Events

സക്സസ് കേരള വുമൺ എന്റർപ്രെണർ ഓഫ് ദി ഇയർ അവാർഡ് രജനി സാബുവിന്.

പ്രമുഖ സംരംഭക രജനി സാബുവിന് സക്സസ് കേരള വുമൺ എന്റർപ്രെണർ ഓഫ് ദി ഇയര്‍ 2024 അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.

ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സൗന്ദര്യസംരക്ഷണ മേഖലയിൽ ബ്യൂട്ടിപാർലറുകളുടെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാസ്കാര ഹെർബൽ ബ്യൂട്ടിപാർലർ എന്ന തന്റെ സംരംഭത്തിലൂടെ മികച്ച സേവനം നൽകി വരികയാണ് തിരുവനന്തപുരം സ്വദേശിനി രജനി സാബു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button