Kiara Couture എന്ന പേരില്‍ ഫാഷന്‍ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തി, വ്യത്യസ്ത ഡിസൈനുകളും മികച്ച ഫിനിഷിങ്ങും കൊണ്ട് ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുന്നത്. ഇടയ്ക്ക് അധ്യാപന മേഖല ഉള്‍പ്പടെ മറ്റ് ജോലികളിലേക്ക് തിരിഞ്ഞെങ്കിലും, കുട്ടിക്കാലം മുതല്‍ ഡിസൈനിങ്ങിനോടുള്ള ആഗ്രഹം അവരെ വീണ്ടും Kiara യിലേക്ക് എത്തിച്ചു. ഈ സംരംഭക യാത്രയില്‍ ഫൗസിയയ്ക്ക് ഏറ്റവും വലിയ പിന്തുണയായി നിന്നത് ഭര്‍ത്താവ് ഫാറൂഖും പിതാവ് മുഹമ്മദുണ്ണിയുമാണ്. അതോടൊപ്പം Kiara Couture എന്ന ഫൗസിയയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതില്‍ സഹോദരങ്ങളായ ഷിബിലിയും ഷെബിയും വലിയ പങ്ക് വഹിച്ചു.

ഇന്ന് Kiara Couture ബ്രൈഡല്‍ വെയര്‍ മുതല്‍ എല്ലാ തരത്തിലുള്ള പാര്‍ട്ടി വെയറുകളും കാഷ്വല്‍ വെയറുകളും ഉള്‍പ്പടെ വിപുലമായ കളക്ഷനുകളാണ് ഒരുക്കുന്നത്. കസ്റ്റമറുടെ മനസിലെ സ്വപ്‌നവസ്ത്രം അതേ ക്വാളിറ്റിയിലും പ്രീമിയം ഫിനിഷിങ്ങിലും സാക്ഷാത്കരിച്ചു നല്‍കുന്ന കസ്റ്റമൈസേഷന്‍ സേവനമാണ് കിയാറയുടെ മുഖമുദ്ര. ലേഡീസ് ഡിസൈനര്‍ വെയര്‍ മുതല്‍ കിഡ്‌സ് വെയര്‍, പുരുഷന്മാരുടെ കുര്‍ത്തികള്‍, ഷര്‍ട്ട് എംബ്രോയിഡറി വരെ പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും അനുയോജ്യമായ ഡിസൈനുകള്‍ ഇവിടെ ഒരുക്കുന്നു.

ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കുന്ന ഡിസൈനിങ് വര്‍ക്കുകളുടെ വീഡിയോകളാണ് Kiara Couture ന്റെ പ്രധാന ശക്തികളിലൊന്ന്. അതോടൊപ്പം തന്നെ ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും ബ്രാന്‍ഡിന്റെ വിശ്വാസ്യത ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. നേരിട്ട് ഷോപ്പിലെത്താന്‍ പ്രയാസമുള്ളവര്‍ക്കായി ഓണ്‍ലൈന്‍ ഓര്‍ഡറുകളിലൂടെയും Kiara സേവനം ഉറപ്പുവരുത്തുന്നുണ്ട്. കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച ക്വാളിറ്റിയും ഫിനിഷിങ്ങുമുള്ള ഡെയ്‌ലി വെയറുകള്‍ ‘കിയാറാസ് വാഡ്‌റോബ്’ എന്ന പേരില്‍ ആരംഭിച്ചതാണ് മറ്റൊരു ജനപ്രിയ ഘടകം.

സോഷ്യല്‍ മീഡിയയിലൂടെ Kiara യുടെ ഡിസൈനുകള്‍ വ്യാപകമായ ശ്രദ്ധ നേടിത്തുടങ്ങിയതോടെ, ഇന്ന് മറ്റ് ജില്ലകളില്‍ നിന്നുപോലും കസ്റ്റമേഴ്‌സ് Kiara യിലേക്ക് ഒഴുകിയെത്തുന്നു. ഒരിക്കല്‍ വന്നവര്‍ വീണ്ടും വീണ്ടും തിരികെയെത്തുന്നതിന് പിന്നിലെ രഹസ്യം അവരുടെ ഡിസൈനുകളിലെ വ്യത്യസ്തതയും ഫിനിഷിങ്ങിലെ മികവുമാണ്. അതോടൊപ്പം സ്വാസിക, മുക്ത തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ Kiara Couture ന് വലിയ ശ്രദ്ധയും വിശ്വാസ്യതയും നേടിക്കൊടുത്തു.

ഭാവിയെ കുറിച്ച് ഫൗസിയയുടെ സ്വപ്‌നങ്ങള്‍ വലുതാണ്. മലപ്പുറത്തിന് പുറമെ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് Kiara Couture ന്റെ ബ്രാഞ്ചുകള്‍ വ്യാപിപ്പിച്ച് ഒരു സമ്പൂര്‍ണ ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് അവരുടെ അടുത്ത ലക്ഷ്യം. അതോടൊപ്പം തന്നെ ഫാഷന്‍ ഡിസൈനിങ് അക്കാദമി ആരംഭിച്ച് പുതിയ പ്രതിഭകളെ ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തണമെന്ന ആഗ്രഹവും അവര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

For connecting, please visit;

https://www.instagram.com/kiara_couture__?igsh=MXVxajgyODlxbTAyZw%3D%3D&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button