Success Story

ഡിജിറ്റല്‍യുഗം കുതിച്ചു പറയുമ്പോള്‍ ഇമ ചിമ്മാതെ 24 ഐടി ഇന്‍ഫോസിസ്റ്റം

എല്ലാ ബ്രാന്‍ഡ് ലാപ്‌ടോപ്പുകളുടെയും ചിപ്പ് ലെവല്‍ സര്‍വീസ് സേവനങ്ങളിലൂടെ ശ്രദ്ധേയരായ ഇ-സര്‍വീസിംഗ് ഹബ്

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് വിവരവിനിമയ സാങ്കേതികവിദ്യ നമുക്കു മുന്നില്‍ പടര്‍ന്നു പന്തലിച്ചത്. വയര്‍ലെസ് ടെക്‌നോളജിയില്‍ നിന്നാരംഭിച്ച കണക്ടിവിറ്റി എന്ന ആശയം സൈബര്‍ സ്‌പേസ് എന്ന സമാന്തര ലോകത്തിന്റെ സൃഷ്ടിക്ക് വഴിവച്ചു. പ്രായഭേദമന്യേ ഇന്ന് എല്ലാവരും ഈ ലോകത്തിന്റെയും ഭാഗമാണ്. 3ജിയില്‍ നിന്ന് 4ജിയിലേക്കും 4ജിയില്‍ നിന്ന് ഇപ്പോള്‍ 5ജിയിലേക്കും വര്‍ഷങ്ങളുടെ ഇടവേളകള്‍കൊണ്ട് കുതിച്ചുപാഞ്ഞെത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെപ്പോലെ മറ്റൊരു വ്യാവസായിക മേഖലയും മനുഷ്യരാശിയെ സ്വാധീനിച്ചിട്ടില്ല.

മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പേഴ്‌സണല്‍/പ്രൊഫഷണല്‍ കമ്പ്യൂട്ടറുകള്‍ എന്നിങ്ങനെ അറിവിന്റെ ലോകത്തേക്ക് തുറക്കുന്ന ഡിജിറ്റല്‍ വാതായനങ്ങള്‍ സര്‍സാധാരണമായപ്പോള്‍ അവയുടെ പരിപാലനവും ഒരു വ്യവസായം എന്ന രീതിയില്‍ ഇതിനനുപാതികമായി വളര്‍ന്നുവന്നു. മാറ്റത്തിന്റെ ഈ സ്പന്ദനം കോളേജ് പഠനകാലത്തുതന്നെ തിരിച്ചറിയാനായതുകൊണ്ടാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാഗേഷിന് തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തന്റെ ഐടി സര്‍വീസിംഗ് സെന്ററിന് രൂപം നല്‍കാനായത്. നിമിഷങ്ങള്‍ പോലും നിര്‍ണായകമാകുന്ന ഐടി മേഖലയില്‍ ആമാന്തത്തിനിട നല്‍കാതെ ഏതൊരു കമ്പ്യൂട്ടര്‍/ കമ്പ്യൂട്ടര്‍ ആക്‌സസറീസിന്റെയും എല്ലാ സര്‍വീസ്/ മെയിന്റനന്‍സ് സേവനങ്ങളും നല്‍കുന്ന തന്റെ സംരംഭത്തിന് 24 ഐടി ഇന്‍ഫോ സിസ്റ്റം എന്നുതന്നെ പേരും നല്‍കി.

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ സിസ്റ്റം അഡ്മിനായി സേവനമനുഷ്ഠിച്ചിട്ടുള്ള രാഗേഷിന്റെ പ്രൊഫഷണല്‍ പ്രൊഫൈല്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം കൊണ്ട് സമ്പന്നമാണ്. കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ പോലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഐടി മേഖലയെ അടുത്തറിഞ്ഞതോടൊപ്പം കമ്പ്യൂട്ടറുകളിലും അനുബന്ധോപകരണങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം കൃത്യമായി മനസ്സിലാക്കുവാനും ഇക്കാലയളവില്‍ തനിക്ക് സാധിച്ചതായി അദ്ദേഹം പറയുന്നു.

തന്റെ സംരംഭം ലഭ്യമായതില്‍ വച്ച് ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സൗജന്യമായുള്ള സേവനങ്ങളടക്കം നേരിട്ടു വികസിപ്പിച്ചെടുത്ത റിപ്പയറിങ് രീതികള്‍ 24 ഐടി ഇന്‍ഫോസിസ്റ്റം പിന്തുടരുന്നതും. കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, പ്രിന്ററുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ എന്നിങ്ങനെ ഏതൊരു ഡിവൈസിന്റെയും ഏതുതരത്തിലുള്ള അറ്റകുറ്റപ്പണിയും ഇത്രയും വേഗം പൂര്‍ത്തിയാക്കി നല്‍കുവാന്‍ ഇന്ന് 24 ഐടി ഇന്‍ഫോസിസ്റ്റം സജ്ജമാണ്.

കണക്ടിവിറ്റി പ്രാണവായു പോലെ അത്യന്താപേക്ഷിതമായി മാറിയ ഇക്കാലത്ത് ഏതൊരു ഉപകരണത്തിന്റെയും സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുവാനും എല്ലാവിധ ടെക്‌നോളജിക്കല്‍ പിന്തുണയും നല്‍കുവാനും അതതു മേഖലകളില്‍ വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ സജീവമായ ഒരു ടീം രാഗേഷിന്റെ നേതൃത്വത്തില്‍ 24 ഐടി ഇന്‌ഫോസിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു.

ലാപ്‌ടോപ്പിന്റെ കേടുവന്ന ഭാഗം വെറും രണ്ടു മണിക്കൂര്‍ കൊണ്ട് മാറ്റിവച്ച് നല്‍കുന്ന BGARework & Machine അടക്കം മറ്റിടങ്ങളില്‍ ദുര്‍ലഭമായ സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളിലേക്കെത്തിക്കാനായതാണ് തങ്ങളുടെ വിജയരഹസ്യമെന്ന് രാഗേഷ് പറയുന്നു. ലാപ്‌ടോപ്പിന്റെ ചിപ്പ് ലെവല്‍ സര്‍വീസിംഗ്, കമ്പ്യൂട്ടര്‍ എഎംസി എന്നിങ്ങനെ കിടയറ്റ എല്ലാ ഡിജിറ്റല്‍ മെയിന്റനന്‍സ് സേവനങ്ങളും കേരളത്തിന്റെ ഏത് ഭാഗത്തേക്കും എത്തിക്കുവാന്‍ 24 ഐടി ഇന്‍ഫോസിസ്റ്റം പര്യാപ്തമാണ്.

ഗെയിമിംഗ് പിസി സംബന്ധിച്ച സര്‍വീസുകള്‍ക്കും എല്ലാവിധ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുകള്‍ക്കും 24 ഐടി ഇന്‍ഫോസിസ്റ്റത്തെ സമീപിക്കാം. അതോടൊപ്പം സിസിടിവി, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, പ്രിന്റര്‍ എന്നിവയ്ക്കും മാര്‍ക്കറ്റിലെ ഏറ്റവും മികച്ച സര്‍വീസിംഗ് 24 ഐടിഇന്‍ഫോസിസ്റ്റം നല്‍കിവരുന്നു. പ്രിന്ററിന്റെ ടോണര്‍ മാറ്റിവയ്ക്കാതെ റീഫില്ലിങ്ങിലൂടെ ഉപയോഗയോഗ്യമാക്കുന്ന സേവനം ഇതില്‍ പ്രധാനമാണ്. ചുരുക്കത്തില്‍ ഐടിമേഖലയെ സംബന്ധിക്കുന്ന എല്ലാവിധ സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. സര്‍വീസിങ്ങിലെ വിശ്വസ്തതയിലൂടെ ഉപഭോക്താക്കളോട് പുലര്‍ത്തിവരുന്ന ഊഷ്മളമായ ബന്ധം ദൃഢപ്പെടുത്താനായി ഞായറാഴ്ചകളില്‍ സൗജന്യ സേവനങ്ങളും 24 ഐടി ഇന്‍ഫോസിസ്റ്റം നല്‍കിവരുന്നുണ്ട്.

ഒരു ബിസിനസ് എന്നതിലുപരി തന്റെ പ്രസ്ഥാനത്തിന് സമൂഹത്തിനായ് ചെയ്യുവാന്‍ കഴിയുന്നതൊക്കെയും ഈ യുവസംരംഭകന്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളെല്ലാവരും പഠനത്തിനായി മൊബൈല്‍ ഫോണുകളെ ആശ്രയിച്ചപ്പോള്‍ അവരെ പുതിയൊരു ഉപഭോക്തൃ സമൂഹമായി സമീപിക്കുന്നതിനു പകരം കേടുവന്ന ഫോണ്‍ നന്നാക്കാനുള്ള ചെലവുകള്‍ താങ്ങാനാകാത്ത പാവപ്പെട്ട കുട്ടികള്‍ക്കായി സൗജന്യ സര്‍വീസുകള്‍ ആരംഭിച്ചു.

24 ഐടി ഇന്‍ഫോസിസ്റ്റം. ഐടി മേഖല പ്രദാനം ചെയ്യുന്ന വൈവിധ്യമാര്‍ന്ന തൊഴില്‍ സാധ്യതകള്‍ സാധാരണക്കാരിലേക്കുകൂടി എത്തിക്കുവാന്‍ എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യതയില്‍ മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ്ലറ്റ്, മറ്റ് ആക്‌സസറീസുകള്‍ എന്നീ വിവരവിനിയോപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്ന 24 ഐടി ഇന്‍സ്റ്റിറ്റിയൂട്ടിനും രാഗേഷ് നേതൃത്വം വഹിക്കുന്നു. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പുതു കരിയര്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന ക്ലാസുകളും ഗവണ്‍മെന്റ് സ്‌കൂളുകളില്‍ രാഗേഷ് നല്‍കിവരുന്നു. അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ ഐടി പ്രൊഫഷണല്‍സിനെ ഉരുവാക്കുന്ന ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ സമാന്തര സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഒട്ടനേകം അംഗീകാരങ്ങളും ബഹുമതികളും 24 ഐടി ഇന്‍ഫോസിസ്റ്റത്തെ തേടിയെത്തിയിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിന് പുറമേ കൊല്ലത്തും രാഗേഷിന്റെയും ടീമിന്റെയും സേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ നിങ്ങളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും അവ നേരിട്ടെത്തി പരിഹരിക്കാന്‍ ഒരു ഫോണ്‍കോളിനപ്പുറം 24 ഐടി ഇന്‍ഫോസിസ്റ്റം കാത്തിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button