EntreprenuershipSuccess Story

B2B ബിസിനസ് മേഖലയില്‍ വിപ്ലവം തീര്‍ത്ത് ‘ക്വോട്ട്‌സൂക്ക്’

കോവിഡ് പ്രതിസന്ധി തകര്‍ത്ത സാമ്പത്തിക മേഖലയുടെ പുനര്‍നിര്‍മാണ വേളയില്‍ ചെറുകിട/ ഇടത്തരം കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും വേണ്ട ഉത്പന്നങ്ങളും സാധന സാമഗ്രികളും വളരെ വിലക്കുറവില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗകര്യപ്രദമായി സംഘടിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ച മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് QUOTESOUK. ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ മികച്ച സ്ഥാനത്തേക്ക് എത്തിപ്പെട്ട Quotesouk ന്റെ വിജയഗാഥ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമാണ്.

ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ അധികമാരും കേട്ടുപരിചയിക്കാത്ത പുതുമയുള്ള ആശയം… അതാണ് Quotesouk എന്ന സംരംഭത്തെ ഏറ്റവും മികച്ചതാക്കുന്നതും വേറിട്ട് നിര്‍ത്തുന്നതും. Quotesouk എന്ന പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ഉത്പാദകരെയും സംരംഭകരെയും ഇന്ത്യയൊട്ടുക്കുള്ള വ്യാപാരിവ്യവസായി സമൂഹത്തിലേയ്ക്ക് Quotesouk പ്ലാറ്റ്‌ഫോം മുഖേന യോജിപ്പിക്കുകയാണ് ഈ സംരംഭം ചെയ്യുന്നത്. Quotesoukല്‍ ഉപഭോക്താക്കള്‍ക്ക് അവരവരുടെ ബഡ്ജറ്റിനും ആവശ്യത്തിനും അനുസരിച്ച് സാധന സാമഗ്രികള്‍ക്ക് വേണ്ടിയുള്ള ഓര്‍ഡര്‍ പോസ്റ്റ് നല്‍കാവുന്നതാണ്. Platform ല്‍ ലഭിക്കുന്ന ഓര്‍ഡറുകളെ അനുയോജ്യമായതും Buyer നിര്‍ദ്ദേശിക്കുന്നതുമായ സ്ഥലങ്ങളിലെ ദാതാക്കളിലെത്തിച്ച് അവരില്‍ നിന്നുള്ള ക്വട്ടേഷനുകള്‍ Buyer ലേക്ക് Quotesouk തന്നെ എത്തിക്കുന്നു. ഇതിലൂടെ കസ്റ്റമറുടെ ആവശ്യമനുസരിച്ച് അവര്‍ക്ക് തന്നെ ക്വട്ടേഷനുകള്‍ താരതമ്യം ചെയ്ത് ലാഭകരവും യുക്തവുമായ വാങ്ങല്‍ നടത്താന്‍ സാധിക്കുന്നു.

വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് സ്വതന്ത്രമായി Platformല്‍ എത്തുന്ന ക്വോട്ടുകളില്‍ നിന്ന് അനുയോജ്യമായ വില്‍പ്പനക്കാരനെ അധികച്ചെലവോ, സമയനഷ്ടമോ കൂടാതെ തിരഞ്ഞെടുക്കാന്‍ Buyerക്ക് കഴിയും എന്നത് തന്നെയാണ് ഈ പ്ലാറ്റ്‌ഫോമിനെ തികച്ചും വ്യത്യസ്തമാക്കുന്നത്.

കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍, പവര്‍/ ഹാന്‍ഡ് ടൂളുകള്‍, വെല്‍ഡിംഗ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പെട്ട ഉത്പന്നങ്ങള്‍ Quotesoukന്റെ പട്ടികയില്‍ ഉണ്ട്. ദിനംപ്രതി കൂടുതല്‍ ഉത്പന്നങ്ങള്‍ ചേര്‍ത്ത് പട്ടിക വിപുലമാക്കുന്നുമുണ്ട്. ആവശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് സമയബന്ധിതമായും മൊത്തമായും ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ സവിശേഷത. വളരെ കുറച്ച് കാലം കൊണ്ടുതന്നെ കേരളത്തിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് സംരംഭമായി മാറിയ Quotesoukന്റെ വിജയത്തിന് പിന്നില്‍ ഉത്തരവാദിത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട് പറയാന്‍.

കൃത്യമായ മൂല്യങ്ങളില്‍ അടിയുറച്ചു പടുത്തുയര്‍ത്തിയ Quotesouk കച്ചവട/ ഉത്പാദക സംരംഭങ്ങള്‍ക്ക് കൃത്യതയോടെ സേവനം നല്‍കി, 2022ല്‍ സ്ഥാപിതമായ ഈ സംരംഭം ഇന്ത്യയിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പ് ആയി മാറി കഴിഞ്ഞു…

ഇന്ത്യയില്‍ ഇന്നുള്ള പല B2B (Business to Business), B2C (Business to Customer) സംരംഭങ്ങളിലും കണ്ടിട്ടില്ലാത്ത പുതുമകള്‍ ആവേശിപ്പിച്ചുകൊണ്ട് ‘Let sellers come to you’ എന്ന ടാഗ് ലൈനോടെ ഉപഭോക്തൃ അധിഷ്ഠിത ഓണ്‍ലൈന്‍ വ്യാപാരം കൊണ്ടുവരുന്നതിലൂടെ Quotesoukഉം മാതൃകമ്പനി ആയ ‘Aptdealz ‘ഉം വിപ്ലവകരമായ സാമ്പത്തിക മാറ്റമാണ് ഈ മേഖലയില്‍ കൊണ്ടുവന്നത്.

മാതൃസ്ഥാപനമായ ABHET (Aptdealz Buyer Hub & e-Trading Pvt Ltd) വികസിപ്പിച്ച App ഉം Quotesouk ന് ഉണ്ട്. സാധാരണ രീതിയില്‍ നല്ല ബിസിനസിനു വേണ്ടി വലിയ വാടക നല്‍കി സ്ഥലം കണ്ടെത്തേണ്ടി വരുന്നതും അധികരിച്ച മാര്‍ക്കറ്റിംഗ് ചെലവുകളും കിട്ടാക്കടവുമൊക്കെ പഴങ്കഥകളാക്കാന്‍ ഈ Platformന് കഴിയുമെന്ന് വിതരണക്കാര്‍ സമ്മതിക്കുമ്പോള്‍ സ്വതന്ത്രവും ന്യായവുമായ വിലയില്‍ വളരെ കൃത്യമായും ലാഭകരമായും സാധനങ്ങള്‍ മൊത്തത്തില്‍ വാങ്ങാന്‍ കഴിയുന്നുണ്ടെന്ന് Buyers സന്തോഷത്തോടെ സമ്മതിക്കുന്നു.

ആയാസരഹിതവും അനന്തവുമായ കച്ചവട സാധ്യതകള്‍ സൃഷ്ടിക്കുന്ന Quotesouk മറ്റുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും എന്തുകൊണ്ട് വ്യത്യസ്തമായി നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ ഇതിനോടകം വ്യക്തമെങ്കിലും ഒന്ന് കൂടി ഉദ്ധരിക്കാം. ഉപഭോക്താക്കള്‍ക്ക് വളരെ ലാഭകരമായ നിരക്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതും, മാര്‍ക്കറ്റിംഗ്, സെയില്‍സ് തുടങ്ങി പല മേഖലകളിലെയും അധിക ചിലവുകള്‍ ഇല്ലാതെ കച്ചവടം സാധ്യമാക്കുന്നതും സുരക്ഷിതമായും തൃപ്തികരമായും ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതു വരെ Quotesouk സഹായിക്കുമെന്നതും Logistic and Finance സഹായങ്ങളും മറ്റും Quotesoukന്റെ സുപ്രധാന സവിശേഷതകളില്‍പെടുന്നു.

യോജിപ്പും കൂട്ടായ പരിശ്രമവും കൊണ്ട് പങ്കാളികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ അര്‍പ്പണബോധത്തോടും സൂക്ഷ്മതയോടും കാര്യക്ഷമതയോടും കൂടിയുള്ള ധാര്‍മിക ഇടപെടല്‍ Quotesoukനെ ഈ മേഖലയില്‍ എറ്റവും വിശ്വാസയോഗ്യമായ സംരംഭമാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ ഈ സംരംഭത്തില്‍ നിന്നുള്ള Purchase Assistance Program സാധാരണക്കാരായ Buyers ന് സമയത്തിന്റെയും ദേശത്തിന്റെയും ഭാഷയുടേയും പരിമിതികളില്ലാതെ ഇന്ത്യയില്‍ എവിടെ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന ഒരു നല്ല പദ്ധതി ആണ്.

കൃത്യമായ ബിസിനസ് കാഴ്ചപ്പാടുള്ള Quotesouk എതിരാളികളില്ലാതെ, മുന്നേറികൊണ്ടേയിരിക്കുകയാണ്. ഈ യാത്രയില്‍ Brands Council Rating ന്റെ ഗ്ലോബല്‍ ബിസിനസ് അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് Quotesouk. അതോടൊപ്പം ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ (AIMS) പുരസ്‌കാരവും Quotesoukന്റെ മികച്ച പ്രവര്‍ത്തനങ്ങളെ തേടിയെത്തിയ അംഗീകാരമാണ്. ഗ്ലോബല്‍ ട്രയംഫ് ഫൗണ്ടേഷന്റെ 2024ലെ Most Desirable B2B E-Commerce എന്ന ബഹുമതിയും Quotesoukന് ലഭിച്ചിട്ടുണ്ട്.

ഭാരത സര്‍ക്കാരിന്റെ MSME വകുപ്പ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, സ്റ്റാര്‍ട്ടപ് ഇന്ത്യ, Federation of Indian Chambers of Commerce and Industry (FlCCI), Kerala Small Scale Industries Association (KSSIA), ISO 9001 തുടങ്ങിയവയുടെ അംഗീകാരങ്ങളും നേടിയ Quotesouk ഓണ്‍ലൈന്‍ വാണിജ്യ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു ഗ്ലോബല്‍ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു.

Contact numbers : 8714600320, 8714600324

https://quotesouk.com/
https://www.youtube.com/watch?feature=shared&v=IcXWRjxT3Lw
https://www.facebook.com/Quotesouk
https://www.instagram.com/quotesouk/?igshid=NGVhN2U2NjQ0Yg%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button