EduPlus

മികച്ച പ്രോഫഷണലുകളെ വാര്‍ത്തെടുത്ത് ഷൈന്‍ കോളേജ്‌

ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും ദിശയും ഗതിയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അയാളുടെ വിദ്യാഭ്യാസ കാലഘട്ടമാണ്. ഉയര്‍ന്ന ചിന്താഗതി, ആത്മവിശ്വാസം, കാര്യപ്രാപ്തി എന്നിവ ഗുണനിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നേട്ടങ്ങള്‍ തന്നെയാണ്.  എന്നാല്‍ ആഗോള നിലവാരമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നന്നേ പുറകിലാണ്.

പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എത്രത്തോളം അവരുടെ മേഖലയില്‍ കാര്യശേഷിയുള്ളവരാണെന്ന് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൃത്യമായി അവലോകനം ചെയ്യാന്‍ സാധിക്കുന്നില്ല. ഇവ മനസിലാക്കിയ ശേഷവും പലപ്പോഴും നാമിത് കാണാത്തതുപോലെ നടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിന് ആവശ്യമായ കരുതലുകള്‍ പലപ്പോഴും സ്ഥാപനങ്ങളും കൈകൊള്ളുന്നില്ല.അതിനൊരു പരിഹാരം ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്. അതില്‍ അധ്യാപന രീതിയും അടിസ്ഥാനസൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളുമെല്ലാം ഉള്‍പ്പെടുന്നുണ്ട.് വിദ്യാര്‍ത്ഥികളെ പുസ്തക പുഴുക്കളാക്കി മാറ്റാതെ പഠനത്തെ പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്താനും സ്വയം ശാക്തീകരിച്ച് കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിനും ഉയര്‍ന്ന ആത്മവിശ്വാസം സൃഷ്ടിക്കാനുമൊക്കെയുള്ള ആയുധം കൂടിയാകണം നാം നേടുന്ന വിദ്യാഭ്യാസം.

ബൗദ്ധിക വികാസത്തോടൊപ്പം മാനസിക- കായിക-വ്യക്തിത്വ വികാസം കൂടിയാകണം ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ പഠനത്തിലൂടെ ആര്‍ജിക്കേണ്ടത്. ഇത്തരത്തില്‍ ചിട്ടയോടു കൂടി, നൂതന ആശയങ്ങളെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവന്നു ആഗോളതലത്തില്‍മത്സരിച്ചു വിജയിക്കാന്‍ കഴിവുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന, കേരളത്തിലെതന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് അന്തിയൂര്‍ക്കോണത്ത് പ്രവര്‍ത്തിക്കുന്ന ഷൈന്‍ കോളേജ്.

ചരിത്രം…
തലസ്ഥാന നഗരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള 2006 -07  വര്‍ഷത്തെ Best Entrepreneur Award നേടിയ, ISO 9001:2015 സര്‍ട്ടിഫിക്കേഷനുള്ള സ്ഥാപനമാണ് Shine Business Group.  ഇതിനു കീഴില്‍ രൂപീകൃതമായ Shine Education Foundation എന്ന trust ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്. വ്യവസായ പ്രമുഖരായ L. Sathyadas സ്ഥാപക ചെയര്‍മാനും. S. Shinedas സ്ഥാപക മാനേജിങ്ങ് ഡയറക്ടറുമാണ്.

S. Shinedas (Founder Managing Director)

L. Sathyadas (Founder Chairman)

ശക്തമായ ഒരു മാനേജ്‌മെന്റും പ്രഗത്ഭരായ അദ്ധ്യാപകരുമാണ് ഷൈന്‍ കോളേജിന്റെ നാളിതു വരെയുള്ള തിളക്കമാര്‍ന്ന വിജയത്തിനു കാരണം. അതുകൊണ്ടു തന്നെ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് കോളേജിന്റെ പേര് പോലെ തന്നെ ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ശോഭിക്കുന്നു. മികച്ച പാഠ്യപദ്ധതികളും അത്യാധുനിക സജ്ജീകരണങ്ങളും പരിചയസമ്പന്നരായ അധ്യാപകരുടെ കൂട്ടായ്മയും കൂടി ചേരുമ്പോള്‍ ഒരു പുത്തന്‍ യുവതലമുറയെ വാര്‍ത്തെടുക്കാന്‍ ഷൈന്‍ കോളേജ് സജ്ജമാണ്. മുന്‍ വര്‍ഷങ്ങളില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് ജേതാക്കളായവരുള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളുടെയും പ്രതീക്ഷയുടെയും നാളമാണ് ഈ സ്ഥാപനം.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ചിട്ടയായ രീതിയില്‍
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി അവരെ ആഗോള നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനും രാജ്യത്തിനും സമൂഹത്തിനുംസ്വന്തം കഴിവുകളെ വിനിയോഗിച്ച് സാമ്പത്തിക നേട്ടവും കീര്‍ത്തിയും നേടിക്കൊടുക്കുന്നതിനൊപ്പം ജീവിത വിജയം നേടാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതില്‍ ഈ സ്ഥാപനത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.

ഇവിടെ വിദ്യാര്‍ത്ഥികളെ ആഗോള നിലവാരമുള്ള പ്രൊഫഷണലുകളാക്കി മാറ്റുന്നതിനാവശ്യമായ ട്രെയിനിങ് നല്‍കുന്നതിനൊപ്പം നവീനമായ ആശയങ്ങളും ക്രമീകൃതമായപാഠ്യ ശൈലിയും പിന്തുടരുന്നു. സമഗ്രമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ-ബൗദ്ധിക നിലവാരത്തെ പോഷിപ്പിക്കുന്നതിനൊപ്പം അതിനാവശ്യമായ സമാനതയില്ലാത്ത പഠനശൈലിയാണ്് അവലംബിച്ചിരിക്കുന്നത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം കണ്ടെത്തുന്നതിനും തന്നിലെ കഴിവുകളെ തിരിച്ചറിയുന്നതിനും അവയെ വികസിപ്പിക്കുന്നതിനും അവസരം ലഭിക്കുന്നു. സ്വന്തം വ്യക്തിത്വത്തെ കരുപ്പിടിപ്പിച്ച് ഏത് സാഹചര്യത്തേയും അഭിമുഖീകരിക്കാനും സാമൂഹികപ്രതിബദ്ധതയും കര്‍മശേഷിയുള്ള പ്രൊഫഷണലുകളായും സംരംകരായും ഇവിടുത്തെ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാന്‍ അധ്യാപകക്കും മാനേജ്‌മെന്റിനും സാധ്യമാകുന്ന എന്നത് പ്രശംസനീയം തന്നെയാണ്.

ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള സമര്‍ത്ഥരായ അധ്യാപകരാണ് ഷൈന്‍ കോളേജിന്റെ വലിയ പ്രത്യേകത. പുസ്തക താളുകളെ മനപാഠമാക്കി, പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങി, ഡിഗ്രി സമ്പാദിക്കുക എന്നതല്ല ഷൈന്‍ കോളേജിന്റെ കീഴ്‌വഴക്കം. മറിച്ചു, മികച്ച അക്കാദമിക് റിസള്‍ട്ടിനോടൊപ്പം പ്രായോഗിക ജ്ഞാനം കൂടി കരസ്ഥമാക്കി തങ്ങളുടെ മേഖലയില്‍ ശോഭിക്കാന്‍ കഴിയുന്നവരായി മാറുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളുടെ ചരിത്രം ചൂണ്ടിക്കാണിക്കുന്നു.

മികച്ച പഠന സൗകര്യങ്ങളാണ് ഷൈന്‍ കോളേജിലുള്ളത.് എല്ലാ സൗകര്യങ്ങളോടും കൂടിയകമ്പ്യൂട്ടര്‍ ലാബ്, ഡിജിറ്റല്‍  ലൈബ്രറി, AC സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവയ്ക്കുപുറമേ വിദ്യാര്‍ഥികളുടെ യാത്ര, ഭക്ഷണം എന്നീ കാര്യങ്ങളിലും college പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മികച്ച സൗകര്യങ്ങളോടുകൂടിയ ക്യാന്റീന്‍, AC കോളേജ് ബസുകള്‍ എന്നിവ ഇതിനുദാഹരണമാണ്.

കൂടാതെ, ഇവിടെ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ട്രെയിനിങ്, പ്ലേസ്‌മെന്റ് എന്നിവയും ഉത്തരവാദിത്ത പൂര്‍വ്വം നിര്‍വഹിക്കപ്പെടുന്നു. വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ തളച്ചിടാതെ, അവരെ സ്വതന്ത്രമായി ചിന്തിപ്പിക്കുന്നതിനും വ്യക്തിത്വ വികാസം ഉണ്ടാക്കുന്നതിനും നിരവധി സൗകര്യങ്ങളാണ് കോളേജ് ഒരുക്കുന്നത്.

വിവിധ ക്ലബ്ബുകളുടെ രൂപീകരണത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വപാടവംകൈവരിയ്ക്കാന്‍ ആവശ്യമായ അവസരവും സ്ഥാപന മേധാവിത്വം ഒരുക്കുന്നു. വിവിധ ട്രെയിനിങ് ക്ലബ്ബുകള്‍, പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിക്കും മികച്ച കരിയര്‍ സാധ്യതയുമായി പ്ലേസ്‌മെന്റ് ക്ലബ്ബുകള്‍, കൂടാതെ സാമൂഹിക പ്രതിബദ്ധതയുളളവരാക്കിമാറ്റുക എന്ന ലക്ഷ്യത്തോടുകൂടി ഇവന്റ് ക്ലബ്ബുകള്‍, വിവര സാങ്കേതിക മേഖലയില്‍ സമര്‍ത്ഥരാക്കുവാനായി ഐ.ടി ക്ലബ്ബുകള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അതിനു പുറമേ, കുട്ടികളുടെ കായിക പുരോഗതിയ്ക്കായി സ്‌പോര്‍ട്‌സ,് യോഗ ക്യാമ്പ് എന്നിവയും ഇവിടെഒരുക്കിയിരിക്കുന്നു.

ട്രക്കിംഗ് ക്യാമ്പ,് ഹോഴ്‌സ് റൈഡിങ് തുടങ്ങിയ സൗകര്യങ്ങളും ഷൈന്‍ കോളേജിന്റെ പ്രത്യേകതകളാണ്. കൂടാതെ പഠനത്തോടൊപ്പം വിവിധ വ്യാവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവിടുത്തെ പ്രവര്‍ത്തനരീതി വിലയിരുത്തുന്നതിനുമുള്ള സൗകര്യവുമുണ്ട്.
മികച്ച റിസള്‍ട്ട് നേടുക എന്നതിനൊപ്പം ഓരോ വിദ്യാര്‍ത്ഥിയേയും സാമൂഹികപ്രതിബദ്ധതയും കരുത്തുമുള്ള വ്യക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഷൈന്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്.

കോഴ്‌സുകള്‍:

MBA (4 Semester)
(Specialisation : Banking, Entrepreneurship, Finance, Marketing, Human Resources, International Business, System, Tourism )

BBA + MBA (5 year Integrated Course)
BBA – 3 Year Course)
BBA + Aviation & Airport Manangement

ഇങ്ങനെ ലോകത്തെവിടെയും സാധ്യതകളുള്ള UGC, AICTE അംഗീകാരമുള്ള കോഴ്‌സുകളാണ് ഈ സ്ഥാപനം ലഭ്യമാക്കുന്നത്.
ആഗോള നിലവാരമുള്ള സംരംഭകരെയും പ്രതിഭാശാലികളായ വ്യക്തികളെയും സമൂഹത്തിന് സംഭാവന ചെയ്യുന്നതില്‍ ഷൈന്‍ കോളേജിന്റെ പങ്ക് എടുത്തുപറയേണ്ടതാണ.് Come, discover yourself, go global and get empowered എന്നതാണ് ഈ സ്ഥാപനത്തിന്റെ ആപ്തവാക്യം. ഉയരങ്ങള്‍ സ്വപ്‌നം കാണുന്ന ഏതൊരു വ്യക്തിക്കും തിരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്ഷനാണ് ഷൈന്‍ കോളേജ്.

വിദ്യാഭ്യാസത്തിന്റെ നിലവാരം കാത്തു സൂക്ഷിക്കുന്നതിനൊപ്പം
വിദ്യാര്‍ഥികളോട് പൂര്‍ണ ആത്മാര്‍ത്ഥത പുലര്‍ത്തി നല്ലൊരു യുവതലമുറയെ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി വാര്‍ത്തെടുക്കുന്ന ഷൈന്‍ കോളേജ് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അഭിമാനം തന്നെയാണ്.

വിശദവിവരങ്ങള്‍ക്ക് :
Mobile number : 8606009990
Website: www.shinecollege.com
Email ID : shinecollegetvm@gmail.com
Facebook : shinecollege

 

From the Desk of Principal

Education institutions plays a pivotal role in the development of a student. The learning environment and campus atmosphere can inspire a student to aspire, which in turn leads them to perspire to achieve goal.

Our enthusiastic, experienced and professional team of faculty back up the steady growth and development of the college, as well as our students. The environment of the campus, fully equipped class rooms with air conditioner, Audio Visual smart class facilities gives a great support in the process of learning.

Further, when teachers and parents work shoulder to shoulder it creates drastic changes in the life and vision of a student. The parent-teacher-student interaction is very smooth and cordial; and mentors take the role of a personal counsellor, when situation demands.
Thus Shine college becomes the right place for a student to grow in wisdom as well as in knowledge.

 

Dr. J. Reju
Principal

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button